- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തിരിച്ചടി; മെസിയുടെ ഇരട്ടഗോളിൽ ബാഴ്‌സലോണ ജയത്തോടെ തുടങ്ങി
സണ്ടർലാൻഡ്: ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തിരിച്ചടി. ലീഗിലെ ആദ്യ ജയം തേടിയിറങ്ങിയ യുണൈറ്റഡിനെ സണ്ടർലാൻഡ് സമനിലയിൽ തളച്ചു. സ്പാനിഷ് ലീഗിൽ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സലോണ ലയണൽ മെസ്സിയുടെ ഇരട്ട ഗോളിലൂടെ അനായാസ വിജയം നേടി. യുവാൻ മാട്ടയിലൂടെ പതിനേഴാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ആദ്യം മുന്ന
സണ്ടർലാൻഡ്: ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തിരിച്ചടി. ലീഗിലെ ആദ്യ ജയം തേടിയിറങ്ങിയ യുണൈറ്റഡിനെ സണ്ടർലാൻഡ് സമനിലയിൽ തളച്ചു. സ്പാനിഷ് ലീഗിൽ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സലോണ ലയണൽ മെസ്സിയുടെ ഇരട്ട ഗോളിലൂടെ അനായാസ വിജയം നേടി.
യുവാൻ മാട്ടയിലൂടെ പതിനേഴാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. മുപ്പതാം മിനിറ്റിൽ ജാക്ക് റോഡ്‌വെല്ലിലൂടെ സണ്ടർലാൻഡ് സണ്ടർലാൻഡ് ഒപ്പമെത്തി. രണ്ടാം പകുതിയിൽ വിജയ ഗോൾ നേടാൻ അഡ്‌നാൻ സനുജാജിനെ അടക്കമുള്ളവരെ യുണൈറ്റഡ് രംഗത്തിറക്കിയെങ്കിലും വിജയം നേടാനായില്ല. ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌റ്റോക്ക് സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.
അതേ സമയം എൽഷയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ തോല്പിച്ചത്. ലയണൽ മെസ്സി ഇരട്ട ഗോൾ നേടി. നാല്പത്തിനാലാം മിനിറ്റിൽ യാവിയർ മസ്‌ക്കരാനോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് ബാഴ്‌സലോണ മൽസരം പൂർത്തിയാക്കിയത്. മറ്റു മൽസരങ്ങളിൽ സെൽറ്റ വിഗോ ഗെറ്റാഫയെയും വിയ്യാറയൽ ലെവന്റെയെയും പരാജയപ്പെടുത്തി.



