മെൽബൺ: എന്റെ കേരളം ഓസ്‌ട്രേലിയായുടെ നേതൃത്വത്തിൽ സ്വരൂപിച്ച പ്രളയദുരിതാശ്വാസ ഫണ്ടിന്റെ വിതരണം ഒന്നാം ഘട്ടം സമാപിച്ചു. കേരളത്തിലെ പത്ത്ജില്ലകളിലായി വീടും തൊഴിൽ ഉപാധികളും നഷ്ടപ്പെട്ട 37കുടുംബങ്ങൾക്കാണ് ഒന്നാം ഘട്ടത്തിൽ സാമ്പത്തിക സഹായം നല്കിയത്.കോട്ടയം ജില്ലയിലെ സഹായ വിതരണം മുൻ മന്ത്രിയും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിനിമാ സംവിധായകൻ ജോഷി മാത്യുഎന്നിവർ നിർവ്വഹിച്ചു.

പത്തനംതിട്ട ജില്ലയിൽ റാന്നി എംഎൽഎ രാജുഎബ്രഹാമും എറണാകുളം ജില്ലയിൽ മുവാറ്റുപുഴ എംഎൽഎ എൽദോസ്എബ്രഹാമും പ്രളയദുരിതാശ്വാസം വിതരണം ചെയ്തു. കോഴിക്കോട്,
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെസഹായ വിതരണം സിനിമാതാരംടൊവിനൊ തോമസും നിർവ്വഹിച്ചു. അടുത്ത ഘട്ടത്തിൽ അർഹരായ കൂടുതൽകുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ എന്റെ കേരളം ഓസ്‌ട്രേലിയക്ക് സാധിക്കുമെന്ന്ഭാരവാഹികൾ അറിയിച്ചു.