- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
എഞ്ചിനീയറിങ് മെഡിക്കൽ മോഡൽ എൻട്രൻസ് പരീക്ഷ ദുബായിൽ ഏപ്രിൽ ഒന്നിന്
ദുബൈ: എഞ്ചിനീയറിങ് മെഡിക്കൽ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി നടത്തപ്പെടുന്ന ഏഴാമത് 'ടിപ്‌സ്' മോഡൽ എൻട്രൻസ് പരീക്ഷ ഏപ്രിൽ 1ന് ദുബായിൽ നടക്കും. രാവിലെ 9:00 മണി മുതൽ 12:00 മണി വരെയാണ് പരീക്ഷ. പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് 25. വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷക്ക് ആത്മ വിശ്വാസത്തോടെ തയ്യാറെടുക്കുന്നതിനും പരീക്ഷാ സംവിധാനത്തെ പരിചയപ്പെടുത്താനുമാണ് 'ടിപ്‌സ്' നടത്തുന്നത്. എം എസ് എം സംസ്ഥാന സമിതിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഓൺലൈൻ സംവിധാനത്തിലൂടെ പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ് .www.tipsexam.org എന്ന വെബ് വിലാസത്തിൽ ഓൺ ലൈൻ അപേക്ഷക്കുള്ള സൗകര്യമുണ്ട്. islahidxb@gmail.com എന്ന ഇമെയിൽ വിലാസത്തിലൂടെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 050 8501440 എന്ന നമ്പറിൽ ബന്ധപ്പെടുക. കേരളത്തിലും യു എ ഇ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും മാർച്ച് 25 നാണ് പരീക്ഷ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ മാർച്ച് 27 നും. കമ്പ്യൂട്ടറൈസ്ഡ് മൂല്യ നിർണയവും കേന്ദ്രീകൃത റാങ്കിങ് സംവിധാനവുമുള്
ദുബൈ: എഞ്ചിനീയറിങ് മെഡിക്കൽ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി നടത്തപ്പെടുന്ന ഏഴാമത് 'ടിപ്‌സ്' മോഡൽ എൻട്രൻസ് പരീക്ഷ ഏപ്രിൽ 1ന് ദുബായിൽ നടക്കും. രാവിലെ 9:00 മണി മുതൽ 12:00 മണി വരെയാണ് പരീക്ഷ. പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് 25. വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷക്ക് ആത്മ വിശ്വാസത്തോടെ തയ്യാറെടുക്കുന്നതിനും പരീക്ഷാ സംവിധാനത്തെ പരിചയപ്പെടുത്താനുമാണ് 'ടിപ്‌സ്' നടത്തുന്നത്. എം എസ് എം സംസ്ഥാന സമിതിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഓൺലൈൻ സംവിധാനത്തിലൂടെ പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്
.www.tipsexam.org എന്ന വെബ് വിലാസത്തിൽ ഓൺ ലൈൻ അപേക്ഷക്കുള്ള സൗകര്യമുണ്ട്. islahidxb@gmail.com എന്ന ഇമെയിൽ വിലാസത്തിലൂടെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 050 8501440 എന്ന നമ്പറിൽ ബന്ധപ്പെടുക. കേരളത്തിലും യു എ ഇ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും മാർച്ച് 25 നാണ് പരീക്ഷ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ മാർച്ച് 27 നും. കമ്പ്യൂട്ടറൈസ്ഡ് മൂല്യ നിർണയവും കേന്ദ്രീകൃത റാങ്കിങ് സംവിധാനവുമുള്ള, ഇന്ത്യക്കകത്തും പുറത്തും പരീക്ഷാ കേന്ദ്രങ്ങളുമുള്ള ഏക എഞ്ചിനീയറിങ് മെഡിക്കൽ മോഡൽ എൻട്രൻസ് പരീക്ഷയാണ് 'ടിപ്‌സ്'. കഴിഞ്ഞ വർഷങ്ങളിലെ കേരള എൻട്രൻസ് പരീക്ഷകളിലെ മികച്ച റാങ്കുകൾ 'ടിപ്‌സ്' പരീക്ഷയിലെ റാങ്കുകാരിൽ നിന്നായിരുന്നു.
പരീക്ഷാ ദിവസം തന്നെ വെബ്‌സൈറ്റിൽ ഉത്തരങ്ങളും വിശദീകരണങ്ങളും പ്രസിദ്ധീകരിക്കും. പരിപൂർണമായും ഓൾ ഇന്ത്യ, കേരള എൻട്രൻസ് പരീക്ഷകളുടെ മാതൃകയിൽ ഒ എം ആർ സംവിധാനവും കേന്ദ്രീകൃത മൂല്യ നിർണയവുമായിരിക്കും. ഏപ്രിൽ 12നു മുമ്പായി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഗോൾഡ് മെഡലുകളും ആദ്യ പത്തു റാങ്കുകാർക്ക് എഞ്ചിനീയറിങ്, മെഡിക്കൽ കിറ്റുകളും സമ്മാനമായി നൽകുന്നതാണ്.