- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടൻ പോയതോടെ ഇംഗ്ലീഷും യൂറോപ്പിൽ നിന്നും പടിയിറങ്ങും; ജർമനും ഫ്രഞ്ചും പകരക്കാരിയാവും; 27 രാഷ്ട്രങ്ങളിൽ ഇനി ഇംഗ്ലീഷ് പറയുന്നത് അയർലണ്ടും മാൾട്ടയും മാത്രം
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിന്റെ സാമ്പത്തികവും സുരക്ഷാപരവും കുടിയേറ്റപരവുമായി പ്രത്യാഘാതങ്ങളാണ് പരക്കെ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ അതിന് ഭാഷാപരമായ പ്രത്യാഘാതങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടൻ യൂണിയനോട് ഗുഡ് ബൈ പറഞ്ഞതോടെ ഇംഗ്ലീഷും യൂറോപ്പിൽ നിന്നും കുടിയിറങ്ങാൻ വഴിയൊരുങ്ങുകയാണ്. അതായത് നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തങ്ങളുടെ പഠന ഭാഷകളിൽ നിന്നും ഇംഗ്ലീഷ് ഒഴിവാക്കാൻ ഒരുങ്ങുകയാണ്. ഇതിന് പകരം ജർമനും ഫ്രഞ്ചുമായിരിക്കും സ്ഥാനം കൈയടക്കുക. 27 യൂറോപ്യൻ രാജ്യങ്ങളിൽ ഇനി ഇംഗ്ലീഷ് പറയുന്നത് അയർലണ്ടും മാൾട്ടയും മാത്രമായിരിക്കും. യൂറോപ്യൻ യൂണിയനിലെ 24 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഇംഗ്ലീഷ്. കൂടാതെ ഇവിടങ്ങളിലെ നിത്യജീവിതത്തിൽ ഇംഗ്ലീഷിന് നിർണായകമായ സ്ഥാനവുമുണ്ട്. എന്നാൽ അതെല്ലാം പഴങ്കഥയാകുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഇംഗ്ലീഷിനെതിരെ വിവിധ രാജ്യങ്ങളിൽ ആരംഭിച്ചിരിക്കുന്നത്. പുതിയ പ്രവണതയുടെ ഭാഗമായി തെക്കൻ ഫ്രഞ്ച് ടൗണായ ബെസിയേർസിലെ മേയർ
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിന്റെ സാമ്പത്തികവും സുരക്ഷാപരവും കുടിയേറ്റപരവുമായി പ്രത്യാഘാതങ്ങളാണ് പരക്കെ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ അതിന് ഭാഷാപരമായ പ്രത്യാഘാതങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടൻ യൂണിയനോട് ഗുഡ് ബൈ പറഞ്ഞതോടെ ഇംഗ്ലീഷും യൂറോപ്പിൽ നിന്നും കുടിയിറങ്ങാൻ വഴിയൊരുങ്ങുകയാണ്. അതായത് നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തങ്ങളുടെ പഠന ഭാഷകളിൽ നിന്നും ഇംഗ്ലീഷ് ഒഴിവാക്കാൻ ഒരുങ്ങുകയാണ്. ഇതിന് പകരം ജർമനും ഫ്രഞ്ചുമായിരിക്കും സ്ഥാനം കൈയടക്കുക. 27 യൂറോപ്യൻ രാജ്യങ്ങളിൽ ഇനി ഇംഗ്ലീഷ് പറയുന്നത് അയർലണ്ടും മാൾട്ടയും മാത്രമായിരിക്കും.
യൂറോപ്യൻ യൂണിയനിലെ 24 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഇംഗ്ലീഷ്. കൂടാതെ ഇവിടങ്ങളിലെ നിത്യജീവിതത്തിൽ ഇംഗ്ലീഷിന് നിർണായകമായ സ്ഥാനവുമുണ്ട്. എന്നാൽ അതെല്ലാം പഴങ്കഥയാകുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഇംഗ്ലീഷിനെതിരെ വിവിധ രാജ്യങ്ങളിൽ ആരംഭിച്ചിരിക്കുന്നത്. പുതിയ പ്രവണതയുടെ ഭാഗമായി തെക്കൻ ഫ്രഞ്ച് ടൗണായ ബെസിയേർസിലെ മേയർ റോബർട്ട് മെനാർഡ് ഇവിടുത്തെ ഇംഗ്ലീഷ് ഉയോഗം നിർത്തുന്നതിനായി ബ്രസൽസിന് മുന്നിൽ അപേക്ഷ സമർപ്പിച്ചിട്ടുമുണ്ട്. ബ്രിട്ടൻ യൂണിയൻ വിടാനുള്ള തീരുമാനമെടുത്തതിന് ശേഷമാണ് മേയർ ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ബ്രിട്ടൻ യൂണിയൻ വിട്ടതിനാൽ ഇനി യൂണിയൻ രാജ്യങ്ങളിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് യാതൊരു പ്രസക്തിയും നിയമസാധുതയുമില്ലെന്നാണ് മേയർ റോബർട്ട് മെനാർഡ് വാദിക്കുന്നത്.
യൂറോപ്യൻ പാർലിമെന്റിൽ തേഡ് വർക്കിങ് ലാംഗ്വേജ് ആയി ഇംഗ്ലീഷിന് അധികകാലം തുടരാനാവില്ലെന്നാണ് ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജീൻ-ലുക് മെലെൻകോൻ പറയുന്നത്. യൂറോപ്യൻ യൂണിയൻ പൗരന്മാരിൽ 51 ശതമാനം പേർക്കും ഇംഗ്ലീഷ് ആദ്യ ഭാഷയോ അല്ലെങ്കിൽ രണ്ടാമത്തെ ഭാഷയോ ആയി ഉപയോഗിക്കാൻ നാളിതുവരെ സാധിച്ചിരുന്നു. എന്നാൽ 25 ശതമാനം പേർക്ക് മാത്രമേ ഫ്രഞ്ചും മൂന്നിലൊന്ന് പേർക്ക് മാത്രമേ ജർമനും സംസാരിക്കാൻ സാധിച്ചിരുന്നുള്ളൂ. ബ്രെക്സിറ്റ് വോട്ടിന് ശേഷം യൂണിയന്റെ ഔദ്യോഗിക ഭാഷകളിൽ നിന്നും ഇംഗ്ലീഷിനെ എടുത്ത് മാറ്റാനുള്ള സാധ്യത ഇത്തരത്തിൽ വർധിച്ചിരിക്കുകയാണ്. യൂറോപ്പിന്റെ പൊതുഭാഷയാകുന്നതിനുള്ള മത്സരത്തിൽ ഇംഗ്ലീഷ് മറ്റെല്ലാ ഭാഷകളയെും നിഷ്പ്രഭമാക്കുന്നുണ്ടെന്ന് 2013ൽ പുറത്ത് വന്ന യൂറോപ്യൻ യൂണിയൻ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.
അഞ്ചെണ്ണമൊഴിച്ചുള്ള എല്ലാ യൂണിയൻ രാജ്യങ്ങളിലും ഇംഗ്ലീഷ് ഏറ്റവും ജനകീയമായ ഭാഷയാണെന്നും ഈ റിപ്പോർട്ട് കണ്ടെത്തിയിരുന്നു. ഭൂഖണ്ഡത്തിലെ മൂന്നിൽ രണ്ടു പേർക്കും ഏറ്റവും സൗകര്യപ്രദമായ വർക്കിങ് ലാംഗ്വേജ് ഇംഗ്ലീഷാണെന്നും ഈ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. യൂണിയന്റെ സ്റ്റാറ്റിറ്റിക്സ് ആം ആയ യൂറോസ്റ്റാറ്റായിരുന്നു ഈ റിപ്പോർട്ട് പുറത്തിറക്കിയിരുന്നത്. ഭാവിയിൽ ഇംഗ്ലീഷിന്റെ ആധിപത്യം വർധിക്കുമെന്നും ഇത് പ്രവചിച്ചിരുന്നു. യൂറോപ്യൻ യൂണിയനിലെ 94 ശതമാനം സെക്കൻഡറി വിദ്യാർത്ഥികളും 83 ശതമാനം പ്രൈമറി വിദ്യാർത്ഥികളും അവരുടെ ഫസ്റ്റ് ഫോറിൻ ലാംഗ്വേജ് ആയി പഠിക്കുന്നുണ്ടെന്നും ഈ റിപ്പോർട്ടിലൂടെ കണ്ടെത്തിയിരുന്നു. ഫ്രഞ്ച്, ജർമൻ, സ്പാനിഷ് എന്നിവയേക്കാൾ നാലിരട്ടി പേർ ഇംഗ്ലീഷ് പഠിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. ബ്രിട്ടനിലും അയർലണ്ടിലും മാത്രമാണ് ഫ്രഞ്ചിനെ വിദേശഭാഷയെന്ന നിലയിൽ സ്‌കൂളുകളിൽ കൂടുതലായി പഠിപ്പിക്കുന്നതെന്നും ഈ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.
അതിനിടെ ബ്രെക്സിറ്റിനെ തുടർന്ന് യൂണിയൻ നേതൃത്വം പരിഭ്രാന്തരായി അനാവശ്യമായ പരിഭ്രാന്തി കാണിക്കുന്നതിനെ വിമർശിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവൽ വാൾസ് രംഗത്തെത്തിയിട്ടുണ്ട്. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ യുകെ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കണമെന്ന് മറ്റ് നിരവധി യൂറോപ്യൻ രാഷ്ട്രീയനേതാക്കൾ ആവശ്യപ്പെട്ടിട്ടുമുണ്ട്.