ദമ്മാം: രാജ്യത്ത് വ്യാജ എഞ്ചിനിയർമാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതോടെ സൗദിയിൽ എഞ്ചിനിയർമാർ ആറ് മാസത്തിനകം കൗൺസിൽ ഓഫ് എഞ്ചിനേഴ്സിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന കർശനമാകുന്നു. ഇതുവരെയും റെജിസ്റ്റർ ചെയ്യാത്ത എഞ്ചിനീയർമാർ ആറുമാസത്തിനകം കൗൺസിൽ ഓഫ്എഞ്ചിനിയേഴ്സിൽ റെജിസ്ട്രേഷൻ ഉറപ്പു വരുത്തണമെന്ന വ്യവസ്ഥക്ക് സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ആവശ്യമായ യോഗ്യതപോലും പരിശോധിക്കപ്പെടാതെ ഭീമമായ തോതിൽ വിദേശ എഞ്ചിനിയർമാരടക്കം രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരെ കണ്ടെതത്താനായി പരിശോധന കർശനമാക്കുകയും ഇത്തരക്കാർക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ കുറെ വർഷമായി കൗൺസിൽ ഓഫ് എഞ്ചിനേഴ്സിൽ രജിസ്റ്റർ ചെയ്യണമെന്നനിയമം നടപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രചാരണത്തിലാണ് സഊദി എഞ്ചിനിയറേഴ്സ് കൗൺസിൽ.

213,000 വിദേശ എഞ്ചിനിയർമാർ രാജ്യത്ത് ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. എ്ന്നാൽ 6000 സൗദി എഞ്ചിനിയർമാർ ഇപ്പോഴും തൊഴിൽ രഹിതരാണെന്നതാണ് അനൗദ്യോഗിക കണക്ക്.