- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോയിങ് ബോയിങിലെ ചിക്കൻ കറി ഉണ്ടാക്കുന്ന കമന്ററിയോടെ അനൂപ് മേനോൻ ചിക്കൻ കറി; സഹായിയായി മിയയും; എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിൽ നിന്നുള്ള ലൊക്കേഷൻ വീഡിയോ കാണാം
ബോയിങ് ബോയിംഗിലെ ചിക്കൻ കറി ഉണ്ടാക്കുന്നതെങ്ങനെയെന്ന പാചകലോകത്തിന്റെ കമന്ററിയോടെ അനൂപിന്റെ കുക്കിങ് വീഡിയോ പുറത്ത്. എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിൽ നിന്നുള്ള ലൊക്കേഷൻ വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിക്കൻ കറിക്ക് അനൂപ് മേനോൻ ചിക്കൻ എന്ന് പേരുമിട്ടു. ചിക്കൻ കറി ഉണ്ടാക്കുന്ന അനൂപ് മേനോനും സഹായിയായി നായിക മിയ ജോർജും വീഡിയോയിൽ ഉണ്ട്.ചിക്കൻ കറി അസ്സലായി എന്ന് അണിയറ പ്രവർത്തകരെല്ലാം പറയുന്നുണ്ട്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിൽ പാചകക്കാരന്റെ വേഷത്തിലാണ് അനൂപ്. മെഴുകുതിരി ഉണ്ടാക്കുന്ന കഥാപാത്രമാണ് മിയയുടേത്. അനൂപ് മേനോന്റെ തിരക്കഥയിൽ സൂരജ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോനും മിയയ്ക്കുമൊപ്പം പുതുമുഖം ഹന്ന, ലാൽ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നാലു വർഷങ്ങൾക്കുശേഷം അനൂപ് മേനോൻ തിരക്കഥ രചിക്കുന്ന ചിത്രത്തിന് എം. ജയചന്ദ്രനാണ് ഗാനങ്ങൾ ഒരുക്കിയത്. 999 എന്റർടെയ്ന്മെൻസിന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രം നിർമ്മിക്കുന്നത്.
ബോയിങ് ബോയിംഗിലെ ചിക്കൻ കറി ഉണ്ടാക്കുന്നതെങ്ങനെയെന്ന പാചകലോകത്തിന്റെ കമന്ററിയോടെ അനൂപിന്റെ കുക്കിങ് വീഡിയോ പുറത്ത്. എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിൽ നിന്നുള്ള ലൊക്കേഷൻ വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിക്കൻ കറിക്ക് അനൂപ് മേനോൻ ചിക്കൻ എന്ന് പേരുമിട്ടു.
ചിക്കൻ കറി ഉണ്ടാക്കുന്ന അനൂപ് മേനോനും സഹായിയായി നായിക മിയ ജോർജും വീഡിയോയിൽ ഉണ്ട്.ചിക്കൻ കറി അസ്സലായി എന്ന് അണിയറ പ്രവർത്തകരെല്ലാം പറയുന്നുണ്ട്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിൽ പാചകക്കാരന്റെ വേഷത്തിലാണ് അനൂപ്. മെഴുകുതിരി ഉണ്ടാക്കുന്ന കഥാപാത്രമാണ് മിയയുടേത്.
അനൂപ് മേനോന്റെ തിരക്കഥയിൽ സൂരജ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോനും മിയയ്ക്കുമൊപ്പം പുതുമുഖം ഹന്ന, ലാൽ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നാലു വർഷങ്ങൾക്കുശേഷം അനൂപ് മേനോൻ തിരക്കഥ രചിക്കുന്ന ചിത്രത്തിന് എം. ജയചന്ദ്രനാണ് ഗാനങ്ങൾ ഒരുക്കിയത്. 999 എന്റർടെയ്ന്മെൻസിന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രം നിർമ്മിക്കുന്നത്.