കോഴഞ്ചേരി: വൃക്ഷത്തൈ വിതരണം ചെയ്യുന്നതിലും നടുന്നതിലുമല്ല പരിസ്ഥിതി സംരക്ഷണം ഉള്ളതെന്നും അത് സംരക്ഷിച്ചാൽ മാത്രമേ കുറച്ചെങ്കിലും പരിസ്ഥിതി സംരക്ഷണമാകൂ എന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഗ്ലോബൽ സോഷ്യൽ സെന്റർ (ജി.എസ്.സി.) ന്റെ ആഭിമുഖ്യത്തിൽ നടത്തിയ വൃക്ഷത്തൈ വിതരണ ഉദ്്ഘാടനം വൃക്ഷത്തൈ രാജു ഏബ്രഹാം എംഎൽഎ യ്ക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു ലക്ഷം വൃക്ഷത്തൈ നട്ടാൻ അതിൽ 25 ശതമാനം മാത്രമേ വളർന്ന് പരിസ്ഥിതിക്ക് ഗുണകരമാകുന്നുള്ളൂ. നട്ടവരുടെ മഹത്വം കൊണ്ടല്ല അത് വളരുന്നത്. മറിച്ച് പ്രകൃതിയുടെ ഗുണംകൊണ്ടാണ്. നമുക്ക് മുൻപേയുള്ളവർ ് നടുകയും സംരക്ഷിക്കുകയും ചെയ്തതുകൊണ്ടാണ് നമുക്കിവിടെ ജീവിക്കാൻ കഴിയുന്നത്. അതുപോലെ വരും തലമുറയ്ക്കായി നാം നല്ലതു ചെയ്താൽ മാത്രമേ ഭൂമിക്ക് നിലനിൽ്പ്പുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ്.സി. ജനറൽ സെക്രട്ടറി അജി ബി. റാന്നി അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി പ്രവർത്തകനായ പി.എസ്. സതീഷ് കുമാറിന് ക്രിസോസ്റ്റം പൊന്നാട അണിയിച്ച് ആദരിച്ചു. ബിലീവേഴ്സ് ചർച്ച് പി.ആർ.ഒ. ഫാ. സിജോ പന്തപ്പള്ളിൽ സന്ദേശം നൽകി. കോ ഓപ്പറേറ്റീവ് ഗ്യാരണ്ടി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ എ. പത്മകുമാർ എക്സ് എംഎ‍ൽഎ. , കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, എൻ.സി.പി. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്ജ് , ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി. ഈശോ, അഡ്വ. റോബിൻ പി. സെബാസ്റ്റ്യൻ, അലിയാർ എരുമേലി, പീറ്റർ മാത്യു പാറയിൽ, വി. മന്മോഹൻ എന്നിവർ പ്രസംഗിച്ചു.