മെൽബൺ :- കോട്ടയത്ത് മെഡിക്കൽ കോളേജിലെത്തുന്ന പാവപ്പെട്ടവർക്കും കൂട്ടിരിപ്പുകാർക്കുമായി എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന പ്രവർത്തനത്തിന് ഓസ്‌ട്രേലിയയെ കൂടാതെ മറ്റ് പല രാജ്യങ്ങളിലേയും പ്രവർത്തകർ ഇതിനായി രംഗത്തു വന്നതുകൊണ്ട് എന്റെ ഗ്രാമത്തിന്റെ പ്രവർത്തനം മറ്റ് മേഖലകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ ഗ്രാമം പ്രവർത്തകരുടെ കൂട്ടായ്മ മെൽബണിൽ ഒത്തുകൂടി. എന്റെ ഗ്രാമം ചെയർമാൻ സജി മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പുതുതായി ആരംഭിക്കുന്ന എന്റെ ഗ്രാമം ഭവന പദ്ധതിയുടെ ഔപചാരിക ഉൽഘാടനം വിറ്റൽസി കൗൺസിൽ ഡപ്യൂട്ടി മേയർ ടോം ജോസഫ് ഉൽഘാടനം ചെയ്തു.

കേരളത്തിലെ അടുത്ത നിളിലുണ്ടായ മഴക്കെടുതിയിൽ പെട്ടവരായ അർഹതയുള്ളവർക്കാണ് വീടുവച്ചു കൊടുക്കുക. മഴക്കെടുതികൾ ഉണ്ടായപ്പോൾ എന്റെ ഗ്രാമം പ്രവർത്തകർ വളരെ സജീവമായി ആളുകളെ രക്ഷപെടുത്തുവാനും ശേഷം നടന്ന പുനരുദ്ധാനത്തിന് വേണ്ട സഹായങ്ങൾ നൽകുവാനും എന്റെ ഗ്രാമം പ്രവർത്തകർ സജീവമായി ഉണ്ടായിരുന്നു. മെൽബണിൽ നടന്ന എന്റെ ഗ്രാമം സൗഹൃദ കൂട്ടായ്മയിൽ മെൽബണിലെ സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു. എന്റെ ഗ്രാമം ചെയർമാൻ സജി മുണ്ടയ്ക്കൽ നടത്തുന്ന പ്രവർത്തനങ്ങളെ നന്ദിയുടെ ജനംസ്മരിക്കുന്നതായും ഇതിനായി കാണിക്കുന്ന മനസ്സാണ് പ്രധാനമെന്ന് വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

യോഗത്തിൽ തമ്പി ചെമ്മനം (MAV), ജയ്‌സൺ മറ്റപ്പള്ളി (MMF), പ്രസാദ് ഫിലിപ്പ്, ബിജു സ്‌കറിയാ യാ (OICC ഗ്ലോബൽ കമ്മറ്റി).വർഗ്ഗീസ് പൈനാടത്ത് (ALFA), ബിനോയി ജോർജ് (olccിജോസ് (എന്റെ കേരളം, )തോമസ് ജേക്കബ്ബ് ( PMF), ഇക്‌ബാൽ (AMIA), ജോൺ പെരേര (മൈത്രി), കൃഷ്ണകുമാർ (SNM ) | ബെന്നി കൊച്ചു മുട്ടം (DAC), അരുൺ രാജ് (SNGM ) | സെബാസ്റ്റ്യൻ ജേക്കണ്ട് സ്വാഗതവും ചാക്കോ അരീക്കൽ നന്ദിയും പറഞ്ഞു. എന്റെ ഗ്രാമം ചാരിറ്റിയുടെ കോ- ഓർഡിനേറ്റർ മാരായ ബെന്നി ജോസഫ്, ജോജോ എന്നിവർ കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്തു. നിക്കി പൈനാടത്ത് അവതാരകയായിരുന്നു.