- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞപ്പടയെ കണ്ണീരിലാഴ്ത്തി ഇംഗ്ലീഷ് പടയുടെ തേരോട്ടം; ബ്രൂസ്റ്ററുടെ രണ്ടാം ഹാട്രിക്ക് മിന്നലിൽ ബ്രസീലിനെ കീഴടക്കി ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പ് ഫൈനലിൽ; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്
കൊൽക്കത്ത: വീണ്ടും റയാൻ ബ്രൂസ്റ്റർ! രണ്ടാം ഹാട്രിക് നേടിയ സൂപ്പർ താരത്തിന്റെ സൂപ്പർ പ്രകടനത്തിൽ മഞ്ഞപ്പട തളർന്നുവീണു. ബ്രസീലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പിന്റെ ഫൈനലിൽ കടന്നു. കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ ലിവർ പൂൾ താരത്തിന്റെ പ്രകടനം തന്നെയായിരുന്നു മൽസരഗതി നിർണയിച്ചത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഇംഗ്ലണ്ട് മികവ് കാട്ടിയപ്പോൾ, ബ്രസീലിന്റെ കൈയിൽ നിന്ന് നാലാം കിരീടം വഴുതി പോയി. വെസ്ല്‌ലിയാണ് ബ്രസീലിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.പത്താം മിനിറ്റിലായിരുന്നു ക്ലോസ് റേഞ്ചിലൂടെ ബ്രൂസ്റ്റർ ഇംഗ്ലണ്ടിനായി ആദ്യ ഗോൾ നേടിയത്. കൃത്യം പത്തുമിനിറ്റ് തികഞ്ഞപ്പോൾ ബ്രസീൽ മടക്ക ഗോൾ നേടി. എന്നാൽ ആദ്യ പകുതിക്ക് പിരിയും മുമ്പ് ബ്രൂസ്റ്റർ രണ്ടാം ഗോൾ നേടി ഇംഗ്ലണ്ടിന് വീണ്ടും ലീഡ് നൽകി. 77ാം മിനിറ്റിൽ തുടർച്ചയായ തന്റെ രണ്ടാം ഹാട്രിക്കിലൂടെ ബ്രൂസ്റ്റർ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു. ക്വാർട്ടറിൽ അമേരിക്കയ്‌ക്കെതിരെയും ബ്രൂസ്റ്റർ ഹാട്രിക് ഗോൾ നേടിയിരുന്നു. ബോൾ പൊസിഷന
കൊൽക്കത്ത: വീണ്ടും റയാൻ ബ്രൂസ്റ്റർ! രണ്ടാം ഹാട്രിക് നേടിയ സൂപ്പർ താരത്തിന്റെ സൂപ്പർ പ്രകടനത്തിൽ മഞ്ഞപ്പട തളർന്നുവീണു. ബ്രസീലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പിന്റെ ഫൈനലിൽ കടന്നു. കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ ലിവർ പൂൾ താരത്തിന്റെ പ്രകടനം തന്നെയായിരുന്നു മൽസരഗതി നിർണയിച്ചത്.
പ്രതിരോധത്തിലും മുന്നേറ്റത്തിലും ഇംഗ്ലണ്ട് മികവ് കാട്ടിയപ്പോൾ, ബ്രസീലിന്റെ കൈയിൽ നിന്ന് നാലാം കിരീടം വഴുതി പോയി. വെസ്ല്‌ലിയാണ് ബ്രസീലിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.പത്താം മിനിറ്റിലായിരുന്നു ക്ലോസ് റേഞ്ചിലൂടെ ബ്രൂസ്റ്റർ ഇംഗ്ലണ്ടിനായി ആദ്യ ഗോൾ നേടിയത്. കൃത്യം പത്തുമിനിറ്റ് തികഞ്ഞപ്പോൾ ബ്രസീൽ മടക്ക ഗോൾ നേടി. എന്നാൽ ആദ്യ പകുതിക്ക് പിരിയും മുമ്പ് ബ്രൂസ്റ്റർ രണ്ടാം ഗോൾ നേടി ഇംഗ്ലണ്ടിന് വീണ്ടും ലീഡ് നൽകി.
77ാം മിനിറ്റിൽ തുടർച്ചയായ തന്റെ രണ്ടാം ഹാട്രിക്കിലൂടെ ബ്രൂസ്റ്റർ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു. ക്വാർട്ടറിൽ അമേരിക്കയ്‌ക്കെതിരെയും ബ്രൂസ്റ്റർ ഹാട്രിക് ഗോൾ നേടിയിരുന്നു. ബോൾ പൊസിഷനിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ബ്രസീൽ പ്രതിരോധനിര പലപ്പോഴും ഇംഗ്ലീഷ് മുന്നേറ്റനിരയെ തടഞ്ഞ് നിർത്തുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനായത്.
സ്‌പെയിൻ-മലി സെമി പോരാട്ടത്തിലെ ജേതാക്കളാണ് ഫൈനലിൽ ഇംഗ്ലണ്ടുമായി കലാശ പോരിന് ഇറങ്ങുക.