ഭാരത് ഹെവി ഇലക്‌ട്രേണിക്‌സ് ലിമിറ്റഡിൽ എൻജിനീയർ ട്രെയിനി തസ്തികയിൽ അപേക്ഷിക്കാം. 2018 ഗേറ്റ് പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുക. 50 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കാവുന്ന അവസാന തീയതി മാർച്ച് 12.

യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ വിഭാഗത്തിൽ എൻജിനീയറിങ/ ടെക്‌നോളജിയിൽ ഫുൾ ടൈം ബിരുദം. അല്ലെങ്കിൽ അഞ്ചു വർഷത്തെ ഇന്റ്രേ
ഗറ്റഡ് മാസ്റ്റർ ബിരുദം, അല്ലെങ്കിൽ എൻജിനീയറിങ്/ ടെക്‌നോളജിയിൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാം.

പ്രായപരിധി: 2017 സെപ്്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എൻജിനീയറിങ്/ ടെക്‌നോളജി ബിരുദക്കാർക്ക് 27 വയസ്സും(1990 സെപ്റ്റംബർ ഒന്നിനു മുമ്പ് ജനിച്ചവർ അപേക്ഷിക്കാൻ യോഗ്യരല്ല) എൻജിനീയറിങ്/ ബിസിനസ്സ് അഡ്‌മിനിസ്‌ട്രേഷൻ/ മാനേജ്‌മെന്റിൽ രണ്ടു വർഷത്തെ ഫുൾടൈം പിജി ബിരുദമുള്ളവർക്ക് 29 വയസ്സുമാണ് പ്രായപരിധി. പട്ടിക വിഭാഗത്തിന് അഞ്ചും ഒബിസി നോൺക്രീമിലെയർകാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. അർഹരായവർക്കു ചട്ടപ്രകാരമുള്ള ഇളവുകളും ലഭിക്കും.

തിരഞ്ഞെടുപ്പ്: ഗേറ്റ് 2018-ലെ സ്‌കോർ അടിസ്ഥാനമാക്കി അപേക്ഷകരെ ഷോർട്ട് ലിസ്റ്റു ചെയ്യും തുടർന്ന് ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കും. ബന്ധപ്പെട്ട വിഷയത്തിനു ബാധകമായ ഗേറ്റ് പേപ്പറുകളും കോഡും വെബ്‌സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് www.career.bhel.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ശമ്പളം: തിരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തെ പരിശീലനം ഉണ്ടാകും 20600-46500 രൂപ ശമ്പളനിരക്കിൽ അടിസ്ഥാന ശമ്പളം ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 24900-50500 രൂപ ശമ്പള നിരക്കിൽ എൻജിനീയർ തസ്തികയിൽ നിയമനവും മറ്റാനുകൂല്യങ്ങളും ലഭിക്കും