ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ പരിസ്ഥിതി പ്രവർത്തകയും മുൻന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റ് സ്ഥാനാർത്ഥിയുമായ പ്രമീള മാലിക്കിനെഓറഞ്ച് കൊണ്ടി ജയിലിലടക്കുവാൻ ജൂൺ 29 ന് ജഡ്ജി ഉത്തരവിട്ടു.

ന്യൂയോർക്ക് വവയാൻണ്ടയിൽ പവർ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെപ്രമീള മാലിക്ക്, ജെയിംസ് ക്രേംവെൽ തുടങ്ങിയ 6 പരിസ്ഥിതിപ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെ തുടർന്ന് വാഹന ഗതാഗതംതടസ്സപ്പെട്ടു എന്നതാണ് ഈ ആറ് പേർക്കെതിരെ കേസ്സെടുക്കുവാൻകാരണമായത്. 2015 ഡിസംബർ 18 ന് ചാർജ്ജ് ചെയ്ത കേസ്സിൽ 375 ഡോളർവീതം പിഴയടച്ചു ശിക്ഷ ഒഴിവാക്കി. പ്രമീളയും, ക്രേംവെല്ലും മെയ്ഡലിൻഷോയും പിഴ അടക്കുവാൻ വിസമ്മതിക്കുകയായിരുന്നു. പിഴ അടക്കുന്നതിനുള്ളഅവസാന തിയ്യതി ജൂൺ 14 കഴിഞ്ഞതോടെ ജൂൺ 29 ന് ഒരാഴ്ച തടവ് ശിക്ഷവിധിച്ചു മൂന്ന് പേരെയും ജയിലിലടച്ചു.

പവർ പ്ലാന്റിൽ നിന്നും വമിക്കുന്ന കാർബൻ പരിസ്ഥിതിയെ ദോഷകരമായിബാധിക്കും എന്ന് പ്രതികളുടെ വാദഗതി കോടതി തള്ളി. മൂന്ന് പോർക്കും 250ഡോളർ ഫൈനും, 125 ഡോളർ സർ ചാർജ്ജും ഉൾപ്പെടെ 375 ഡോളറായിരുന്നുശിക്ഷ.