ബാർകോഴ കേസിൽ കുടുങ്ങിയ ധനമന്ത്രി കെ എം മാണി രാജിവെക്കണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ തുടങ്ങിയ എന്റെവക 500 കാമ്പയിൻ വീഡിയോ രൂപത്തിലേക്ക് മാറുകയാണ്. മാണി രാജിവെക്കരുത് എന്നാവശ്യപ്പെട്ട് അദ്ദേഹത്തെ കളിയാക്കിക്കൊണ്ടുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നതിനിടെ വ്യത്യസ്തമായ വീഡിയോ ശ്രദ്ധ നേടുകയാണ്. മാണി രാജിവയ്ക്കാൻ പറയുന്ന അഫ്ഗാൻ സ്വദേശിയുടെ വീഡിയോയാണ് വൈറലാകുന്നത്.

ഗൾഫ് രാജ്യത്തു നിന്നും ഏതോ മലയാളി സഹപ്രവർത്തകനാണ് ഇയാളെകൊണ്ട് വീഡിയോ എടുത്ത് ഫേസ്‌ബുക്കിൽ ഇട്ടത്. മാണി രാജിവയ്ക്കണം, ഉമ്മൻ ചാണ്ടി രാജിവയ്ക്കണം, കേരള മിനിസ്റ്റർ ബഡ്ഡാ ചോർ ഹെ എന്നോക്കെ ഇയാൾ വീഡിയോയിൽ പറയുന്നു. ഒരു പ്രവാസി ഫേസ്‌ബുക്കിൽ ഇട്ട വീഡിയോ പിന്നീട് എന്റെവക 500 പേജ് റീ പോസ്റ്റ് ചെയ്യുകയായിരുന്നു.