- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓവൽ ടെസ്റ്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; പേസർ ക്രിസ് വോക്സും മാർക്ക് വുഡും തിരിച്ചെത്തി; ജോസ് ബട്ലർ ഇല്ല; മൊയീൻ അലി വൈസ് ക്യാപ്റ്റൻ; ജോണി ബെയർസ്റ്റോ വിക്കറ്റ് കീപ്പറാകും

ഓവൽ: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടീം. ആദ്യ മൂന്ന് ടെസ്റ്റിലും കളിക്കാതിരുന്ന പേസർ ക്രിസ് വോക്‌സ് 15 അംഗ ടീമിലെത്തി. പരിക്കുമൂലം മൂന്നാം ടെസ്റ്റിൽ കളിക്കാതിരുന്ന മാർക്ക് വുഡും തിരിച്ചെത്തിയിട്ടുണ്ട്.
ജോസ് ബട്ലർ നാലാം ടെസ്റ്റിൽ കളിക്കാത്ത സാഹചര്യത്തിൽ ഓൾ റൗണ്ടർ മൊയീൻ അലിയെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ജോസ് ബട്ലറുടെ അഭാവത്തിൽ ജോണി ബെയർസ്റ്റോ ആവും നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറാകുക. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് ജോസ് ബട്ലർ നാലാം ടെസ്റ്റിൽ നിന്ന് വിട്ടു നിൽക്കുന്നത്.
Moeen Ali has been named as our vice-captain for the fourth LV= Insurance Test against India. Congrats, Mo! ???? pic.twitter.com/4eYRn9WXWv
- England Cricket (@englandcricket) September 1, 2021
ക്രിസ് വോക്‌സ് ടീമിൽ തിരിച്ചെത്തുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് ഇംഗ്ലണ്ട് പരിശീലകൻ ക്രിസ് സിൽവർവുഡ് പറഞ്ഞു. പരിക്കുമൂലം ആദ്യ മൂന്ന് ടെസ്റ്റിലും കളിക്കാതിരുന്ന വോക്‌സ് വാർവിക്ഷെയറിനുവേണ്ടി കഴിഞ്ഞ ആഴ്ച പന്തെറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് പൂർണമായും ഭേദമായെന്നും സിൽവർവുഡ് വ്യക്തമാക്കി.
മധ്യനിരയിൽ ബാറ്റ് ചെയ്യാൻ കൂടി കഴിയുന്ന വോക്‌സ് നാലാം ടെസ്റ്റിൽ സാം കറന് പകരം അന്തിമ ഇലവനിൽ കളിക്കാൻ സാധ്യതയുണ്ട്. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിൽ ഓരോ ടെസ്റ്റ് വീതം ജയിച്ച് ഇരു ടീമും തുല്യത പാലിക്കുകയാണ്.


