- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ പുനരാരംഭിച്ചാലും താരങ്ങളെ വിട്ടുകൊടുക്കില്ല; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര നേരത്തെയാക്കുന്നത് ചിന്തിക്കുന്നില്ല; കടുംപിടുത്തം വിടാതെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
ലണ്ടൻ: കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിച്ചാലും ഇംഗ്ലണ്ട് താരങ്ങളെ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് മാനേജിങ് ഡയറക്ടർ ആഷ്ലി ജൈൽസ്. ട്വന്റി 20 ലോകകപ്പിനും അതിനുശേഷം നടക്കുന്ന ആഷസിനുമായി കളിക്കാരെ സജ്ജരാക്കുകയാണ് ടീമിന്റെ പ്രധാന ലക്ഷ്യമെന്നും ജൈൽസ് വ്യക്തമാക്കി.
ഐപിഎല്ലിനായി ഓഗസ്റ്റിൽ നടക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര നേരത്തെയാക്കുന്നതിനെക്കുകിച്ച് ചിന്തിക്കുന്നില്ലെന്നും ജൈൽസ് തുറന്നുപറഞ്ഞു. സെപ്റ്റംബറിൽ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തുന്നതിനായി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഒരാഴ്ച നേരത്തെയാക്കണമെന്ന് നേരത്തെ നിർദേശമുയർന്നിരുന്നു. സെപ്റ്റംബർ 18ന് തുടങ്ങി ഒക്ടോബർ 12 അവസാനിക്കുന്ന രീതിയിലാണ് ബിസിസിഐ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ ആസൂത്രണം ചെയ്യുന്നത്.
ഈ സമയം ഇംഗ്ലണ്ട് ടീം ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പരമ്പരകൾ കളിക്കുകയായിരിക്കും. ഇന്ത്യക്കെതിരായെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം കളിക്കുന്നത് സെപ്റ്റംബറിലാണെന്നും അതിനുശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ ബംഗ്ലാദേശ് പര്യടനത്തിനായി ഇംഗ്ലണ്ട് ടീം പുറപ്പെടുമെന്നും ജൈൽസ് പറഞ്ഞു.
അതിനുശേശം പാക്കിസ്ഥാനിൽ പരമ്പര കളിക്കുന്ന ഇംഗ്ലണ്ട് ടീമിന് ടി20 ലോകകപ്പിന് മുമ്പ് മറ്റ് ടൂർണമെന്റുകളിലൊന്നും കളിക്കാനാവില്ലെന്നും ജൈൽസ് പറഞ്ഞു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ പമ്പരകൾക്കിടയിൽ ചില കളിക്കാർക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ടെങ്കിലും ഇതിനർത്ഥം മറ്റ് ടൂർണമെന്റുകളിൽ പോയി കളിക്കാമെന്നല്ലെന്നും ജൈൽസ് പറഞ്ഞു.
ഐപിഎല്ലിൽ നിന്ന് ഇംഗ്ലണ്ട് താരങ്ങൾ പിന്മാറുകയാണെങ്കിൽ അത് ഏറ്റവും വലിയ തിരിച്ചടിയാവുക മലയാളി താരം സഞ്ജു സാംസൺ നായകനാവുന്ന രാജസ്ഥാൻ റോയൽസിനായിരിക്കും. പരിക്കിനെ തുടർന്ന് ജോഫ്ര ആർച്ചറെയും ബെൻ സ്റ്റോക്‌സിനെയും നഷ്ടമായ റോയൽസിന് ജോസ് ബട്ലറെയും നഷ്ടമാകുന്നത് കനത്ത തിരിച്ചടിയാകും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നായകൻ ഓയിൻ മോർഗന്റെ സേവനനവും സൺറൈസേഴ്‌സ് ഹൈദരാബാദിന് ജോണി ബെയർസ്റ്റോയുടെ സേവനവും നഷ്ടമാവും.
ന്യൂസ് ഡെസ്ക്