ഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറു ആഴ്ചകളായി നടത്തപ്പെട്ട 'എന്റെ മലയാളം 2017' സമാപന സമ്മേളനം റവ. സാം മാത്യു അച്ചന്റെ അദ്ധ്യതയിൽ സനദിലുള്ള മാർത്തോമ്മാ കോംപ്ലക്‌സിൽ നടന്നു.

ചടങ്ങിൽ ബഹ്റൈൻ സി എസ് ഐ സൗത്ത് കേരള വികാരി റവ. സുജിത് സുഗതൻ അച്ചൻ മുഖ്യഅതിഥി ആയിരുന്നു.സഖ്യം വൈസ് പ്രസിഡണ്ട് റവ. റെജി പി ഏബ്രഹാം അച്ചനും, ഇടവക വൈസ് പ്രസിഡണ്ട് ശ്രീ.കോശി ശാമുവേലും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എന്റെ മലയാളം ഭാഷാ പഠന കളരിയുടെ അദ്ധ്യാപകരായി സേവന അനുഷ്ടിച്ചവർക്കു മൊമെന്റ്‌റോയും വിദ്യാർത്ഥികൾക്ക് സെർട്ടിഫിക്കറ്റുകളും വേദിയിൽ നൽകുകയുണ്ടായി.

യോഗത്തിനു സിൻസൺ ചാക്കോ പുലികൊട്ടിൽ സ്വാഗതവും, ശ്രീമതി.ആനി ഏബ്രഹാം നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മികവേകി.പരിപാടിയുടെ കൺവീനറായി ബാജി ഓടംവേലിയും ജോയിൻ കൺവീനറായി ഷാനു കൈതക്കൽ, ആനി അനു എന്നിവരും പ്രവർത്തിച്ചു.