- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ ദിവസം കൊണ്ട് നാല് ലക്ഷത്തിലധികം കാണികളെ നേടി വെളിപാടിന്റെ പുസ്തകത്തിലെ ആദ്യഗാനം വൈറലാകുന്നു; എന്റമ്മേടെ ജിമിക്കി കമ്മൽ'...എന്നു തുടങ്ങുന്ന നാടൻ ഈണത്തിലൊരുക്കിയ ഗാനത്തിന് കൈയടിച്ച് ആരാധകർ
വീഡിയോ റിലീസ് ചെയത് മണിക്കൂറുകൾക്കകം തന്നെ ആരാധകർ നെഞ്ചേറ്റി സ്വീകരിച്ചിരിക്കുകയാണ് മോഹൻലാൽ ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ആദ്യ വിഡീയോ ഗാനത്തെ.നാടൻ ഈണത്തിലുള്ള എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് റിലീസായി ഒരു ദിവസം പിന്നിട്ടപ്പോഴേക്കും നാല് ലക്ഷത്തോളം പേർ കണ്ടിരിക്കുന്നത്. അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാറും ജൂഡ് ആന്റണിയുമാണ് ഗാനരംഗത്തിൽ. ഗാനത്തിന്റെ ഓഡിയോ നേരത്തെ തന്നെ യൂടൂബിൽ ഹിറ്റായിരുന്നു. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനൽ പനച്ചൂരാന്റെ രചനയ്ക്ക് ഷാൻ റഹ്മാനാണ് സംഗീതം. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ബെന്നി പി നായരമ്പലമാണ് രചന. ആന്റണി പെരുമ്പാവൂരാണ് വെളിപാടിന്റെ പുസ്തകം നിർമ്മിക്കുന്നത്. കുർത്തയണിഞ്ഞ് സഞ്ചിയും തൂക്കി മോഹൻലാൽ സെക്കിളിലെത്തുന്ന ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
വീഡിയോ റിലീസ് ചെയത് മണിക്കൂറുകൾക്കകം തന്നെ ആരാധകർ നെഞ്ചേറ്റി സ്വീകരിച്ചിരിക്കുകയാണ് മോഹൻലാൽ ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ആദ്യ വിഡീയോ ഗാനത്തെ.നാടൻ ഈണത്തിലുള്ള എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് റിലീസായി ഒരു ദിവസം പിന്നിട്ടപ്പോഴേക്കും നാല് ലക്ഷത്തോളം പേർ കണ്ടിരിക്കുന്നത്.
അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാറും ജൂഡ് ആന്റണിയുമാണ് ഗാനരംഗത്തിൽ. ഗാനത്തിന്റെ ഓഡിയോ നേരത്തെ തന്നെ യൂടൂബിൽ ഹിറ്റായിരുന്നു. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനൽ പനച്ചൂരാന്റെ രചനയ്ക്ക് ഷാൻ റഹ്മാനാണ് സംഗീതം.
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ബെന്നി പി നായരമ്പലമാണ് രചന. ആന്റണി പെരുമ്പാവൂരാണ് വെളിപാടിന്റെ പുസ്തകം നിർമ്മിക്കുന്നത്. കുർത്തയണിഞ്ഞ് സഞ്ചിയും തൂക്കി മോഹൻലാൽ സെക്കിളിലെത്തുന്ന ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.