- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി 'എന്റെ മരം 'പദ്ധതിക്ക് തുടക്കം ക്കുറിച്ചു
റിഫ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് റിഫ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'എന്റെ മരം' പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ വൈ സി സി ഈ പരിപടിയുമായി മുന്നോട്ട് പോകുന്നത്. നാം ജീവിക്കുന്നിടത്ത് അടുത്ത തലമുറയ്ക്ക് വേണ്ടി ചെയ്യുവാൻ കഴിയുന്ന ഏറ്റവും മഹത്വരമ

റിഫ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് റിഫ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'എന്റെ മരം' പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ വൈ സി സി ഈ പരിപടിയുമായി മുന്നോട്ട് പോകുന്നത്. നാം ജീവിക്കുന്നിടത്ത് അടുത്ത തലമുറയ്ക്ക് വേണ്ടി ചെയ്യുവാൻ കഴിയുന്ന ഏറ്റവും മഹത്വരമായ ഒരു കാര്യമാണ് ഇത്. ജനതക്ക് വേണ്ടി മാത്രം അല്ല പ്രകൃതിക്കു വേണ്ടിയും പാരിസ്ഥിതിക്കു വേണ്ടിയും പ്രകൃതിയിലെ ജീവജാലങ്ങൾക്ക് വേണ്ടിയുമാണ് ഇതുപോലൊരു പരിപാടിക്ക് തുടക്കം കുറിച്ചത് എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
യോഗത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ അവിനും, നിവിനും ആദ്യ വൃക്ഷതൈകൾ നല്കിക്കൊണ്ട് സേവ്യർ ഇലഞ്ഞിക്കൽ ഈപ്പൻ ജോർജ് എന്നിവർ പരിപാടിക്ക് തുടക്കം കുറിച്ചു. ഐവൈസിസി 'ഹരിതസേന' പ്രവർത്തകരുമായി ബന്ധപെട്ടാൽ എന്റെ മരം പദ്ധതിയുടെ വൃക്ഷതൈ സൗജന്യമായി നല്കുന്നതായിരിക്കും (34386646).
റിഫ ഏരിയ കമ്മിറ്റി പ്രസിഡണ്ട് ദീപു ഡേവിസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുതിർന്ന പ്രവാസിയും പാലക്കാട് ജില്ല കോൺഗ്രസ്സ് പ്രവർത്തകൻ മുസ്തഫ കൊല്ലങ്കോടിനെ ദേശീയ പ്രസിഡണ്ട് അജ്മൽ ആദരിച്ചു. റോബിൻ രാജ്, പി. സി മഹേഷ്, രമേശ് നായർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. റിഫ ഏരിയ കമ്മറ്റി അംഗങ്ങളായ വിനു തൃശ്ശൂർ, ഷമീർ വടക്കേഞ്ചേരി, രാജു രാജാക്കാട്, നൗഫൽ നലളം, ഹാരിസ് ചവറ എന്നിവർ പരുപാടികൾക്ക് നേതൃത്വം നല്കി. വൈസ് പ്രസിഡണ്ട് നിസാർ കൊച്ചിൻ സ്വാഗതവും അൻസീർ നന്ദിയും പറഞ്ഞു.

