- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യന്തിരലോകത്തെ സുന്ദരിയെ... എങ്കളിൽ കാതലിൻ സിന്തരിയെ... വർണശബളമായ ദൃശ്യങ്ങളുമായി 2.0 യിലെ ഗാനം; രജനിയും എമി ജാക്സണും ഒന്നിക്കുന്ന പ്രണയഗാനം ഏറ്റെടുത്ത് ആരാധകർ
പ്രേക്ഷകർ കാത്തിരിക്കുന്ന ഈ വർഷത്തെ ബിഗ് ബജറ്റ് ചിത്രം 2.0 യുടെ ആദ്യ വീഡിയോ ഗാനം ഏറ്റെടുത്ത് ആരാധകർ. യന്തിരലോകത്തെ സുന്ദരിയേ' എന്നുതുടങ്ങുന്ന ഗാനം് പുറത്തുവന്ന് 24 മണിക്കൂറുകൾ തികയുന്നതിന് മുമ്പ് 37 ലക്ഷത്തിലധികം ആളുകളാണ് ഈ ഗാനം യൂടൂബിൽ കണ്ടിരിക്കുന്നത്. ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത് രജനികാന്തും എമി ജാക്സണുമാണ്. മധൻ കർക്കിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ റഹ്മാനാണ്. സിദ്ദ് ശ്രീറാമും, ഷഷാ തിരുപതിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.എ ആർ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം 2010ൽ പുറത്തിറങ്ങിയ റോബോട്ട് എന്ന ചിത്രത്തിന്റെ രണ്ടാമത് പതിപ്പാണ്. ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുമ്പോൾ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലൻ റോളിൽ എത്തുന്നത്.കലാഭവൻ ഷാജോൺ, റിയാസ് ഖാൻ, അദിൽ ഹുസൈൻ, സുധാംശു പാണ്ഡെ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ബഡ്ജറ്റ് 600 കോടിയാണ്.വമ്പൻ റിലീസിനാണ് ചിത്രമൊരുങ്ങുന്നത്. ഏകദേശം 450 തിയേറ്ററുകളിൽ ത്രി
പ്രേക്ഷകർ കാത്തിരിക്കുന്ന ഈ വർഷത്തെ ബിഗ് ബജറ്റ് ചിത്രം 2.0 യുടെ ആദ്യ വീഡിയോ ഗാനം ഏറ്റെടുത്ത് ആരാധകർ. യന്തിരലോകത്തെ സുന്ദരിയേ' എന്നുതുടങ്ങുന്ന ഗാനം് പുറത്തുവന്ന് 24 മണിക്കൂറുകൾ തികയുന്നതിന് മുമ്പ് 37 ലക്ഷത്തിലധികം ആളുകളാണ് ഈ ഗാനം യൂടൂബിൽ കണ്ടിരിക്കുന്നത്.
ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത് രജനികാന്തും എമി ജാക്സണുമാണ്. മധൻ കർക്കിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ റഹ്മാനാണ്. സിദ്ദ് ശ്രീറാമും, ഷഷാ തിരുപതിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.എ ആർ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത
ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം 2010ൽ പുറത്തിറങ്ങിയ റോബോട്ട് എന്ന ചിത്രത്തിന്റെ രണ്ടാമത് പതിപ്പാണ്. ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുമ്പോൾ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലൻ റോളിൽ എത്തുന്നത്.കലാഭവൻ ഷാജോൺ, റിയാസ് ഖാൻ, അദിൽ ഹുസൈൻ, സുധാംശു പാണ്ഡെ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ ബഡ്ജറ്റ് 600 കോടിയാണ്.വമ്പൻ റിലീസിനാണ് ചിത്രമൊരുങ്ങുന്നത്. ഏകദേശം 450 തിയേറ്ററുകളിൽ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദർശനത്തിനെത്തും. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിൽ ചിത്രം റിലീസിനെത്തും.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയേറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയുള്ളൂ.