- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക മാന്ദ്യം; രാജ്യത്തെ ഇന്റർനാഷണൽ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനം കുറവ്
ജിദ്ദ: സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ രാജ്യത്തെ ഇന്റർനാഷണൽ സ്‌കൂളുകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനം കുറവു രേഖപ്പെടുത്തിയതായി അൽവത്താൻ ന്യൂസ്‌പേപ്പർ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാൻ തുടങ്ങിയതു മുതൽ ഇന്റർനാഷണൽ സ്‌കൂളിൽ ചേരുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. വിദേശിയരുടെ കാര്യത്തിൽ സർക്കാർ എടുക്കുന്ന നടപടികളും ഇതിന് ആക്കം കൂട്ടുന്നുണ്ടെന്നും വിലയിരുത്തുന്നു. സൗദിവത്ക്കരണവുമായി സർക്കാർ ശക്തമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ വിദേശീയരുടെ നിയമനവും അവരുടെ ആശ്രിതരുടെ കാര്യത്തിലുള്ള സമീപനവും ഇന്റർനാഷണൽ സ്‌കൂളുകളിൽ വിദേശവിദ്യാർത്ഥികളുടെ എണ്ണത്തെ സാരമായി ബാധിക്കുന്നുണ്ട്. ഹൈ പെയ്ഡ് തൊഴിലുകളായ സ്‌പെഷ്യലിസ്റ്റുകൾ, എൻജിനീയർമാർ എന്നിവരുടെ കാര്യത്തിലും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ഏറെ സ്വാധീനം ചൊലുത്തുന്നുണ്ട്. കൂടാതെ ലേബർ ഓഫീസ് നടപ്പാക്കിയ ലൈസൻസ് പുതുക്കലിന്റെ ഭാഗമായി സ്‌കൂളുകൾക്ക് കനത്ത ഫീസ് ഈടാക്കിയതും ചില സ്‌കൂളുകളെ
ജിദ്ദ: സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ രാജ്യത്തെ ഇന്റർനാഷണൽ സ്‌കൂളുകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനം കുറവു രേഖപ്പെടുത്തിയതായി അൽവത്താൻ ന്യൂസ്‌പേപ്പർ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാൻ തുടങ്ങിയതു മുതൽ ഇന്റർനാഷണൽ സ്‌കൂളിൽ ചേരുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കാണുന്നത്.
വിദേശിയരുടെ കാര്യത്തിൽ സർക്കാർ എടുക്കുന്ന നടപടികളും ഇതിന് ആക്കം കൂട്ടുന്നുണ്ടെന്നും വിലയിരുത്തുന്നു. സൗദിവത്ക്കരണവുമായി സർക്കാർ ശക്തമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ വിദേശീയരുടെ നിയമനവും അവരുടെ ആശ്രിതരുടെ കാര്യത്തിലുള്ള സമീപനവും ഇന്റർനാഷണൽ സ്‌കൂളുകളിൽ വിദേശവിദ്യാർത്ഥികളുടെ എണ്ണത്തെ സാരമായി ബാധിക്കുന്നുണ്ട്. ഹൈ പെയ്ഡ് തൊഴിലുകളായ സ്‌പെഷ്യലിസ്റ്റുകൾ, എൻജിനീയർമാർ എന്നിവരുടെ കാര്യത്തിലും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ഏറെ സ്വാധീനം ചൊലുത്തുന്നുണ്ട്.
കൂടാതെ ലേബർ ഓഫീസ് നടപ്പാക്കിയ ലൈസൻസ് പുതുക്കലിന്റെ ഭാഗമായി സ്‌കൂളുകൾക്ക് കനത്ത ഫീസ് ഈടാക്കിയതും ചില സ്‌കൂളുകളെ പൂട്ടുന്നതിലേക്കു വരെ നയിച്ചിട്ടുണ്ട്. തൊഴിൽ മേഖലകളിൽ സൗദിവത്ക്കരണം നടപ്പാക്കിയതും ഇന്റർനാഷണൽ സ്‌കൂളുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ടീച്ചിങ് മേഖലയിൽ 70 ശതമാനം സൗദിവത്ക്കരണം പ്രഖ്യാപിച്ചതോടെ സ്‌കൂളുകൾക്ക് യോഗ്യരായ സൗദി ടീച്ചർമാരേയും കണ്ടെത്താൻ സാധിക്കാതെ വന്നിട്ടുണ്ട്. അതിന്റെ ഫലമായി ചില സ്‌കൂൾ അധികൃതർ ഇവ ഇന്റർനാഷണൽ സ്‌കൂളുകൾ എന്നതിനു പകരം സ്വകാര്യ സ്‌കൂളുകളായി പ്രവർത്തിപ്പിക്കാനും തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.