മഡ്ഗാവ്/ഗുവാഹത്തി: അണ്ടർ  17 ലോകകപ്പിൽ ഇംഗണ്ടും, മലിയും സെമിയിൽ. ഒന്നിനെതിരെ നാലുഗോളുകൾക്ക് യുഎസ്എയെ കീഴടക്കിയാണ് ഇംഗീഷ് പട സെമി കണ്ടത്. റയാൻ ്ബ്രൂസ്റ്ററിന്റെ ഹാട്രിക് മികവിലാണ് ഇംഗ്ലണ്ട് എതരാളികളെ തകർത്തെറിഞ്ഞത്.

റയാൻ ബ്രൂസ്റ്റർ (11,14,94), മോർഗൻ ഗിബ്‌സ് (64) എന്നിവരുടെ ഗോളുകളിലാണ് ഇംഗ്ലണ്ടിന്റെ ജയം. യുഎസ്എയ്ക്കായി ക്യാപ്റ്റൻ ജോഷ്വ സെർജന്റാണ് ഏക ഗോൾ നേടിയത്. കളിയുടെ തുടക്കത്തിൽതന്നെ ഇംഗ്ലണ്ട് ആദ്യ ലീഡുകൾ നേടിയതു യുഎസിനെ പ്രതിരോധത്തിലാക്കി.

മത്സരത്തിന്റെ അവസാന മിനിറ്റിലും ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. പന്തുമായി മുന്നേറിയ റയാൻ ബ്രൂസ്റ്ററെ ഫൗൾ ചെയ്തു വീഴ്‌ത്തിയതിന് അനുവദിച്ച പെനൽറ്റിയിലൂടെയായിരുന്നു ഇത്. ഇംഗ്ലണ്ടിന് വേണ്ടി നാലാം ഗോൾ നേടിയതും റയാൻ ബ്രൂസ്റ്റർ തന്നെ. സെമിയിൽ ബ്രസീലോ ജർമനിയോ ആയിരിക്കും ഇംഗ്ലണ്ടിന്റെ എതിരാളികൾ.

മഴ രസം കെടുത്തിയെങ്കിലും ആഫ്രിക്കൻ പോരാട്ടത്തിനൊടുവിൽ മലി ജയിച്ചുകയറി. ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മലി സെമിഫൈനലിലേക്കുള്ള ആദ്യ ടിക്കറ്റ് ഉറപ്പാക്കിയത്.ഗുവാഹട്ടി ഇന്ധിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലുടനീളം മഴം രസംകൊല്ലിയായി.

മഴ തിമിർത്ത് പെയ്തതോടെ വെള്ളത്തിലായ ഗ്രൗണ്ടിൽ പന്ത് ലക്ഷ്യത്തിലെത്തിക്കാൻ താരങ്ങൾ ഏറെ പാടുപ്പെട്ടു. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ ഹദ്ജി ഡ്രാമെ ആദ്യ ഗോൾ നേടി മലിക്ക് മേധാവിത്വം നേടിക്കൊടുത്തു. തുടർന്ന് പ്രതിരോധത്തിലായ ഘാനക്ക് മലി മുന്നേറ്റ നിരയുടെ നിരവധി ആക്രമണങ്ങൾ അതിജീവിക്കേണ്ടി വന്നു. പെനാൽറ്റിയിലൂടയാണ് ഘാന ഏക ഗോൾ തിരിച്ചടിച്ചത്.