- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക തകരാർ മുൻകൂട്ടി അറിഞ്ഞത് ബഹിരാകാശ യാത്രികർക്ക് 'തുണയായി' ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട സോയൂസ് റോക്കറ്റ് അടിയന്തരമായി തിരിച്ചിറക്കി; യാത്രക്കാർ സുരക്ഷിതരെന്ന് റിപ്പോർട്ട് ; യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത് എമർജൻസി റെസ്‌ക്യു സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചത്
അസ്താന (കസാകിസ്താൻ): സാങ്കേതിക തകരാർ മുൻകൂട്ടി അറിഞ്ഞതിനാൽ ജീവൻ രക്ഷപെട്ട ആശ്വാസത്തിലാണ് നാസയുടെ ബഹിരാകാശ യാത്രികർ. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട റഷ്യയുടെ സോയൂസ് റോക്കറ്റാണ് സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കിയത്. അതേസമയം റോക്കറ്റിൽ പുറപ്പെട്ട ബഹിരാകാശ യാത്രികർ സുരക്ഷിതരാണെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നാസയുടെ ബഹിരാകാശ യാത്രികൻ നിക് ഹേഗ്, റഷ്യൻ ബഹിരാകാശ ഏജൻസിയുടെ അലക്സി ഒവ്ചിനിൻ എന്നിവരായിരുന്നു ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടിരുന്നത്. എമർജൻസി റെസ്‌ക്യു സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചതാണ് തുണയായത്. രണ്ട് ബഹിരാകാശ സഞ്ചാരികളുമായി ബന്ധപ്പെടാൻ കഴിയുന്നുണ്ടെന്ന് നാസ അറിയിച്ചു. രക്ഷാ പ്രവർത്തകർ തിരച്ചിൽ തുടങ്ങി.
അസ്താന (കസാകിസ്താൻ): സാങ്കേതിക തകരാർ മുൻകൂട്ടി അറിഞ്ഞതിനാൽ ജീവൻ രക്ഷപെട്ട ആശ്വാസത്തിലാണ് നാസയുടെ ബഹിരാകാശ യാത്രികർ. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട റഷ്യയുടെ സോയൂസ് റോക്കറ്റാണ് സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കിയത്.
അതേസമയം റോക്കറ്റിൽ പുറപ്പെട്ട ബഹിരാകാശ യാത്രികർ സുരക്ഷിതരാണെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നാസയുടെ ബഹിരാകാശ യാത്രികൻ നിക് ഹേഗ്, റഷ്യൻ ബഹിരാകാശ ഏജൻസിയുടെ അലക്സി ഒവ്ചിനിൻ എന്നിവരായിരുന്നു ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടിരുന്നത്.
എമർജൻസി റെസ്‌ക്യു സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചതാണ് തുണയായത്. രണ്ട് ബഹിരാകാശ സഞ്ചാരികളുമായി ബന്ധപ്പെടാൻ കഴിയുന്നുണ്ടെന്ന് നാസ അറിയിച്ചു. രക്ഷാ പ്രവർത്തകർ തിരച്ചിൽ തുടങ്ങി.
Next Story