- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കുറഞ്ഞ ഓവർ നിരക്ക്; ഇന്ത്യക്കും ഇംഗ്ലണ്ടിനും തിരിച്ചടി; മാച്ച് ഫീസിന്റെ 40 ശതമാനം പിഴ ചുമത്തി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ രണ്ട് പോയിന്റ് വീതം കുറച്ചു

ലണ്ടൻ: നോട്ടിങ്ങാമിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിന് ടീം ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മാച്ച് ഫീസിന്റെ 40 ശതമാനം പിഴ ചുമത്തി ഐസിസി . ഇതിനു പുറമേ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽനിന്ന് ഇരു ടീമുകളുടെയും 2 പോയിന്റുകൾ വീതം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. നിശ്ചിത സമയത്ത് ഇതു ടീമുകളും 2 ഓവർ വീതം കുറവാണു ബോൾ ചെയ്തത് എന്നു ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് കണ്ടെത്തിയിരുന്നു.
ഐസിസി ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം നിശ്ചിത സമയത്തു കുറവു വരുത്തുന്ന ഓരോ ഓവറിനും ബോൾ ചെയ്യുന്ന ടീമുകളുടെ താരങ്ങളുടെ മാച്ച് ഫീസിന്റെ 20 ശതമാനം പിഴ ചുമത്താം. ഇരു ടീമുകളുടെയും ക്യാപ്റ്റന്മാരായ വിരാട് കോലി, ജോ റൂട്ട് എന്നിവർ കുറ്റം സമ്മതിച്ചതോടെയാണു നടപടി പിഴയിൽ മാത്രമായി ഒതുങ്ങിയത്.
അഞ്ചു ടെസ്റ്റുകളുള്ള ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഇന്ത്യക്ക് വിജയസാധ്യത നിലനിൽക്കുമ്പോൾ മഴ വില്ലനാകുകയായിരുന്നു. അഞ്ചാം ദിനം ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 150 റൺസായിരുന്നു. എന്നാൽ മഴ പെയ്തതോടെ മത്സരം സമനിലയിൽ അവസാനിച്ചു.
രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ വിജയലക്ഷ്യമായ 209 റൺസ് പിന്തുടരുന്നതിനിടെ അഞ്ചാം ദിവസം പെയ്ത ശക്തമായി മഴ കളി തടസ്സപ്പെടുത്തിയതോടെയാണ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ലോഡ്‌സിൽ വ്യാഴാഴ്ച തുടക്കമാകും. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇപ്പോൾ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ രണ്ട് പോയിന്റ് മാത്രമാണുള്ളത്.


