- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേരാ ഉമ്മാ കഹാം ഹെ ചേട്ടാ; ഉമ്മായെ കണ്ടെത്താനുള്ള ഹമീദ് എന്ന ചെറുപ്പക്കാരന്റെ യാത്രയുടെ രസകരമായ വിശേഷങ്ങളുമായി എന്റെ ഉമ്മാന്റെ പേരിന്റെ ടീസർ എത്തി; ടോവിനോയും ഉർവശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടീസർ കാണാം
ടൊവീനോയും ഉർവശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ ടീസർ ശ്രദ്ധ നേടുന്നു. ദുൽഖർ സൽമാൻ പുറത്തിറക്കിയ ടീസറിൽ ഉമ്മയെ തിരഞ്ഞിറങ്ങുന്ന ചെറുപ്പക്കാരൻ ഹമീദായി ടൊവീനോ എത്തുന്നു. ചിത്രം രസകരമായിരിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. എന്റെ സഹോദരൻ ടൊവീനോയുടെ അടുത്ത ചിത്രം വളരെ സ്‌പെഷ്യൽ ആയിരിക്കും എന്നൊരുവാഗ്ദാനം തരുന്നുണ്ട്. എത്ര സുന്ദരമായ പേരും ടീസറും. ടൊവീനോയ്ക്കും ടീമിനും എന്റെ ആശംസകൾ, റോക്ക് ഓൺ ടൊവീ. ദുൽഖർ ഫേസ്‌ബുക്കിൽ പറഞ്ഞു നവാഗതനായ ജോസ് സെബാസ്റ്റ്യൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുക. ഉമ്മ ആയിഷയായിട്ടാണ് ഉർവശി ചിത്രത്തിൽ എത്തുന്നത്. 'അമ്മ -മകൻ ബന്ധത്തിനു ഊന്നൽ കൊടുക്കുന്ന ചിത്രമാണിതെന്ന് സംവിധായകൻ പറയുന്നു. ഹമീദിന്റെ ജീവിതയാത്രയാണു കഥ. പുതുമുഖം സായിപ്രിയയാണു നായിക. ഉർവ്വശി തന്നെയാണ് 'എന്റെ ഉമ്മാന്റെ പേരി'ലെ പ്രധാന നായിക. 'അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിന് ശേഷം ഉർവ്വശി അഭിനയിക്കുന്ന ചിത്രമാണ് എന്
ടൊവീനോയും ഉർവശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ ടീസർ ശ്രദ്ധ നേടുന്നു. ദുൽഖർ സൽമാൻ പുറത്തിറക്കിയ ടീസറിൽ ഉമ്മയെ തിരഞ്ഞിറങ്ങുന്ന ചെറുപ്പക്കാരൻ ഹമീദായി ടൊവീനോ എത്തുന്നു. ചിത്രം രസകരമായിരിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
എന്റെ സഹോദരൻ ടൊവീനോയുടെ അടുത്ത ചിത്രം വളരെ സ്‌പെഷ്യൽ ആയിരിക്കും എന്നൊരുവാഗ്ദാനം തരുന്നുണ്ട്. എത്ര സുന്ദരമായ പേരും ടീസറും. ടൊവീനോയ്ക്കും ടീമിനും എന്റെ ആശംസകൾ, റോക്ക് ഓൺ ടൊവീ. ദുൽഖർ ഫേസ്‌ബുക്കിൽ പറഞ്ഞു
നവാഗതനായ ജോസ് സെബാസ്റ്റ്യൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുക. ഉമ്മ ആയിഷയായിട്ടാണ് ഉർവശി ചിത്രത്തിൽ എത്തുന്നത്. 'അമ്മ -മകൻ ബന്ധത്തിനു ഊന്നൽ കൊടുക്കുന്ന ചിത്രമാണിതെന്ന് സംവിധായകൻ പറയുന്നു. ഹമീദിന്റെ ജീവിതയാത്രയാണു കഥ. പുതുമുഖം സായിപ്രിയയാണു നായിക.
ഉർവ്വശി തന്നെയാണ് 'എന്റെ ഉമ്മാന്റെ പേരി'ലെ പ്രധാന നായിക. 'അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിന് ശേഷം ഉർവ്വശി അഭിനയിക്കുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ചിത്രം ഡിസംബർ 21ന് ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും.
ഹരീഷ് കണാരൻ, മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ആന്റോ ജോസഫ്, സി.ആർ. സലിം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയ്ക്ക് സംഗീതം പകരുന്നത് ഗോപിസുന്ദറാണ്, എഡിറ്റിങ് മഹേഷ് നാരായണൻ, ആർട് സന്തോഷ് നാരായണൻ. സ്പാനിഷ് ഛായാഗ്രാഹകൻ ജോർഡി പ്ലാനെൽ ആണ് ക്യാമറ.