- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ജൂലൈ 24ന്; പ്രോസ്പക്ടസിനും അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ജൂലൈ 24ന് നടത്താൻ തീരുമാനം. നേരത്തെ ജൂലൈ 11ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ അവസാനത്തേയ്ക്ക് മാറ്റിയത്. പ്രവേശനപരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രോസ്പെക്ടസിനും അംഗീകാരം നൽകി.
നേരത്തെ ജൂലൈ 11ന് പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ജൂലൈ 24ലേക്ക് മാറ്റിയത്. പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ ലഭിച്ച മാർക്കാണ് എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് അടിസ്ഥാനമാക്കുക.
അതേസമയം പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകളിൽ ചിലത് പൂർത്തിയാവാനുള്ളതും സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ഇതുവരെ പൂർത്തിയാവാത്തതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച് ജൂണിൽ തീരുമാനം ഉണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് പ്രവേശന പരീക്ഷ ജൂലൈ 24ലേക്ക് മാറ്റിയത്.
മറുനാടന് മലയാളി ബ്യൂറോ