- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പുരുഷ ഒളിമ്പ്യന്മാരും പരസ്പരം മോതിരം കൈമാറി; റിയോ ഒളിമ്പിക്സിൽ മനസ്സമ്മതം നടത്തിയത്നാല് ദമ്പതികൾ
ഒളിമ്പിക്‌സ് കായികതാരങ്ങളുടെ കരിയറിലെ അവിസ്മരണീയ വേദിയായിരുന്നത് അതിന്റെ മഹത്വം കൊണ്ടാണ്. എന്നാൽ, പ്രണയികളായ കായികതാരങ്ങൾക്ക് ഒളിമ്പിക്‌സ് ഇപ്പോൾ പ്രിയപ്പെട്ട വിവാഹ വേദി കൂടിയായിരിക്കുകയാണ്. ബ്രസീലുകാരായ സ്വവർഗ പ്രണയികൾ ഒളിമ്പിക്‌സിനെ വിവാഹ വേദിയാക്കിയപ്പോൾ, അതൊരു തുടർച്ചയാകുമെന്ന് ആരും കരുതിയില്ല. ഇപ്പോഴിതാ, നാലാമത്തെ ദമ്പതിമാരും റിയോയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. ബ്രിട്ടീഷ് ഒളിമ്പിക് ടീമിലെ സ്വവർഗ പ്രണയികളാണ് ഏറ്റവുമൊടുവിൽ റിയോയെ വിവാഹ നിശ്ചയത്തിനുള്ള വേദിയാക്കി മാറ്റിയത്. നടത്തത്താരം ടോം ബോസ്‌വർത്താണ് കോപ്പകബാനയിലെ കടലിനെ സാക്ഷിനിർത്തി പങ്കാളി ഹാരി ഡിനെലെയ്ക്ക് വിവാഹ മോതിരം കൈമാറിയത്. വിവാഹമോതിരം പങ്കാളിയെ അണിയിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിലൂടെ ബോസ്‌വർത്ത് തന്നെയാണ് പോസ്റ്റ് ചെയ്തത്. തന്റെ എൻഗേജ്‌മെന്റ് മോതിരത്തിന്റെ ചിത്രം ട്വിറ്ററിലൂടെ ഹാരി ഡിനെലെയും പങ്കുവച്ചു. കായികതാരങ്ങളടക്കമുള്ളവർ ഇവരുടെ വിവാഹത്തിന് സോഷ്യൽ മീഡിയിലൂടെ ആശംസകൾ നേരുകയും ചെയ്തു.ബ്രസീലിന്റെ റഗ്‌ബി സെവൻ
ഒളിമ്പിക്‌സ് കായികതാരങ്ങളുടെ കരിയറിലെ അവിസ്മരണീയ വേദിയായിരുന്നത് അതിന്റെ മഹത്വം കൊണ്ടാണ്. എന്നാൽ, പ്രണയികളായ കായികതാരങ്ങൾക്ക് ഒളിമ്പിക്‌സ് ഇപ്പോൾ പ്രിയപ്പെട്ട വിവാഹ വേദി കൂടിയായിരിക്കുകയാണ്. ബ്രസീലുകാരായ സ്വവർഗ പ്രണയികൾ ഒളിമ്പിക്‌സിനെ വിവാഹ വേദിയാക്കിയപ്പോൾ, അതൊരു തുടർച്ചയാകുമെന്ന് ആരും കരുതിയില്ല. ഇപ്പോഴിതാ, നാലാമത്തെ ദമ്പതിമാരും റിയോയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു.
ബ്രിട്ടീഷ് ഒളിമ്പിക് ടീമിലെ സ്വവർഗ പ്രണയികളാണ് ഏറ്റവുമൊടുവിൽ റിയോയെ വിവാഹ നിശ്ചയത്തിനുള്ള വേദിയാക്കി മാറ്റിയത്. നടത്തത്താരം ടോം ബോസ്‌വർത്താണ് കോപ്പകബാനയിലെ കടലിനെ സാക്ഷിനിർത്തി പങ്കാളി ഹാരി ഡിനെലെയ്ക്ക് വിവാഹ മോതിരം കൈമാറിയത്.
വിവാഹമോതിരം പങ്കാളിയെ അണിയിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിലൂടെ ബോസ്‌വർത്ത് തന്നെയാണ് പോസ്റ്റ് ചെയ്തത്. തന്റെ എൻഗേജ്‌മെന്റ് മോതിരത്തിന്റെ ചിത്രം ട്വിറ്ററിലൂടെ ഹാരി ഡിനെലെയും പങ്കുവച്ചു. കായികതാരങ്ങളടക്കമുള്ളവർ ഇവരുടെ വിവാഹത്തിന് സോഷ്യൽ മീഡിയിലൂടെ ആശംസകൾ നേരുകയും ചെയ്തു.
ബ്രസീലിന്റെ റഗ്‌ബി സെവൻസ് താരം ഇസഡോറ സെറുല്ലോയെ മെഡൽദാനച്ചടങ്ങിൽ കൂട്ടുകാരി വിവാഹമോതിരം അണിയിച്ചതോടെയാണ് ഒളിമ്പിക്‌സ് കായികതാരങ്ങളുടെ പ്രിയപ്പെട്ട വിവാഹ വേദിയായി മാറിയത്. കഴിഞ്ഞ ദിവസം ചൈനീസ് ഡൈവിങ് താരങ്ങളും മെഡൽ ദാന വേദിയെ വിവാഹ നിശ്ചയത്തിനുള്ള ഇടമാക്കി മാറ്റിയെടുത്തു.
തിങ്കളാഴ്ച ബ്രിട്ടീഷ് കുതിരയോട്ടക്കാരി ഷാർലറ്റ് ഡുയാർഡിനും അത്തരമൊരു അവസരമൊരുങ്ങി വന്നു. ഞങ്ങൾ വിവാഹം കഴിച്ചോട്ടെയെന്ന ബാനറുമായാണ് ഡുയാർഡിൻ സ്വർണമണിഞ്ഞുനിന്ന വേദിയിലേക്ക് കാമുകൻ ഡീൻ വ്യാറ്റ് എത്തിയത്. ഒളിമ്പിക്‌സ് മെഡൽ മാത്രമല്ല, ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർ്ത്തവും ഇതാക്കി മാറ്റുകയാണ് താരങ്ങളിവിടെ.