റ് നാട്ടിൽ നൂറ് ഭാഷയെന്ന കാര്യം ബ്രിട്ടനും അമേരിക്കക്കും ബാധകമാണ്. ഇരു രാജ്യങ്ങളിലെയും ഇംഗ്ലീഷിൽ കാര്യമായ മാറ്റങ്ങളുണ്ട്. പല സാധനങ്ങൾക്കും കാര്യങ്ങൾക്കും രണ്ടിടത്തും വ്യത്യസ്തമായ പേരുകളാണുള്ളത്. ഉദാഹരണമായി അമേരിക്കക്കാർ റബ്ബർ എന്ന് പറയുമ്പോൾ ബ്രിട്ടീഷുകാർ ഇറേസർ എന്നാണ് പറയുന്നത്. ഒരിടത്തെ ബാരിസ്റ്റർ മറ്റൊരിടത്ത് അറ്റോർണിയാകും. ബിസ്‌കറ്റും കുക്കിയും ബൂട്ടും ട്രങ്കും ചിപ്സും ഫ്രൈസും മുതൽ നിരവധി വാക്കുകൾ പാടെ വ്യത്യസ്തമാണെന്ന് കാണാം. അമേരിക്കൻ ഇംഗ്ലീഷും ബ്രിട്ടീഷ് ഇംഗ്ലീഷും തമ്മിലുള്ള വ്യത്യാസം അറിയുമ്പോൾ ആരും മൂക്കത്ത് വിരൽ വച്ച് പോകും. ഇവയിൽ പലതും ഒരു രാജ്യത്ത് ഉപയോഗിക്കുന്ന അർത്ഥത്തിലായിരിക്കില്ല മറ്റേ രാജ്യത്തുപയോഗിക്കുന്നത്. ഇത്തരത്തിൽ സംശയമുണ്ടാക്കുന്ന രീതിയിൽ പ്രയോഗിക്കപ്പെടുന്ന വ്യത്യസ്തമായ 63 വാക്കുകളടങ്ങിയ ഒരു ഇൻഫോഗ്രാഫിക്ക് അടുത്തിടെ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ നിന്നുമുള്ള ഏതാനും പ്രയോഗങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

യുഎസിൽ അവധിക്കാലത്തിന് വെക്കേഷൻ എന്ന് വിളിക്കുമ്പോൾ ബ്രിട്ടനിൽ അത് ഹോളിഡേ ആണെന്നറിയുക. ബ്രിട്ടനിലെ ഫുട്ബോൾ അമേരിക്കയിലെത്തുമ്പോൾ സോക്കറാകും. ടൂറിസ്റ്റുകൾ ഇരു രാജ്യങ്ങളിലുമെത്തി ഭക്ഷണസാധനങ്ങൾക്ക് ഓർഡർ ചെയ്യുമ്പോൾ പേരിലെ സംശയം തീർത്തില്ലെങ്കിൽ ആഗ്രഹിച്ച വിഭവമായിരിക്കില്ല നിങ്ങൾക്ക് മുന്നിലെത്തുന്നത്. യുഎസിൽ ചിപ്സ് എന്നറിയപ്പെടുന്നത് യുകെയിൽ ക്രിസ്പ്സ് ആണ്. മറിച്ച് യുകെയിൽ ചിപ്സ് എന്ന് വിളിക്കുന്ന ആഹാരപദാർത്ഥങ്ങൾ യുഎസിലെത്തുമ്പോൾ ഫ്രൈസ് എന്നായി മാറും. സ്വീറ്റ് സ്നാക്ക്സുകളുടെ പേരും രാജ്യം മാറുമ്പോൾ മാറുന്നുണ്ട്. അതായത് ബ്രിട്ടനിലെ ബിസ്‌കറ്റും സ്വീറ്റ്സും അമേരിക്കയിലെത്തുമ്പോൾ കുക്കീസും കാൻഡിയുമാകും. നിങ്ങൾ വിനോദയാത്ര നടത്തുമ്പോൾ ഓരോ രാജ്യത്തും കർക്കശമായ ഡ്രസ്‌കോഡുള്ള സ്ഥലങ്ങളിലെത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടതാണ്. ഒരേ വസ്ത്രം വ്യത്യസ്ത പേരുകളിലാണ് ഇരുരാജ്യങ്ങളിലുമറിയപ്പെടുന്നത്.

ബ്രിട്ടനിലെ ട്രൗസേർസ് അമേരിക്കയിലെത്തുമ്പോൾ പാന്റ്സാകും. ബ്രിട്ടനിൽ ബോണറ്റ് എന്ന് പറയുന്നത് അമേരിക്കയിൽ ഹുഡ് ആണ്. എന്നാൽ ബ്രിട്ടനിൽ ബൂട്ട് എന്ന് പറയുന്ന കാറിന്റെ പുറക് ഭാഗം അമേരിക്കയിലെത്തുമ്പോൾ ട്രങ്ക് ആകുന്നു. ബ്രിട്ടനിൽ നാം ടൂറ് പോകുമ്പോൾ ടാക്സിയാണ് വിളിക്കുന്നതെങ്കിൽ അമേരിക്കയിലെത്തുമ്പോൾ കാബാകും വിളിക്കുന്നത്. അമേരിക്കയിൽ കാർ നിർത്തിയിടുന്നത് പാർക്കിങ് ലോട്ടിലാണെങ്കിൽ ബ്രിട്ടനിൽഅത് കാർ പാർക്കിലായിരിക്കും. ബ്രിട്ടനിൽ ആൻഡ് ക്ലോക്ക് വൈസ് എന്ന് പറയുമ്പോൾ അമേരിക്കക്കാർ ഇതിനെ കൗണ്ടർ ക്ലോക്ക് വൈസ് എന്നാണ് പറയുക. ബ്രിട്ടനിൽ പ്രിയവിഭവങ്ങൾ നാം പാകപ്പെടുത്തുന്നത് കുക്കറിലാണെങ്കിൽ അമേരിക്കയിലെത്തുമ്പോൾ അത് സ്റ്റൗ ആകുന്നു.ബ്രിട്ടനിലെ ഫ്ലൈ ഓവർ അമേരിക്കയിൽ ഓവർപാസാണ്. ലിഫ്റ്റിൽ കയറിയാണ് നാം ബ്രിട്ടനിലെ അംബരചുംബികളുടെ മുകൾ നിലകളിലേക്കെത്തുന്നതെങ്കിൽ യുഎസിലെ കെട്ടിടങ്ങളുടെ മുകളിലേക്ക് നാം എത്തുന്നത് എലിവേറ്ററിലാണ്.


ബ്രിട്ടനിൽ സാധനങ്ങൾ കൊണ്ടു പോകുന്ന ലോറി അമേരിക്കയിലെത്തുമ്പോൾ ട്രക്കാകും. ബ്രിട്ടനിലെ ചെറുപ്പക്കാർ കറങ്ങുന്ന മോട്ടോർ ബൈക്ക് അമേരിക്കൻ യുവാക്കൾ ഉപയോഗിക്കുമ്പോൾ അത് മോട്ടോർ സൈക്കിളാകുന്നു. കൊച്ചുകുട്ടികളെ കെട്ടിക്കുന്ന ബ്രിട്ടനിലെ നാപ്പി അമേരിക്കയിലെത്തുമ്പോൾ ഡയാപറാകും. വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റാണ് സായിപ്പന്മാർക്കുള്ളതെങ്കിൽ യാങ്കികൾക്ക് അത് ലൈസൻസ് പ്ലേറ്റാണ്. ഒരിടത്ത് പെട്രോളാണെങ്കിൽ മറ്റൊരിടത്ത ഗസ്സോലൈനാണ്. ബ്രിട്ടീഷുകാർ പോസ്റ്റെന്ന് പറയുന്ന തപാലിനെ അമേരിക്കക്കാർ മെയിൽ എന്നാണ് വിളിക്കുന്നത്. ലഹരിയുടെ ചിറകിലേറാൻ ബ്രി്ട്ടീഷുകാർ പബിലേക്ക് പോകുമ്പോൾ യുഎസുകാർ പോകുന്നത് ബാറിലേക്കാണ്. ബ്രിട്ടനിലെ പബ്ലിക്ക് ടോയ്ലറ്റ് അമേരിക്കയിൽ റെസ്റ്റ് റൂമാണ്. ബ്രിട്ടനിലെ റബ്ബിഷ് അമേരിക്കയിലെത്തുമ്പോൾ ഗാർബേജാകും. ബ്രിട്ടീഷുകാർരാത്രിയിൽ കണ്ണ് കാണാൻ ടോർച്ചെടുത്ത് തെളിക്കുമ്പോൾ അമേരിക്കക്കാർ ഇതിനെ ഫ്ലാഷ്ലൈറ്റെന്നാണ് വിളിക്കുന്നത്.