- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്തുജ്യോതി കോളേജ് എന്റെ ജീവിതം പ്രഭാഷണ പരമ്പരയിൽ ഡോ. വി. ഗംഗാധരൻ
ചങ്ങനാശേരി: സർഗക്ഷേത്ര പ്രൊഫഷണൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എന്റെ ജീവിതം എന്ന പ്രഭാഷണ സംവാദപരമ്പര നാളെ (ഞായറാഴ്ച) ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളേജിൽ നടക്കും. ഇത്തവണ സംവാദപരമ്പരയിൽ പ്രശസ്ത അർബുദ ചികിത്സാ വിദഗ്ധൻ ഡോ. വി. ഗംഗാധരൻ പ്രഭാഷണം നടത്തും. കൂടാതെ കാൻസർ രംഗത്തെ സേവനങ്ങൾക്ക് ദേശീയ പുരസ്ക്കാരം ലഭിച്ച ഡോ. ചിത്രതാരയെ ആദരിക്കു
ചങ്ങനാശേരി: സർഗക്ഷേത്ര പ്രൊഫഷണൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എന്റെ ജീവിതം എന്ന പ്രഭാഷണ സംവാദപരമ്പര നാളെ (ഞായറാഴ്ച) ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളേജിൽ നടക്കും. ഇത്തവണ സംവാദപരമ്പരയിൽ പ്രശസ്ത അർബുദ ചികിത്സാ വിദഗ്ധൻ ഡോ. വി. ഗംഗാധരൻ പ്രഭാഷണം നടത്തും. കൂടാതെ കാൻസർ രംഗത്തെ സേവനങ്ങൾക്ക് ദേശീയ പുരസ്ക്കാരം ലഭിച്ച ഡോ. ചിത്രതാരയെ ആദരിക്കുകയും ചെയ്യും.
വൈകുന്നേരം ആറിന് സെമിനാർ ഹാളിലാണ് സംവാദപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കുളം സിഎംഐ, പ്രസിഡന്റ് വി ജെ ലാലി, സെക്രട്ടറി അഡ്വ. റോയി തോമസ്, പ്രോഗ്രാം ഡയറക്ടർ തോമസുകുട്ടി പി കെ, വൈസ് പ്രസിഡന്റ് ഡോ. ആന്റണി തോമസ്, ജോയിന്റ് സെക്രട്ടറി ഷാജി തോമസ്, ട്രഷറർ സിബിച്ചൻ തരകൻ പറമ്പിൽ എന്നിവർ അറിയിച്ചു.
Next Story