കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയ സത്യൻ അന്തികാട് മോഹൻലാൽ മഞ്ജു വാര്യർ കൂട്ടുകെട്ടിന്റെ ചിത്രം 'എന്നും എപ്പോഴും' ബഹ്രൈനിൽ മോഹൻലാൽ ആരാധകർ ആവേശപൂർവ്വം വരവേറ്റു. സിനിമ റിലീസ് ആയ ഇന്നലെ അവാൽ സിനിമയിൽ വച്ച് നടന്ന ആഘോഷ പരിപാടികൾ 'എന്നും ഇപ്പോഴും' സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ 'ശ്രീക്കുട്ടി രമേഷും' പ്രശസ്ത നർത്തകിയും സിനിമ അഭിനേത്രിയും ആയ 'പല്ലവി കൃഷ്ണനും' ചേർന്ന് കേക്ക് മുറിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു.

തുടർന്ന് ലാൽ കെയെർസ് പ്രതിമാസം നടത്തി വരാറുള്ള ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വിഭിന്നശേഷിയുള്ള കുട്ടികളുടെ പഠനത്തിനും പരിശീലനത്തിനും വേണ്ടി കോഴിക്കോട് ജില്ലയിലെ പുറക്കാട് പ്രവർത്തിക്കുന്ന ശാന്തി സദനത്തിലെ ഒരു കുട്ടിയുടെ ഒരു വർഷത്തേക്കുള്ള പഠന ചിലവു ലാൽ കെയെർസ് ബഹ്‌റൈൻ കോഓർഡിനേറ്റേഴ്‌സ് ആയ ജഗത് കൃഷ്ണകുമാറും, ഫൈസൽ എഫ് എം ചേർന്ന് ശാന്തി സദനം ബഹ്‌റൈൻ ചാപ്റ്റർ പ്രതിനിധി ലത്തീഫ് ആയഞ്ചെറിക്കു കൈമാറി.

ലാൽ കെയെർസ് രക്ഷാധികാരി ജ്യോതി മേനോൻ മറ്റു അംഗങ്ങൾ ആയ അരുൺ, ശ്യാം ദാസ്, ഉല്ലാസ്, ശ്യാം കുമാർ, അരുൺ ഗണേശൻ, വിപിൻ രവീന്ദ്രൻ, പ്രദീപ്, ജ്യോതിഷ് പണിക്കർ, സതീഷ് കുമാർ, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കേരളത്തിലെ പോലെ തന്നെ ബഹറിനിലും നിറഞ്ഞ സദസ്സിൽ ആണ് സിനിമ പ്രദർശിപ്പിക്കുന്നത്.