- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിരില്ലാത്ത മൂന്നു ഗോളിനു റഷ്യയെ തകർത്ത് വെയിൽസ് യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ; ടൂർണമെന്റിന്റെ ടോപ് സ്കോററായി ഗാരെത് ബെയ്ൽ; സ്ലൊവാക്യക്കെതിരെ ഗോളടിക്കാനായില്ലെങ്കിലും ഇംഗ്ലണ്ടും അവസാന പതിനാറിൽ
പാരിസ്: എതിരില്ലാത്ത മൂന്നു ഗോളിനു റഷ്യയെ തകർത്തു വെയിൽസ് യൂറോ കപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ബിയിൽ നിന്ന് ചാമ്പ്യന്മാരായാണു വെയിൽസ് നോക്കൗട്ട് ഘട്ടത്തിൽ എത്തിയത്. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടും സ്ലൊവാക്യയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ രണ്ടാമതായ ഇംഗ്ലണ്ടും അവസാന പതിനാറിൽ എത്തിയിട്ടുണ്ട്. തോൽവിയോടെ റഷ്യ പുറത്തായി. നാല് പോയന്റുള്ള സ്ലോവാക്യ മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായി പ്രീക്വാർട്ടറിൽ ഇടം നേടാമെന്ന പ്രതീക്ഷയിലാണിപ്പോൾ. പ്രീക്വാർട്ടർ പ്രവേശത്തിന് ജയം അനിവാര്യമെന്ന നിലയിലായിരുന്നു വെയിൽസ് കളത്തിലിറങ്ങിയത്. ആരോൺ റംസിയെയും ഗാരെത് ബെയ്‌ലിനെയും അണിനിരത്തി കളികൈയിലെടുത്ത വെയിൽസുകാർ 11ാം മിനിറ്റിൽ തന്നെ റഷ്യയെ ഞെട്ടിച്ചു. ഓഫ് സൈഡ് കെണി പൊട്ടിച്ച റംസിയുടെ വകയായിരുന്നു ആദ്യ ഗോൾ. ആദ്യ പകുതി പിരിയും മുമ്പേ 20ാം മിനിറ്റിൽ രണ്ടാം ഗോളും പിറന്നു. റംസിയും ബെയ്‌ലും തുടങ്ങിയ നീക്കത്തിൽ റഷ്യൻ പ്രതിരോധം പിളർത്തിയത്തെിയ പന്ത് പെനാൽറ്റി ബോക്‌സിൽ സ്വീകരിച്ച നീൽ ടെയ്‌ലറിന്റെ പ്‌ളേസിങ്ങ്.
പാരിസ്: എതിരില്ലാത്ത മൂന്നു ഗോളിനു റഷ്യയെ തകർത്തു വെയിൽസ് യൂറോ കപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ബിയിൽ നിന്ന് ചാമ്പ്യന്മാരായാണു വെയിൽസ് നോക്കൗട്ട് ഘട്ടത്തിൽ എത്തിയത്.
മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടും സ്ലൊവാക്യയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ രണ്ടാമതായ ഇംഗ്ലണ്ടും അവസാന പതിനാറിൽ എത്തിയിട്ടുണ്ട്. തോൽവിയോടെ റഷ്യ പുറത്തായി. നാല് പോയന്റുള്ള സ്ലോവാക്യ മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായി പ്രീക്വാർട്ടറിൽ ഇടം നേടാമെന്ന പ്രതീക്ഷയിലാണിപ്പോൾ.
പ്രീക്വാർട്ടർ പ്രവേശത്തിന് ജയം അനിവാര്യമെന്ന നിലയിലായിരുന്നു വെയിൽസ് കളത്തിലിറങ്ങിയത്. ആരോൺ റംസിയെയും ഗാരെത് ബെയ്‌ലിനെയും അണിനിരത്തി കളികൈയിലെടുത്ത വെയിൽസുകാർ 11ാം മിനിറ്റിൽ തന്നെ റഷ്യയെ ഞെട്ടിച്ചു. ഓഫ് സൈഡ് കെണി പൊട്ടിച്ച റംസിയുടെ വകയായിരുന്നു ആദ്യ ഗോൾ. ആദ്യ പകുതി പിരിയും മുമ്പേ 20ാം മിനിറ്റിൽ രണ്ടാം ഗോളും പിറന്നു. റംസിയും ബെയ്‌ലും തുടങ്ങിയ നീക്കത്തിൽ റഷ്യൻ പ്രതിരോധം പിളർത്തിയത്തെിയ പന്ത് പെനാൽറ്റി ബോക്‌സിൽ സ്വീകരിച്ച നീൽ ടെയ്‌ലറിന്റെ പ്‌ളേസിങ്ങ്. ഗോളിയുടെ കൈയിൽ തട്ടിതെറിച്ച പന്ത് വീണ്ടെടുത്ത് വലയിലേക്ക് തട്ടിയിടുമ്പോൾ ചെറുക്കാൻ റഷ്യക്കാർ ആരുമില്ലായിരുന്നു. രണ്ടാം പകുതിയിലെ 67ാം മിനിറ്റിൽ ബെയ്‌ലും വലകുലുക്കി. യൂറോ കപ്പിലെ മനോഹര ഗോളുകളിലൊന്നാണ് ഗരെത് ബെയ്ലിന്റെ ബൂട്ടിൽ നിന്ന് വലയിലെത്തിയത്. ഈ ഗോളോടെ ഈ യൂറോ കപ്പിലെ ഗോൾ വേട്ടക്കാരിൽ മുൻ നിരയിലെത്താനും ബെയ്ലിനായി.
റൂണിയെയും സ്റ്റെർലിങ്ങിനെയും അലിയെയും ഹാരി കെയ്നിനെയും പുറത്തിരുത്തിയാണ് ഇംഗ്ലണ്ട് സ്ലൊവാക്യക്കെതിരെ കളത്തിലിറങ്ങിയത്. പിന്നീട് രണ്ടാം പകുതിയിലാണ് കെയ്നിനെയും റൂണിയെയും അലിയെയും രംഗത്തിറക്കിയത്.
സ്ലൊവാക്യക്കെതിരെ 27 തവണയാണ് ഇംഗ്ലണ്ട് ലക്ഷ്യമില്ലാത്ത ഷോട്ടുകൾ പായിച്ചത്. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് വമ്പന്മാരെ രംഗത്തിറക്കിയിട്ടും സ്ലൊവാക്യൻ പ്രതിരോധത്തെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല.
അടുത്ത മത്സരങ്ങൾ
ഉക്രൈൻ-പോളണ്ട് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 9.30)
വടക്കൻ അയർലൻഡ്-ജർമനി (രാത്രി 9.30)
ചെക്ക് റിപ്പബ്ലിക്-തുർക്കി (ബുധനാഴ്ച പുലർച്ചെ 12.30)
ക്രൊയേഷ്യ-സ്‌പെയിൻ (പുലർച്ചെ 12.30)