- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യവാഹനങ്ങൾ ടാക്‌സികളായി ഓടുന്നത് തടയാൻ കർശന നടപടികൾ; നിയമലംഘകരുടെ വാഹനം പിടിച്ചെടുക്കും; 500 റിയാൽ വരെ പിഴയും ഈടാക്കും
റിയാദ്: സ്വകാര്യവാഹനങ്ങൾ ടാക്‌സികളായി ഓടുന്നത് തടയാൻ കർശന നടപടികളുമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ആറു സീറ്റുകളുള്ള സ്വകാര്യവാഹനങ്ങൾ ടാക്‌സികളായി ഓടുന്നത് വ്യാപകമായതോടെയാണ് ഇതിന് തടയിടാൻ കർശന നടപടികളുമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് എത്തിയിരിക്കുന്നത്. വലിയ കുടുംബങ്ങൾക്കാണ് നിലവിൽ ആറു സീറ്റുകളിൽ കൂടുതലുള്ള വാഹനങ്ങൾ നൽകുന്നത്. വാഹനം രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്റേത് വലിയ കുടുംബമാണെന്ന് തെളിയിക്കേണ്ടതും ഉടമസ്ഥന്റെ ചുമതലയാണ്. പ്രവാസികളുൾപ്പെടെയുള്ളവർക്ക് ആറോ എട്ടോ സീറ്റുകളുള്ള വാഹനം അനുവദിക്കണമെങ്കിൽ കുടുംബാംഗങ്ങളുടെ എണ്ണം നാലോ അതിൽ കൂടുതലോ ആണെന്ന് വ്യക്തമാക്കുകയും വേണം. ഇത്തരത്തിൽ സ്വന്തമാക്കുന്ന വലിയ വാഹനങ്ങൾ ടാക്‌സികളായി ഓടുന്നത് പിടികൂടാൻ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കർശന പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് ടാക്‌സി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമയ്ക്ക് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ശിക്ഷ ഈടാക്കുമെന്നും ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റിയാദ്: സ്വകാര്യവാഹനങ്ങൾ ടാക്‌സികളായി ഓടുന്നത് തടയാൻ കർശന നടപടികളുമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ആറു സീറ്റുകളുള്ള സ്വകാര്യവാഹനങ്ങൾ ടാക്‌സികളായി ഓടുന്നത് വ്യാപകമായതോടെയാണ് ഇതിന് തടയിടാൻ കർശന നടപടികളുമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് എത്തിയിരിക്കുന്നത്.
വലിയ കുടുംബങ്ങൾക്കാണ് നിലവിൽ ആറു സീറ്റുകളിൽ കൂടുതലുള്ള വാഹനങ്ങൾ നൽകുന്നത്. വാഹനം രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്റേത് വലിയ കുടുംബമാണെന്ന് തെളിയിക്കേണ്ടതും ഉടമസ്ഥന്റെ ചുമതലയാണ്. പ്രവാസികളുൾപ്പെടെയുള്ളവർക്ക് ആറോ എട്ടോ സീറ്റുകളുള്ള വാഹനം അനുവദിക്കണമെങ്കിൽ കുടുംബാംഗങ്ങളുടെ എണ്ണം നാലോ അതിൽ കൂടുതലോ ആണെന്ന് വ്യക്തമാക്കുകയും വേണം.
ഇത്തരത്തിൽ സ്വന്തമാക്കുന്ന വലിയ വാഹനങ്ങൾ ടാക്‌സികളായി ഓടുന്നത് പിടികൂടാൻ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കർശന പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് ടാക്‌സി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമയ്ക്ക് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ശിക്ഷ ഈടാക്കുമെന്നും ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.