- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതു സാമൂഹ്യ സേവനത്തിന്റെ പുത്തൻ മാതൃക; ലോകത്തിലെ ആദ്യ എൻഡോവ്മെന്റ് ടാക്‌സികൾ ദുബായിൽ ഓടിത്തുടങ്ങി
ജീവ കാരുണ്യ പ്രവർത്തനവും സാമൂഹിക, ശാസ്ത്ര, സാമ്പത്തിക മേഖലങ്ങളിലെ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടു എൻഡോവ്‌മെന്റ് ടാക്‌സി ദുബായിൽ ഓടിത്തുടങ്ങി. ലോകത്തിലെ ആദ്യ എൻഡോവ്മെന്റ് ടാക്‌സിയാണ് ദുബായിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ലഭിക്കുന്ന വരുമാനം പൂർണമായും സാമൂഹിക സേവനങ്ങൾക്കായി വിനിയോഗിക്കും എന്നതാണ് ഈ പദ്ധതിയെ വേറിട്ടതാക്കുന്നത്. ദുബായ് കോർപ്പറേഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ) യാണ് യാഥാർത്ഥ്യത്തിൽ എത്തിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശയമാണ് ഇത്തരമൊരു പദ്ധതി രൂപീകരിക്കുന്നതിനു കോർപ്പറേഷനെ പ്രേരിപ്പിച്ചത്. പൊതു ഗതാഗത സംവിധാനത്തെ പ്രയോജനപ്പെടുത്തുക എന്നതും സാമൂഹ്യ സേവനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതുമാണ് ഇത്തരമൊരു പദ്ധതിക്കു പിന്നിലെ ലക്ഷ്യം. ഇളം പച്ച നിറം ചാർത്തി ദ് പബ്ലിക് ട്രാൻസ്‌പോർട്ട് എൻഡോവ്‌മെന്റ് എന്നു കുറിച്ചും മുദ്ര ചാർത്തിയുമാണ് ദുബാ
ജീവ കാരുണ്യ പ്രവർത്തനവും സാമൂഹിക, ശാസ്ത്ര, സാമ്പത്തിക മേഖലങ്ങളിലെ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടു എൻഡോവ്‌മെന്റ് ടാക്‌സി ദുബായിൽ ഓടിത്തുടങ്ങി. ലോകത്തിലെ ആദ്യ എൻഡോവ്മെന്റ് ടാക്‌സിയാണ് ദുബായിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ലഭിക്കുന്ന വരുമാനം പൂർണമായും സാമൂഹിക സേവനങ്ങൾക്കായി വിനിയോഗിക്കും എന്നതാണ് ഈ പദ്ധതിയെ വേറിട്ടതാക്കുന്നത്.
ദുബായ് കോർപ്പറേഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ) യാണ് യാഥാർത്ഥ്യത്തിൽ എത്തിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശയമാണ് ഇത്തരമൊരു പദ്ധതി രൂപീകരിക്കുന്നതിനു കോർപ്പറേഷനെ പ്രേരിപ്പിച്ചത്.
പൊതു ഗതാഗത സംവിധാനത്തെ പ്രയോജനപ്പെടുത്തുക എന്നതും സാമൂഹ്യ സേവനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതുമാണ് ഇത്തരമൊരു പദ്ധതിക്കു പിന്നിലെ ലക്ഷ്യം.
ഇളം പച്ച നിറം ചാർത്തി ദ് പബ്ലിക് ട്രാൻസ്‌പോർട്ട് എൻഡോവ്‌മെന്റ് എന്നു കുറിച്ചും മുദ്ര ചാർത്തിയുമാണ് ദുബായിയുടെ നിരത്തുകളിൽ എൻഡോവ്മെന്റ് ടാക്‌സികൾ ഓടിത്തുടങ്ങുന്നത്. എൻഡോവ്‌മെന്റ് ടാക്‌സിയിൽ നിന്നും ലഭിക്കുന്ന വരുമാനം ദ് മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്മെന്റ് കൺസൾട്ടൻസി വഴിയായിരിക്കും ആവശ്യക്കാർക്കു നൽകുക.