- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ എഞ്ചിനീയർ ജോലിക്ക് നിബന്ധനകൾ; മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എഴുത്ത് പരീക്ഷയും നിർബന്ധമാക്കുന്നു
സൗദിയിൽ എഞ്ചിനീയർ ജോലിക്ക് നിബന്ധനകൾ ഏർപ്പെടുത്തി. ഇതു പ്രകാരം ഇനി മുതൽ എഞ്ചിനീയർ ജോലിയിൽ പ്രവേശിക്കാൻ സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സ് ഏർപ്പെടുത്തുന്ന യോഗ്യത പരീക്ഷ പാസാവുകയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കുകയും വേണം. സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നായിഫിന്റെ നിർദേശ പ്രകാരമാണ് പുതിയ നിബന്ധനകൾ. സൗദിയിൽ ജോലിക്കെത്തുന്ന എഞ്ചിനീയർമാരുടെ തൊഴിൽ നൈപുണ്യതയിൽ പോരായ്മകളുണ്ടെന്ന കണ്ടെത്തലുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് നിബന്ധനകൾ ഏർപ്പെടുത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്നും എഞ്ചിനീയറിംങ് ബിരുദം നേടിയ ശേഷം സൗദിയിലെത്തി പ്രവൃത്തി പരിചയം നേടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഇത് രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും പദ്ധതികളുടെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ സ്വദേശികളായ യുവാക്കൾക്ക് തൊഴിലവസരം ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമായിരുന്നു. ആ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൾ സർക്കാർ കാര്യാലയങ്ങളുമായി സഹകരിച്ച്
സൗദിയിൽ എഞ്ചിനീയർ ജോലിക്ക് നിബന്ധനകൾ ഏർപ്പെടുത്തി. ഇതു പ്രകാരം ഇനി മുതൽ എഞ്ചിനീയർ ജോലിയിൽ പ്രവേശിക്കാൻ സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സ് ഏർപ്പെടുത്തുന്ന യോഗ്യത പരീക്ഷ പാസാവുകയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കുകയും വേണം. സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നായിഫിന്റെ നിർദേശ പ്രകാരമാണ് പുതിയ നിബന്ധനകൾ.
സൗദിയിൽ ജോലിക്കെത്തുന്ന എഞ്ചിനീയർമാരുടെ തൊഴിൽ നൈപുണ്യതയിൽ പോരായ്മകളുണ്ടെന്ന കണ്ടെത്തലുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് നിബന്ധനകൾ ഏർപ്പെടുത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്നും എഞ്ചിനീയറിംങ് ബിരുദം നേടിയ ശേഷം സൗദിയിലെത്തി പ്രവൃത്തി പരിചയം നേടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഇത് രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും പദ്ധതികളുടെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
കൂടാതെ സ്വദേശികളായ യുവാക്കൾക്ക് തൊഴിലവസരം ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമായിരുന്നു. ആ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൾ സർക്കാർ കാര്യാലയങ്ങളുമായി സഹകരിച്ച് പ്രാബല്യത്തിൽ വരിക.