- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള എൻജി. പ്രവേശപരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഷാഫിൽ മഹിന് ഒന്നാം റാങ്ക്; ആദ്യ പത്ത് റാങ്കലും ആൺകുട്ടികൾ
തിരുവനന്തപുരം: 2017 -ലെ കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് സ്വദേശി ഷാഫീൽ മായിനിനാണ് ഒന്നാം റാങ്ക്. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ പരീക്ഷയിലും ഷാഫീൽ മികച്ച വിജയം നേടിയിരുന്നു. ആദ്യ പത്ത് റാങ്ക് ആൺകുട്ടികളാണ്. 61,716 വിദ്യാർത്ഥികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫാർമസി കോഴ്സിലെ റാങ്ക് പട്ടികയിൽ 28,022 വിദ്യാർത്ഥികൾ യോഗ്യത നേടി. മലപ്പുറം സ്വദേശി സി.പി. അലിഫ് അൻഷിലിനാണ് ഒന്നാം റാങ്ക്. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികളുടെ പ്ലസ് ടു പരീക്ഷയിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കും പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച സ്കോറും തുല്യ അനുപാതത്തിൽ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. റാങ്ക് വിവരങ്ങൾ അറിയാൻ: www.cee.kerala.gov.in
തിരുവനന്തപുരം: 2017 -ലെ കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകൾ പ്രഖ്യാപിച്ചു.
കോഴിക്കോട് സ്വദേശി ഷാഫീൽ മായിനിനാണ് ഒന്നാം റാങ്ക്. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ പരീക്ഷയിലും ഷാഫീൽ മികച്ച വിജയം നേടിയിരുന്നു. ആദ്യ പത്ത് റാങ്ക് ആൺകുട്ടികളാണ്. 61,716 വിദ്യാർത്ഥികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫാർമസി കോഴ്സിലെ റാങ്ക് പട്ടികയിൽ 28,022 വിദ്യാർത്ഥികൾ യോഗ്യത നേടി. മലപ്പുറം സ്വദേശി സി.പി. അലിഫ് അൻഷിലിനാണ് ഒന്നാം റാങ്ക്.
എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികളുടെ പ്ലസ് ടു പരീക്ഷയിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കും പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച സ്കോറും തുല്യ അനുപാതത്തിൽ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.
റാങ്ക് വിവരങ്ങൾ അറിയാൻ: www.cee.kerala.gov.in
Next Story