- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ മഴയോർമ്മ
മഴ നിതാന്തമായ ചലനമാണ്; അഭംഗുരമായ സൗന്ദര്യമാണ്. അതിനെ വാരിപ്പുണരുവാൻ അതിൽക്കുളിച്ചൊന്നു കുളിരുവാൻ ഇന്നും കൊതിക്കുന്ന ഒരു മനസ്സാണ് എന്റെത്. മാനത്തു മഴ കൊള്ളുമ്പോൾ എന്റെ കുഞ്ഞു ശരീരം മഴ നനയാൻ വെമ്പൽ കൊണ്ടിരുന്നത് എന്തിനായിരിക്കാം?. ഒരു തുള്ളിക്കു ഒരു കുടം മതിരി പെയ്യുന്ന മഴയെയല്ല കുനുകുനാ പെയുന്ന ഒരു മഴയെ ആണ് എനിക്കെന്നും ഇഷ്ടം. മഴയുള്ള നാളുകളിൽ മൂടിപ്പുതച്ചുറങ്ങുന്നതിന്റെ ആനന്ദം ഒന്നു വേറെ തന്നെ ആയിരുന്നു.പുറത്തു മഴയുടെ നേരിയ ഈണം കേട്ടുണരുക; എന്നിട്ട് ഒരിക്കൽ കൂടി പുതപ്പിനടിയിൽ കിടന്ന് ആ മഴയുടെ സുഖം അനുഭവിക്കുക , അതൊക്കെ ഇന്നും ഓർമ്മ ചെപ്പിൽ സുക്ഷിച്ചു വച്ചിരിക്കുകയാണ്; ഞാൻ. പാടവരമ്പത്തെ വഴുക്കലിൽ കുടി നടന്നു സ്‌കൂളിലെക്കു പൊകുമ്മ്‌പൊഴായിരിക്കാം ഓർക്കാപ്പുറത്ത് ഒരു മഴ ഓടി വരിക.അപ്പോൾ കൈയിൽ കുട കാണുകയില്ല.ഓടി വല്ല വീടിന്റെ ഉമ്മറത്തൊ മരച്ചുവട്ടിലൊ നിൽക്കുമ്പൊഴും മഴയൊടെന്തെ വെറുപ്പു തോന്നിയില്ല? അപ്പൊഴും കൈകൾ നീട്ടി ആ കുഞ്ഞു കണങ്ങളെ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.മഴക്കാലത്തെക്കായി ഓലക്കുട ഉ
മഴ നിതാന്തമായ ചലനമാണ്; അഭംഗുരമായ സൗന്ദര്യമാണ്. അതിനെ വാരിപ്പുണരുവാൻ അതിൽക്കുളിച്ചൊന്നു കുളിരുവാൻ ഇന്നും കൊതിക്കുന്ന ഒരു മനസ്സാണ് എന്റെത്. മാനത്തു മഴ കൊള്ളുമ്പോൾ എന്റെ കുഞ്ഞു ശരീരം മഴ നനയാൻ വെമ്പൽ കൊണ്ടിരുന്നത് എന്തിനായിരിക്കാം?. ഒരു തുള്ളിക്കു ഒരു കുടം മതിരി പെയ്യുന്ന മഴയെയല്ല കുനുകുനാ പെയുന്ന ഒരു മഴയെ ആണ് എനിക്കെന്നും ഇഷ്ടം. മഴയുള്ള നാളുകളിൽ മൂടിപ്പുതച്ചുറങ്ങുന്നതിന്റെ ആനന്ദം ഒന്നു വേറെ തന്നെ ആയിരുന്നു.പുറത്തു മഴയുടെ നേരിയ ഈണം കേട്ടുണരുക; എന്നിട്ട് ഒരിക്കൽ കൂടി പുതപ്പിനടിയിൽ കിടന്ന് ആ മഴയുടെ സുഖം അനുഭവിക്കുക , അതൊക്കെ ഇന്നും ഓർമ്മ ചെപ്പിൽ സുക്ഷിച്ചു വച്ചിരിക്കുകയാണ്; ഞാൻ.
പാടവരമ്പത്തെ വഴുക്കലിൽ കുടി നടന്നു സ്‌കൂളിലെക്കു പൊകുമ്മ്‌പൊഴായിരിക്കാം ഓർക്കാപ്പുറത്ത് ഒരു മഴ ഓടി വരിക.അപ്പോൾ കൈയിൽ കുട കാണുകയില്ല.ഓടി വല്ല വീടിന്റെ ഉമ്മറത്തൊ മരച്ചുവട്ടിലൊ നിൽക്കുമ്പൊഴും മഴയൊടെന്തെ വെറുപ്പു തോന്നിയില്ല? അപ്പൊഴും കൈകൾ നീട്ടി ആ കുഞ്ഞു കണങ്ങളെ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.മഴക്കാലത്തെക്കായി ഓലക്കുട ഉണ്ടാക്കി തന്നിരുന്നതു കുഞ്ഞുഞ്ഞു കണിയാൻ അയിരുന്നു. ഓലക്കുട ചൂടി പള്ളിക്കൂടത്തിലേക്കു പോകുമ്പോൾ വാഴയിലയും ചേമ്പിലയും ചൂടി വരുന്ന കുട്ടുകാരോട് തോന്നിയതു അനുകമ്പയാണൊ അസൂയയാണൊ എന്നു ഇപ്പൊഴും വെർതിരിച്ചറിയനാവുന്നില്ല. നനഞ്ഞീറനായി പലകുട്ടികളും ക്ലസ്സിൽ ഇരിക്കുമ്പോൾ അധികമൊന്നും നനയാതെ ഇരിക്കുവാൻ കഴിഞ്ഞതിൽ സന്തോഷം തോന്നിയിട്ടുണ്ട്.മഴയെ ഞാൻ സ്‌നെഹിച്ചിരുന്നു എന്നതു വാസ്തവമാണ്;എന്നാൽ മഴക്കാലത്തു തെങ്ങും പാലത്തിലൂടെ സ്‌കൂളിലേക്കു പോകുമ്പോൾ കര കവിഞ്ഞൊഴുകുന്ന തോട് എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. കൂലം കുത്തിയൊഴുകുന്ന മഴവെള്ളത്തിന്റെ ക്രൌര്യഭാവം എന്നെ നൊമ്പരപ്പെടുത്തിയിരുന്നു. ഒരിക്കൽ കൈയിൽ തൂക്കിയിരുന്ന ചോറ്റുപാത്രം തോട്ടിലേക്കു ഊർന്നു പോയപ്പൊൾ ഉണു കഴിഞ്ഞിട്ടാണല്ലൊ എന്നു സമാധാനിച്ചതും കാൽ വഴുതി തോട്ടിലേക്കു വീണു പൊയില്ലല്ലൊ എന്നു സമാശ്വസിച്ചതും ഇന്നെന്നപോലെ ഓർമ്മിക്കുന്നു.
ഓണത്തിന്റെ ഏതൊ നാളുകളിൽ കൂട്ടുകാരൊത്ത് പടവരമ്പത്തു പടർന്ന്കിടക്കുന്ന വെളുത്ത പൂക്കൾ കാണാൻ പോയതും കാലം തെറ്റി വന്ന ഒരു മഴ ഞങ്ങളുടെ പുത്തനുടുപ്പുകൾ നനച്ചതും റോസാപ്പുക്കളുള്ള എന്റെ ഉടുപ്പിന്റെ നിറം ഇളകി പടർന്നതും മറവിയിലേക്കു തള്ളിക്കളയാനാവുന്നില്ല. ആ ദുഃഖത്തിനു ഇന്നും അതെപ്രായം. ഒരിക്കൽ താമസിച്ചു ക്ലാസ്സിൽ വന്ന ജൊണിനോട് റ്റീച്ചർ വല്ലാതെ ദേഷ്യപ്പെട്ടു. അടിയോളമെത്തിയപ്പോൾ കലക്ക വെള്ളത്തിൽ വീണുപോയതിനാൽ വീട്ടിൽ പൊയി ഉടുപ്പു മാറി വരികയാണെന്നു പറഞ്ഞ ആ കുട്ടിയെയും അവന്റെ പാകമല്ലാത്ത ഉടുപ്പും എന്തിനാണ് ഞാനിന്നും ഓർമ്മയിൽ സൂക്ഷിക്കുന്നതെന്നും അറിയില്ല.
മുറ്റത്തു വീഴുന്ന മഴത്തുള്ളികൾ വലിയ കുമിളകളായി യാത്ര തുടരുന്നതും തുടക്കത്തിലൊ അല്പം കഴിഞ്ഞൊ അതു പൊട്ടിപ്പോകുന്നതും ഞാൻ കൗതുകത്തോടെ നൊക്കിയിരുന്നിട്ടുണ്ട്.പക്ഷേ ജീവിതം പോലെയാണു ഈ നീർക്കുമിളകളും എന്നു മനസ്സിലാക്കാൻഎനിക്കു പിന്നെയും ഒരുപാടു കാലം വേണ്ടി വന്നു.ചില മഴകളിൽ ഓട്ടും പുറത്തു കല്ലു വാരിയെരിയുന്ന പോലെ ശബ്ദം കേൾക്കാം. അത് ആലിപ്പഴമാനെന്നറിഞ്ഞു പേറുക്കാൻ തിടുക്കപ്പെട്ടോടുന്നതും വായിലിട്ടു നുണയുന്നതും അന്നത്തെ സന്തൊഷങ്ങളിൽപ്പെടുന്നവയായിരുന്നു. കുറച്ചു നാൾ മുൻപു ഇവിടെയും ആലിപ്പഴം വീഴുകയുണ്ടായി. പക്ഷെ അതു ഓടിപ്പൊയി പെറുക്കാൻ മനസ്സു കൊതിച്ചെങ്കിലും എന്തുകോണ്ടോ ചെയ്തില്ല.
അന്ന് വീടിന്റെ ഉമ്മറത്തിരുന്നാൽ അകലെ നിന്നും പേയ്തുവരുന്ന മഴ കാണാം.ശബ്ദമില്ലാതെ ഓടി വരുന്ന മഴ അടുത്തുവന്നു വലിയ ആരവത്തോടെ നൃത്തം വച്ചു തുടങ്ങും.അതിന്റെ ലഹരിയിൽ മതി മറന്നിരിക്കാൻ നല്ല സുഖമാണ്.മഴക്കാറു കണ്ടു കഴിഞ്ഞാൽ പിന്നെ എന്റെ അമ്മച്ചി വലിയ പിരിമുറുക്കത്തിലാണെന്നു എനിക്കു തൊന്നിയിട്ടുണ്ടു.ഉണക്കാനിട്ടിരിക്കുന്ന തുണികൾ. നെല്ല്, കപ്പ തുടങ്ങിയവ ഒന്നും നനയാൻ പാടില്ല. കന്നുകാലികൾക്കു വേണ്ട തീറ്റയെല്ലാം ഉണ്ടായിരിക്കണം; എല്ലം ഓടിനടന്നു അമ്മച്ചി ചെയ്യീപ്പിക്കുന്നുണ്ടായിരിക്കും.
കഴിഞ്ഞ വർഷം ന്യുയോർക്കിലും സമീപപ്രദേശത്തും മഴയുടെ രൗദ്രഭാവം അറിയിച്ചുകൊണ്ട് സൻഡി തിമിർത്താടി. കുറച്ചു സമയത്തേക്കു വെളിച്ചം ഇല്ലായിരുന്നതൊഴിച്ചൽ മറ്റു പ്രയാസങ്ങളൊന്നും എനിക്കു നേരിടേണ്ടി വന്നില്ല.മഴ കാരണം മറ്റുള്ളവരുടെ ദുഃഖത്തിൽ ഭാഗഭാക്കാകേണ്ടി വന്നിട്ടുണ്ടെങ്കിലും അത് ഒരിക്കലും എന്റെ ജീവിതത്തിൽ ഒരു ദുരിതാനുഭവവും ഉണ്ടാക്കിയിട്ടില്ല.
എല്ലാ സൗന്ദര്യങ്ങളുടെയും ഈറ്റില്ലം എന്റെ കൊച്ചു ഗ്രാമത്തിലെ എന്റെ കുടുംബവീടിന്റെ പശ്ചാത്തലമാണ്.അവിടെ ഈ നാളുകളിലും ഞാൻ പോയി.ആ ചുറ്റുവട്ടത്തിരുന്നു എന്റെ മക്കളോടു അന്നത്തെ കഥകൾ പറഞ്ഞു. അന്നു കാറ്റും മഴയും മഴവില്ലും വന്നിരുന്ന വഴികളെപ്പറ്റി പറഞ്ഞു; അവിടുത്തെ വായുവിന്റെയും വെള്ളത്തിന്റെയും പരിശുദ്ധിയെക്കുറിച്ചു പറഞ്ഞു.എന്റെ മകൾ പറഞ്ഞതു ഇവിടെ ജീവിക്കാൻ സാധിച്ച നിങ്ങളൊക്കെ സുകൃതം ചെയ്തവർ എന്നാണ്.
ലോകത്തിലെ വലിയൊരു നഗരത്തിൽ ജീവിക്കുമ്പൊഴും അന്നത്തെ ജീവിതത്തിന്റെ ചാരുതയിൽ മതിമറന്നിരിക്കാൻഇന്നും എനിക്കു കൊതിയാണ്.ആ വീടിനോടും തൊടിയോടും ചേർന്നുള്ള, ആ ഗ്രാമത്തോടും പരിസരത്തോടും ചേർന്നുള്ള എന്റെ മഴയോർമ്മയെ ഞാൻ അയവിറ്ക്കുന്നു.ആ നിതാന്തമായ ചലനത്തെ ഞാൻ അതിയായി സ്‌നേഹിക്കുന്നു.