- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സിംഗപ്പൂരിലെ ടാക്‌സി മേഖല പൂർണമായും ഇലക്ട്രിക് വാഹനങ്ങളാൽ നിറയും; ആദ്യ ബാച്ചായി 300 ഇലക്ട്രിക് ടാക്‌സികൾ ജൂലൈയിലെത്തും
സിംഗപ്പൂരിലെ ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർ ആയ എസ്എംആർടി വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ടാക്‌സികൾ മുഴുവൻ ഇലക്ട്രിക് ആക്കി മാറ്റാൻ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ആദ്യ ബാച്ചായി 300 ഇലക്ട്രിക് വാഹനങ്ങൾ ജൂലൈ മുതൽ സിംഗപ്പൂർ നിരത്തുകൾ കീഴടക്കും.
സെഡാനുകൾ, സ്റ്റേഷൻ വാഗണുകൾ, മൾട്ടി പർപ്പസ് വാഹനങ്ങൾ തുടങ്ങിയ മോഡലുകൾ എല്ലാം ഇലക്ട്രിക് വാഹനങ്ങളിൽ ഉൾപ്പെടും.എസ്എംആർടിയുടെ സുസ്ഥിര നഗര മൊബിലിറ്റി സേവന വിഭാഗമായ സ്ട്രൈഡ്‌സ് മൊബിലിറ്റിക്ക് കീഴിലുള്ള ഹരിത ബിസിനസുകളിലെ വളർച്ചാ തന്ത്രത്തിന്റെ ഭാഗമാണ് മുഴുവൻ ടാക്‌സികളെയും ഇലക്ട്രോണികിലേക്ക മാറ്റുന്നത്.
സിംഗപ്പൂരിലും മേഖലയിലും സ്മാർട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി സ്‌ട്രൈഡ്‌സ് മൊബിലിറ്റി അടുത്തിടെ യൂറോസ്പോർട്സ് ടെക്‌നോളജീസുമായി ധാരണാപത്രം ഒപ്പിട്ടു.2013 ൽ 600 ലധികം ടൊയോട്ട പ്രിയസ് ഹൈബ്രിഡ് ടാക്‌സികൾ എസ്എംആർടി നിരത്തിലെത്തിച്ചിരുന്നു.സിംഗപ്പൂരിലെ ഏറ്റവും വലിയ ഹൈബ്രിഡ് ടാക്‌സി ഓപ്പറേറ്ററായി ഇത് മാറി.
2030 ഓടെ ഇലക്ട്രിക് വാഹനങ്ങൾക്ക് 60,000 ചാർജിങ് പോയിന്റുകൾ പൊതു കാർ പാർക്കുകളിലും സ്വകാര്യ പരിസരങ്ങളിലും സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് കാറുകളും എഞ്ചിൻ കാറുകളും തമ്മിലുള്ള ചെലവ് വ്യത്യാസം കുറയ്ക്കുന്നതിന് രജിസ്‌ട്രേഷൻ ഫീസ്, റോഡ് ടാക്‌സ് എന്നിവയിലെ മാറ്റങ്ങളും അവതരിപ്പിക്കാനും രാജ്യം പദ്ധതിയിടുന്നു.