ങ്കർ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 2.0 യുടെ ടീസർ ലീക്കായി. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കൽ ചടങ്ങ് നടന്നതിനു പിന്നാലെയാണ് യൂട്യൂബിൽ ടീസർ പ്രത്യക്ഷപ്പെട്ടത്. ത്രീഡിയിൽ തയാറാക്കിയ ടീസർ ഇപ്പോൾ നീക്കം ചെയ്തതായാണ് കാണുന്നത്.

രജനീകാന്തിനൊപ്പം ബോളിവുഡ് താരം അക്ഷയ് കുമാറും 2.0ൽ തുല്യപ്രാധാന്യമുള്ള വേഷത്തിലുണ്ട്. ഞെട്ടിക്കുന്ന മേക്കോവറിലാണ് അക്ഷയ് എത്തുന്നത്. തിന്മയ്ക്ക് വേണ്ടി ഗവേഷണം ചെയ്യുന്ന ഡോ. റിച്ചാർഡ് എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. രജനീകാന്ത് ഡോ. വസീഗരനായി തന്നെ എത്തുന്നു. ദി വേൾഡ് ഈസ് നോട്ട് ഫോർ ഹ്യുമൻ എന്ന ടാഗ്ലൈനിലാണ് ചിത്രം എത്തുന്നത്.

ഞായറാഴ്ച മുംബൈയിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ചടങ്ങിൽ രജനീകാന്തിനും അക്ഷയകുമാറിനും പുറമെ സൽമാൻ ഖാനും സംവിധായകൻ കരൺ ജോഹാറും പങ്കെടുത്തു. സുധാംശു പാണ്ഡെയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്തിരൻ ഒന്നാം ഭാഗത്തിൽ ഡാനി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകൻ ഡോ. ബോഹ്റയുടെ വേഷത്തിലാണ് സുധാംശു എത്തുന്നത്.