- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
18 വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നതിൽ നിയന്ത്രണം; പാർലമെന്റിന്റെ കരട് നിയമം ശൂറ കൗൺസിൽ തള്ളി
മനാമ: പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാനുള്ള കരട് നിയമം ശൂറ കൗൺസിൽ തള്ളി. റസ്റ്റാറന്റുകളിലും കാന്റീനുകളിലും എനർജി ഡ്രിങ്കുകൾ സൗജന്യമായി നൽകുന്നതും വിൽക്കുന്നതും ഇത്തരം ഉൽപന്നങ്ങളുടെ പരസ്യങ്ങളും വിലക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു കരട് നിയമം.കരട് നിയമത്തിനെതിരായ ശൂറ സർവിസസ് കമ്മിറ്റിയുടെ ശിപാർശ ശൂറ കൗൺസിൽ വോട്ടിനിട്ട് അംഗീകരിച്ചു.
കരട് നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഇതിനകംതന്നെ കൈവരിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർവിസസ് കമ്മിറ്റി എതിർപ്പ് പ്രകടിപ്പിച്ചത്. 2018ലെ പൊതുജനാരോഗ്യ നിയമത്തിൽതന്നെ എനർജി ഡ്രിങ്കുകളുടെ കാര്യത്തിൽ വ്യവസ്ഥകളുണ്ടെന്ന് സർവിസസ് കമ്മിറ്റി ചൂണ്ടിക്കാട്ടി. എനർജി ഡ്രിങ്കുകളിലെ കഫീൻ പോലുള്ള ചേരുവകൾ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളിലും അടങ്ങിയിട്ടുള്ളതാണെന്നും അമിതമായി ഉപയോഗിച്ചാൽ അവക്കും ഇതേ ഫലമാണുണ്ടാവുകയെന്നും കമ്മിറ്റി വ്യക്തമാക്കി.
എനർജി ഡ്രിങ്കുകൾക്കു മാത്രമായി നിയമം കൊണ്ടുവരുമ്പോൾ അപകടകാരികളായ മറ്റു ഭക്ഷണ പാനീയങ്ങളുടെ കാര്യത്തിലും വെവ്വേറെ നിയമം വേണ്ടി വരുമെന്നും അത് ബന്ധപ്പെട്ട പരിശോധകർക്ക് പ്രയാസമുണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.