- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ മൂന്ന് പെൺകുട്ടികളെ ആര്യ ചതിച്ചത് അപർണതിക്ക് വേണ്ടിയോ? എങ്കവീട്ടു മാപ്പിളൈയിൽ ഫൈനലിന് തൊട്ടു മുമ്പ് പുറത്തായ അപർണതിയോട് ആര്യയ്ക്ക് പ്രണയമോ? സിനിമയിലെ സുഹൃത്തുക്കൾ ഒന്നടങ്കം ആര്യയ്ക്ക് സജസ്റ്റ് ചെയ്ത അപർണതി ആര്യയുടെ ചങ്കിൽ കൊണ്ടതായി റിപ്പോർട്ട്; ആര്യയെ വിട്ട് ഒരിക്കലും പോവില്ലെന്ന് പ്രഖ്യാപിച്ച് അപർണതിയും
തുടക്കം മുതൽ ഏറെ വിമർശനങ്ങൾക്ക് വിധേയമായ റിയാലറ്റി ഷോ എങ്കവീട്ടു മാപ്പിളൈ അവസാനിച്ചതും വിവാദത്തോടെയാണ്. റിയാലിറ്റി ഷോയിലൂടെ വധുവിനെ തേടിയ ആര്യ ഷോയിലെത്തി പെൺകുട്ടികളെ എല്ലാം മോഹിപ്പിച്ച ശേഷം ഫൈനൽ റൗണ്ടിൽ എത്തിയ പെൺകുട്ടികളിൽ ആരെയും തിരഞ്ഞെടുക്കാതിരുന്നതാണ് ആരാധകർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയത്. വിവാഹത്തിന് മുന്നേയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി മണവാട്ടി ആകാൻ ഒരുങ്ങി വന്ന മൂന്ന് പെൺകുട്ടികളെയാണ് ആര്യ അവസാന നിമിഷം തള്ളിക്കളഞ്ഞത്. ഷോയിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചതും അപർണദിക്കായിരുന്നു. മാത്രമല്ല അതിഥികളായി ഈ പരിപാടിയിൽ എത്തിയ സിനിമാത്താരങ്ങളായ സുഹൃത്തുക്കളും ആര്യയ്ക്ക് യോജിച്ച പെണ്ണെന്ന് നിർദേശിച്ചതും അപർണദിയെ ആയിരുന്നു. മാത്രമല്ല ആര്യയും അപർണദിയോട് ഒരു പ്രത്യേക ഇഷ്ടം കാത്തു സൂക്ഷിച്ചിരുന്നു. ഫൈനൽ റൗണ്ടിൽ ആര്യ ഈ പരിപാടിയിൽ നിന്നും പിന്മാറിയപ്പോൾ അഭിപ്രായം ആരായൻ അപർണദിയെ വിളിച്ചപ്പോൾ താൻ ആര്യക്കായി കാത്തിരിക്കുന്നു എന്നാണ് അപർണദി പറഞ്ഞത്. ഇത് ഇരുവരും തമ്മിലുള്ള പ്രണയത്തെ
തുടക്കം മുതൽ ഏറെ വിമർശനങ്ങൾക്ക് വിധേയമായ റിയാലറ്റി ഷോ എങ്കവീട്ടു മാപ്പിളൈ അവസാനിച്ചതും വിവാദത്തോടെയാണ്. റിയാലിറ്റി ഷോയിലൂടെ വധുവിനെ തേടിയ ആര്യ ഷോയിലെത്തി പെൺകുട്ടികളെ എല്ലാം മോഹിപ്പിച്ച ശേഷം ഫൈനൽ റൗണ്ടിൽ എത്തിയ പെൺകുട്ടികളിൽ ആരെയും തിരഞ്ഞെടുക്കാതിരുന്നതാണ് ആരാധകർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയത്. വിവാഹത്തിന് മുന്നേയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി മണവാട്ടി ആകാൻ ഒരുങ്ങി വന്ന മൂന്ന് പെൺകുട്ടികളെയാണ് ആര്യ അവസാന നിമിഷം തള്ളിക്കളഞ്ഞത്.
ഷോയിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചതും അപർണദിക്കായിരുന്നു. മാത്രമല്ല അതിഥികളായി ഈ പരിപാടിയിൽ എത്തിയ സിനിമാത്താരങ്ങളായ സുഹൃത്തുക്കളും ആര്യയ്ക്ക് യോജിച്ച പെണ്ണെന്ന് നിർദേശിച്ചതും അപർണദിയെ ആയിരുന്നു. മാത്രമല്ല ആര്യയും അപർണദിയോട് ഒരു പ്രത്യേക ഇഷ്ടം കാത്തു സൂക്ഷിച്ചിരുന്നു. ഫൈനൽ റൗണ്ടിൽ ആര്യ ഈ പരിപാടിയിൽ നിന്നും പിന്മാറിയപ്പോൾ അഭിപ്രായം ആരായൻ അപർണദിയെ വിളിച്ചപ്പോൾ താൻ ആര്യക്കായി കാത്തിരിക്കുന്നു എന്നാണ് അപർണദി പറഞ്ഞത്. ഇത് ഇരുവരും തമ്മിലുള്ള പ്രണയത്തെ സൂചിപ്പിക്കുന്നതായാണ് പ്രേക്ഷകർ പറയുന്നത്.
നിരവധി ടാസ്‌കുകളും എലിമിനേഷനും നേരിട്ട് ഫൈനലിൽ മാറ്റുരച്ച മൂന്നു പേരെയും ലക്ഷകണക്കിന് ആരാധകരെയും ഞെട്ടിച്ചു കൊണ്ടാണ് ആര്യ താനാരെയും വിവാഹം ചെയ്യുന്നില്ലെന്ന് പ്രഖ്യാപിച്ചത്. ഇതോടെ മക്കളുടെ താര വിവാഹം കണാൻ കൊതിച്ച രക്ഷിതാക്കളും നിരാശരായി. ഷോ അവസാനിച്ചതോടെ പരിപാടിയുടെ തുടക്കം മുതലേ ഏറ്റവുമധികം പ്രേക്ഷക പിന്തുണ നേടിയ അപർണതിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു താൻ ആര്യയെ വിട്ടു പോകില്ലെന്നും ആര്യ തന്നെ പുറത്താക്കിയെന്ന് വിശ്വസിക്കാനാകുന്നി. അപർണദി എലിമിനേഷൻ സമയത്തും ഇങ്ങനെ പറഞ്ഞിരുന്നു. പരിപാടിയുടെ അവതാരകയായ സംഗീത അപർണദിയോട് അഭിപ്രായം ചോദിച്ചപ്പോൾ ആര്യയ്ക്കായി താൻ എന്നും ഉണ്ടാകുമെന്നായിരുന്നു അപർണദിയുടെ നിലപാട്.
'നീ എന്താ ഇങ്ങനെ ചെയ്യുന്നത്. നിനക്ക് കല്യാണം കഴിക്കണമെന്നു ആഗ്രഹമില്ലേ.? ജീവിതാവസാനം വരെ ബ്രഹ്മചാരിയായിരിക്കാമെന്നാണോ തീരുമാനം. എന്നെ എലിമിനേറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഇതുപോലെ ഒന്നും തോന്നിയില്ലേ. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് അവസാനം വരെയും പറയില്ലേ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്ന് മാത്രമാണോ പറയുക.'-അപർണദി പറഞ്ഞു. ഇനിയും ഒരു ചാൻസ് ഉണ്ടെന്ന് ആര്യയുടെ സുഹൃത്തായ കാർത്തി പറഞ്ഞപ്പോൾ ഞാൻ എന്നും നിനക്കായി ഇവിടെയുണ്ടാകും എന്നായിരുന്നു അപർണദിയുടെ മറുപടി.
'ഞാൻ ഒരുപക്ഷെ ഈ വേദിയിൽ ഉണ്ടായിരുന്നെങ്കിൽ ഈയവസരത്തിൽ ഇത്ര കൂളായി നിൽക്കാൻ സാധിക്കില്ലായിരുന്നു. പക്ഷെ ഇവർ മൂന്നു പേരും ഇത് വളരെ സ്‌പോർട്ടീവ് ആയി എടുത്തു. അതിൽ അവർ സന്തോഷിക്കുന്നു. നീയിങ്ങനെ പറഞ്ഞത് ശരിക്കും ഷോക്ക് ആണ്. പക്ഷെ ഞാൻ എന്നും നിനക്കായി ഇവിടെയുണ്ടാകും. ഐ ലവ് യു' - അപർണദി പറഞ്ഞു.
ഒരിക്കൽ കുംഭകോണത്തുള്ള അപർണതിയുടെ വീട്ടിലെത്തിയ ആര്യ വീട്ടുകാർക്കൊപ്പം ഒരു ദിവസം മുഴുവൻ ചെലവിടുകയും അപർണതിക്കൊപ്പം ക്ഷേത്ര ദർശനം നടത്തുകയും ചെയ്തിരുന്നു. ആദ്യമായാണ് താൻ സിനമിക്ക് വേണ്ടി അല്ലാതെ ക്ഷേത്ര ദർശനം നടത്തുന്നതെന്നും അപർണതിക്ക് വേണ്ടി മാത്രമാണ് ക്ഷേത്രത്തിൽ എത്തിയതെന്നും അന്ന് ആര്യ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം അപർണതിയോടുള്ള താരത്തിന്റെ പ്രണയം കൊണ്ടാണെന്നാണ് പറയപ്പെടുന്നത്.
മലയാളികളായ ശ്വേത, അഗാത ശ്രീലങ്കൻ സ്വദേശിനിയായ സൂസന്ന എന്നിവരാണ് ഏറെ പ്രതീക്ഷകളോടെ ഫൈനലിൽ എത്തിയത്. എന്നാൽ ആഘോഷമായി നടന്ന ഗ്രാന്റ് ഫിനാലെയ്ക്കൊടുവിൽ വിജയം പ്രഖ്യാപിക്കാനുള്ള സമയം എത്തിയപ്പോൾ ഇങ്ങനെയൊരു വേദിയിൽ തനിക്കതിന് സാധിക്കില്ലെന്നായിരുന്നു ആര്യയുടെ മറുപടി. വിവാഹ വേദിക്ക് സമാനമായി ഒരുക്കിയ വേദിയിൽ വധുക്കളെ പോലെയാണ് പെൺകുട്ടികൾ വന്നു നിന്നത്. ഇത്തരത്തിൽ ഒരു വേദിയിൽ നിന്ന് രണ്ടു പേരെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞു വിടുന്നത് അവരുടെ വിവാഹം പാതിവഴിക്ക് നിന്നു പോയ തോന്നൽ അവർക്ക് നൽകും. അതിനാൽ കുടുംബങ്ങളെ കഷ്ടപ്പെടുത്താൻ താൽപ്പര്യമില്ല.
കുറച്ചു ദിവസത്തിനുള്ളിൽ സാധാരണമായ രീതിയിൽ തന്റെ തീരുമാനം അറിയിക്കാമെന്നുമായിരുന്നു ആര്യയുടെ നിലപാട്. ആദ്യം ഞെട്ടിയെങ്കിലും പിന്നീട് പെൺകുട്ടികളും കുടുംബവും ഈ തീരുമാനത്തെ വരവേറ്റു. ചില ആരാധകർ പ്രതികരിച്ചെങ്കിലും മറ്റുള്ളവർ പിന്തുണയുമായി കൂടെ നിന്നു. അതിനാൽ പൊതുവേദിയിൽ മനസ്സ് വേദനിപ്പിക്കാതെ തന്റെ ഭാവി വധുവിനെ ആര്യ തിരഞ്ഞെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.