മെൽബൺ: എന്റെ കേരളം ഓസ്‌ട്രേലിയായുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ചദുരിതാശ്വാസ സഹായ ഫണ്ടിന്റെ ആദ്യഘട്ട വിതരണം പ്രശസ്ത സിനിമാതാരംടോവിനോ തോമസ് കോഴിക്കോട്ട് നിർവ്വഹിച്ചു. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവിപിൻകുമാറിന്റെ ഭാര്യ ശർമിള, വീട് നഷ്ടപ്പെട്ട രവി, മിനി ശിവൻഎന്നിവർക്ക് സഹായവിതരണം നടത്തിക്കൊണ്ടാണ് മലബാറിലെ പ്രവർത്തനങ്ങൾക്ക്തുടക്കം കുറിച്ചിരിക്കുന്നത്.

ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളംജില്ലകളിൽ നിന്ന് അർഹരായ അൻപതോളം കുടുംബങ്ങളെ എന്റെ കേരളം അംഗങ്ങളുടെനേതൃത്വത്തിൽ കണ്ടെത്തിക്കഴിഞ്ഞു. അവർക്കാവശ്യമായ സഹായം ഘട്ടങ്ങളായിഎത്തിക്കുവാനുള്ള തീവ്രശമത്തിലാണ് എന്റെ കേരളം ഓസ്‌ട്രേലിയ. അർഹരായവർക്ക്‌നേരിട്ട് സഹായമെത്തിക്കുന്ന പദ്ധതിക്ക് വൻപിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

വരും മാസങ്ങളിലും സഹായ വിതരണം തുടരും. എന്റെ കേരളംഓസ്‌ട്രേലിയായുടെ ദുരിതാശ്വാസ ഫണ്ടുമായി സഹകരിക്കുന്ന എല്ലാസുമനസ്സുകൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.