കൊല്ലം: തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ നിരോധിത സംഘടന സിമിയുടെ പ്രവർത്തകൻ റൗഫ് ഷെരീഫിന്റെ വീട്ടിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന. കൊല്ലം സ്വദേശിയായ ഇയാളുടെ അഞ്ചലിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. പരിശോധനാ വിവരമറിഞ്ഞെത്തിയ എസ്ഡിപിഐ പ്രവർത്തകർ പ്രദേശത്ത് പ്രതിഷേധിക്കുകയാണ്.

ഇന്ന് രാവിലെയാണ് ഇഡി റൗഫ് ഷെരീഫിനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. വിദേശ നാണയ വിനിമ ചട്ടം ലംഘിച്ചതിന് ലക്നൗ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ റൗഫ് വിദേശത്തേക്ക് കടന്നിരുന്നു. ഇതേ തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ന് പുലർച്ചെ മസ്കറ്റിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റൗഫിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിലെടുത്ത് ഇഡിക്ക് കൈമാറുകയായിരുന്നു. യു.പി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.