- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യന്തിരന്റെ സാറ്റലൈറ്റ് അവകാശം സീ ടിവി സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്; ബാഹുബലിയെയും പിന്നിലാക്കി രജനീചിത്രം വിറ്റുപോയത് 110 കോടിക്ക്
രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ആരാധകർക്ക് വിരുന്നൊരുക്കാൻ അണിയറയിൽ ഒരുങ്ങുന്നത്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 വും ശങ്കർ രജനീകാന്ത് കൂട്ടുകെട്ടിലൊ രുങ്ങുന്ന യന്തിരൻ 2 വുമാണ് വൻ തുക മുടക്കി റിലീസിനെത്തുന്ന ചിത്രങ്ങൾ. ചിത്രം റിലീസിനെത്തും മുമ്പേ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കാൻ ചാനലുകളും മത്സരത്തിലായിരുന്നു. ഇപ്പോഴിതാ റെക്കോഡ് തുകയ്ക്ക് രജനീചിത്രം വിറ്റുപോയതായാണ് വാർത്ത. 110 കോടി രൂപയ്ക്ക് യന്തിരൻ ടൂവിന്റെ സാറ്റലൈറ്റ് അവകാശം സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്.ശങ്കർ രജനീകാന്ത് അക്ഷയ് കുമാർ എന്നീ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന യന്തിരന്റെ മുതൽ മുടക്ക് 400 കോടിയാണ്. ഇതോടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ സാറ്റലൈറ്റ് തുക നേടുന്ന ചിത്രമായി മാറിക്കഴിഞ്ഞു ത്രീഡിയിൽ ഒരുക്കുന്ന യന്തിരൻ. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പടെ വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമയുടെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലെ സാറ്റലൈറ്റ് അവകാശം സീ ടിവിക്കാണ്. ഇതോടെ ബാഹുബലി 2 വിന്റെ റെക്കോർഡ് പഴങ്കഥയായി ബാഹുബല
രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ആരാധകർക്ക് വിരുന്നൊരുക്കാൻ അണിയറയിൽ ഒരുങ്ങുന്നത്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 വും ശങ്കർ രജനീകാന്ത് കൂട്ടുകെട്ടിലൊ രുങ്ങുന്ന യന്തിരൻ 2 വുമാണ് വൻ തുക മുടക്കി റിലീസിനെത്തുന്ന ചിത്രങ്ങൾ. ചിത്രം റിലീസിനെത്തും മുമ്പേ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കാൻ ചാനലുകളും മത്സരത്തിലായിരുന്നു. ഇപ്പോഴിതാ റെക്കോഡ് തുകയ്ക്ക് രജനീചിത്രം വിറ്റുപോയതായാണ് വാർത്ത.
110 കോടി രൂപയ്ക്ക് യന്തിരൻ ടൂവിന്റെ സാറ്റലൈറ്റ് അവകാശം സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്.ശങ്കർ രജനീകാന്ത് അക്ഷയ് കുമാർ എന്നീ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന യന്തിരന്റെ മുതൽ മുടക്ക് 400 കോടിയാണ്. ഇതോടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ സാറ്റലൈറ്റ് തുക നേടുന്ന ചിത്രമായി മാറിക്കഴിഞ്ഞു ത്രീഡിയിൽ ഒരുക്കുന്ന യന്തിരൻ.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പടെ വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമയുടെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലെ സാറ്റലൈറ്റ് അവകാശം സീ ടിവിക്കാണ്. ഇതോടെ ബാഹുബലി 2 വിന്റെ റെക്കോർഡ് പഴങ്കഥയായി
ബാഹുബലി 2വിന്റെ സാറ്റലൈറ്റ് അവകാശം സോണി എന്റർടെയ്ന്മെന്റ് സ്വന്തമാക്കിയി രിക്കുന്നത് 51 കോടി രൂപയ്ക്കാണ്. തെലുങ്ക് അവകാശം 26 കോടിക്ക് വിറ്റുപോയി. മലയാളം, തമിഴ് ഭാഷകളിൽ 20 കോടിക്ക് മുകളിൽ ബാഹുബലി 2വിന്റെ സാറ്റലൈറ്റ് വിറ്റുപോയെന്നും കേൾക്കുന്നു. എന്നിരുന്നാലും ഈ തുക യന്തിരൻ 2വിന് മുകളിൽ പോകില്ലെന്നാണ് റിപ്പോർട്ട്.