ഡേറ്റിങ്, പ്രണയം, വിദേശയാത്ര തുടങ്ങി രൺബീറിനെയും കത്രീനയെയും ചുറ്റിനിറഞ്ഞ ബോളിവുഡിലെ ഗോസിപ്പ് വാർത്തകൾക്ക് ഒടുവിൽ വിരാമമാകുന്നോ? ബോളിവുഡിലെ ഇണക്കുരിവികൾ എന്നറിയപ്പെടുന്ന രൺവിറും കത്രീനയും വഴിപിരിയലിന്റെ വക്കിലെന്നാണ് പുതിയ റിപ്പോർട്ട്.

ഇരുവരും മുബൈയിലുള്ള ഫ്ളാറ്റിൽ ഒരുമിച്ചായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ അത്ര രസത്തിലല്ലെന്നുമാണ് റിപ്പോർട്ടുകൾ.പൊതുപരിപാടികൾക്ക് ഒരുമിച്ചായിരുന്നു സാധാരണയായി റൺബീറും കത്രിനയും എത്താറുള്ളത്. എന്നാൽ റൺബീറും പൂർവ്വകാമുകി ദീപിക പദുക്കോണും ഒന്നിച്ചഭിനയിച്ച തമാശയുടെ വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിന് കത്രീന എത്തിയില്ലെന്നതാണ് പുതിയ ഗോസിപ്പുകൾക്ക് വഴിവച്ചത്.

പരാജയങ്ങളുടെ ഒരു നീണ്ട നിരയ്ക്കുശേഷം റൺബീർ വിജയം രുചിച്ചത് തമാശയിലൂടെ യായിരുന്നു. ഈ ചിത്രത്തിന്റെ വിജയാഘോഷചടങ്ങിൽ നിന്നുമാണ് കത്രിന ഒഴിഞ്ഞുമാറിയത്. റൺബീറിന്റെ പൂർവ്വകാമുകി ദീപികയെ കാണുന്നതിനുള്ള മടികൊണ്ടാണ് കത്രിന ചടങ്ങിൽ നിന്ന് മാറിനിന്നതെന്നണ് റിപ്പോർട്ടുകൾ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ റൺബീറിന്റെ കുടുംബവുമായി താൻ അടുത്തബന്ധത്തിലായിട്ടില്ലെന്നും കത്രിന പറഞ്ഞിരുന്നു. എന്തായാലും പ്രണയവും പരാജയവുമെല്ലാം നിത്യ സംഭവമായി ബോളിവുഡിൽ ഈ പുതിയ ഗോസിപ്പും ചൂടുപ്പം പോലെ പരക്കുകയാണ്.

2009 ൽ പുറത്തിറങ്ങിയ അജബ് പ്രേം കി ഗസബ് കഹാനി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ബോളിവുഡ് താരദന്പതികളായ റിഷി കപൂറിന്റെയും നീത്തു സിങിന്റെയും മകനാണ് മൂപ്പത്തിമൂന്നുകാരനായ രൺബീർ. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജയാണ് മുപ്പത്തിയൊന്നുകാരിയായ കത്രീന. 2003 മുതൽ സൽമാൻ ഖാനുമായി അടുപ്പത്തിലായിരുന്ന കത്രീന 2008ൽ ഈ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.