രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ സെന്റോസയിലേക്കുള്ള പ്രവേശന നിരക്ക് കുറച്ചു. കാറുകൾക്കും ടാക്‌സികൾക്കുമുള്ള നിരക്കിലാണ് കുറവ് വരുത്തിയത്. യാത്രക്കാർക്ക് ഉച്ചഭക്ഷണ സമയത്തും, വൈകുന്നേരങ്ങളിലും, പൊതു അവധി ദിവസങ്ങളിലും, വാരാന്ത്യങ്ങളിലും ഇവിടേക്ക് പ്രവേശിക്കാൻ രണ്ട് ഡോളർ നല്കിയാൽ മതിയാവും.

മുമ്പ് പൊതുഅവധി ദിവസങ്ങളിലും, വൈകുന്നേരം 5 മുതൽ 7 വപെ മൂന്ന് ഡോളരും, അല്ലാത്ത ദിവസങ്ങളിൽ 7 ഡോളറുമാണ് ഈടാക്കിയിരുന്നത്. ഉച്ചഭക്ഷണ സമയത്തും നിരക്കിൽ മാറ്റിമില്ലായിരുന്നു. ടാക്‌സികൾക്ക് ആറും, മൂന്നും ഡോളർ വച്ചായിരുന്നു നിരക്ക്.

പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. രണ്ട് വർഷത്തേക്കാണ് പുതിയ നിരക്ക് കൊണ്ടുവന്നിരിക്കുന്നത്.