- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഞ്ചിനീയർമാരുടെ യോഗ്യത പരിശോധിക്കാൻ ഏകീകൃത ഇ പരീക്ഷ സംവിധാനം നിലവിൽ; പരീക്ഷ പാസായി ലൈസൻസ് നേടുന്നവർക്ക് സർക്കാർ പദ്ധതികളിൽ ജോലി ചെയ്യാം; യുഎഇയിലെ എഞ്ചീനിയർമാരുടെ നിയമനത്തിന് പുയിയ നിബന്ധനകൾ
ദുബൈ: രാജ്യത്തെ എഞ്ചിനീയർമാരുടെ നിയമനത്തിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇവരുടെ യോഗ്യത പരിശോധിക്കാൻ ഏകീകൃത ഇ പരീക്ഷ സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഉത്തരവ് പ്രകാരം എൻജിനീയർമാരുടെ യോഗ്യത പരിശോധിക്കുന്ന ഇലക്ട്രോണിക് പരീക്ഷാ സംവിധാനത്തെ നഗരസഭ, യു എ ഇ എൻജിനീയേഴ്‌സ് അസോസിയേഷനുമായി ബന്ധിപ്പിക്കും. പരീക്ഷ പാസായി ലൈസൻസ് നേടുന്നവർക്കാണ് സർക്കാർ പദ്ധതികളിൽ ജോലിചെയ്യാൻ കഴിയുക. മുനിസിപ്പാലിറ്റി നിശ്ചയിച്ച യോഗ്യത അനുസരിച്ചാണ് കൺസൾട്ടിങ് സ്ഥാപനങ്ങളും പദ്ധതികളിൽ എൻജിനിയർമാരെ നിശ്ചയിക്കേണ്ടത്. കൂടാതെ വിവിധ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള എൻജിനീയർ മാരുടെ യോഗ്യതയും നഗരസഭ പുതുക്കി നിശ്ചയിച്ചു. പുതിയ യോഗ്യതാ മാനദണ്ഡം അനുസരിച്ച് പദ്ധതികളിൽ എൻജിനീയർമാരെ നിശ്ചയിക്കാൻ കമ്പനികൾക്ക് ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഡെക്കറേഷൻ പ്രോജക്ടുകൾ ഓഡിറ്റ് ചെയ്യുന്ന എൻജിനീയർക്ക് ബാച്ചിലർ ബിരുദം വേണം. പുറമേ സ്വദേശത്തും യു എ ഇയിലും സൊസൈറ്റി ഓഫ് എൻജിനിയേഴ്‌സിൽ രജിസ്?റ്റർ ചെയ്തിരിക്കണം. സ്പെഷ്യലൈ
ദുബൈ: രാജ്യത്തെ എഞ്ചിനീയർമാരുടെ നിയമനത്തിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇവരുടെ യോഗ്യത പരിശോധിക്കാൻ ഏകീകൃത ഇ പരീക്ഷ സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഉത്തരവ് പ്രകാരം എൻജിനീയർമാരുടെ യോഗ്യത പരിശോധിക്കുന്ന ഇലക്ട്രോണിക് പരീക്ഷാ സംവിധാനത്തെ നഗരസഭ, യു എ ഇ എൻജിനീയേഴ്‌സ് അസോസിയേഷനുമായി ബന്ധിപ്പിക്കും.
പരീക്ഷ പാസായി ലൈസൻസ് നേടുന്നവർക്കാണ് സർക്കാർ പദ്ധതികളിൽ ജോലിചെയ്യാൻ കഴിയുക. മുനിസിപ്പാലിറ്റി നിശ്ചയിച്ച യോഗ്യത അനുസരിച്ചാണ് കൺസൾട്ടിങ് സ്ഥാപനങ്ങളും പദ്ധതികളിൽ എൻജിനിയർമാരെ നിശ്ചയിക്കേണ്ടത്.
കൂടാതെ വിവിധ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള എൻജിനീയർ മാരുടെ യോഗ്യതയും നഗരസഭ പുതുക്കി നിശ്ചയിച്ചു. പുതിയ യോഗ്യതാ മാനദണ്ഡം അനുസരിച്ച് പദ്ധതികളിൽ എൻജിനീയർമാരെ നിശ്ചയിക്കാൻ കമ്പനികൾക്ക് ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ഡെക്കറേഷൻ പ്രോജക്ടുകൾ ഓഡിറ്റ് ചെയ്യുന്ന എൻജിനീയർക്ക് ബാച്ചിലർ ബിരുദം വേണം. പുറമേ സ്വദേശത്തും യു എ ഇയിലും സൊസൈറ്റി ഓഫ് എൻജിനിയേഴ്‌സിൽ രജിസ്?റ്റർ ചെയ്തിരിക്കണം. സ്‌പെഷ്യലൈസ് ചെയ്ത എൻജിനീയർമാർക്ക് സ്വദേശത്തെ എൻജിനീയേഴ്‌സ് ഗിൽഡിലോ അസോസിയേഷനിലോ അംഗത്വമുണ്ടാവണം.
യു എ ഇയിലെ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് വേണം. വില്ല നിർമ്മാണ പദ്ധതികൾ പരിശോധിക്കാൻ നേരത്തേ പറഞ്ഞ യോഗ്യതകൾക്ക് പുറമെ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം വേണം. സർക്കാർ കെട്ടിടങ്ങൾ, വ്യവസായിക സ്ഥാപനങ്ങൾ എന്നിവ പരിശോധിക്കാൻ ഏഴ് വർഷത്തെ പ്രവർത്തി പരിചയം വേണം. പത്ത് നിലവരെയുള്ള ബഹുനില കെട്ടിടങ്ങൾ ഓഡിറ്റ് ചെയ്യാൻ 10 വർഷത്തെ പ്രവർത്തി പരിചയവും യോഗ്യതാപരീക്ഷയിൽ 80 ശതമാനം മാർക്കും വേണം. നിർമ്മാണ കമ്പനിയിൽ ജോലിചെയ്യാൻ ഡിഗ്രിയോ ഡിപ്ലോമയോ മതി. എന്നാൽ, ഓരോ പദ്ധതിക്കും നിശ്ചിത പ്രവർത്തി പരിചയം നഗരസഭയിൽ നിശ്ചയിച്ചിട്ടുണ്ട്.