- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾ ദാഹിച്ചത് എന്റെ രക്തത്തിനു വേണ്ടിയല്ലേ...'; എംഡി നിയമനമെല്ലാം ചട്ടവും നിയമവും പാലിച്ച്; ഭീഷണിക്ക് മുന്നിൽ തലകുനിക്കില്ല; മാഫിയകൾക്ക് വേണ്ടി മാദ്ധ്യമങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷം വേട്ടയാടി; വാർത്തകൾ നൽകിച്ചത് പണം നൽകി; സ്വാധീനങ്ങൾക്ക് വഴങ്ങാത്തത് ശത്രുക്കളെ ഉണ്ടാക്കി; ബന്ധുത്വ നിയമന വിവാദത്തിൽ നിയമസഭയിൽ ജയരാജന്റെ പ്രസ്താവന ഇങ്ങനെ
തിരുവനന്തപുരം: മന്ത്രിപദം രാജിവെക്കാൻ കാരണം അഴിമതിയ്‌ക്കെതിരെ താനെടുത്ത നിലപാടുകളാണെന്ന് ഇ.പി. ജയരാജൻ. മന്ത്രിപദം രാജിവച്ചാൽ പ്രത്യേക പ്രസ്താവന നടത്താനുള്ള ചട്ടപ്രകാരം നിയമസഭയിൽ നൽകിയ വിശദീകരണത്തിലാണ് ജയരാജൻ ഇക്കാര്യം പറഞ്ഞത്. തന്റെ നിലപാടുകൾ ചിലരെ അസ്വസ്ഥരാക്കിയെന്നും ഇതാണ് വിവാദത്തിനും പിന്നീട് രാജിക്കും കാരണമായതെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജി രാഷ്ട്രീയ സംശുദ്ധതയും ഉന്നത ചിന്താഗതിയും മൂലമാണെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്നും ജയരാജൻ സഭയിൽ പറഞ്ഞു. തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചു.െ വേണമെങ്കിൽ രക്തം തരാം, രാജ്യത്തിനുവേണ്ടിയാണ് താൻ പ്രവർത്തിച്ചതെന്നും മന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചു നിയമസഭയിൽ നടത്തിയ വിശദീകരണത്തിൽ ജയരാജൻ പറഞ്ഞു. മാദ്ധ്യമങ്ങളെ ഉപയോഗിച്ചു പ്രതിപക്ഷം തന്നെ വേട്ടയാടിയെന്നും ജയരാജൻ കൂട്ടിച്ചേർത്തു. വ്യവസായ മേഖല തകർച്ച നേരിടുന്ന സമയത്താണ് താൻ ചുമതല ഏറ്റെടുത്തതെന്ന് പറഞ്ഞ ജയരാജൻ പൊതുമേഖല സ്ഥാപനങ്ങളിൽ ധൂർത്തും അഴിമതിയും അരങ്ങു തകർക്കുകയാണെന്നും കൂട്ടിച്ചേർത്തു. പ
തിരുവനന്തപുരം: മന്ത്രിപദം രാജിവെക്കാൻ കാരണം അഴിമതിയ്‌ക്കെതിരെ താനെടുത്ത നിലപാടുകളാണെന്ന് ഇ.പി. ജയരാജൻ. മന്ത്രിപദം രാജിവച്ചാൽ പ്രത്യേക പ്രസ്താവന നടത്താനുള്ള ചട്ടപ്രകാരം നിയമസഭയിൽ നൽകിയ വിശദീകരണത്തിലാണ് ജയരാജൻ ഇക്കാര്യം പറഞ്ഞത്. തന്റെ നിലപാടുകൾ ചിലരെ അസ്വസ്ഥരാക്കിയെന്നും ഇതാണ് വിവാദത്തിനും പിന്നീട് രാജിക്കും കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാജി രാഷ്ട്രീയ സംശുദ്ധതയും ഉന്നത ചിന്താഗതിയും മൂലമാണെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്നും ജയരാജൻ സഭയിൽ പറഞ്ഞു. തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചു.െ വേണമെങ്കിൽ രക്തം തരാം, രാജ്യത്തിനുവേണ്ടിയാണ് താൻ പ്രവർത്തിച്ചതെന്നും മന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചു നിയമസഭയിൽ നടത്തിയ വിശദീകരണത്തിൽ ജയരാജൻ പറഞ്ഞു. മാദ്ധ്യമങ്ങളെ ഉപയോഗിച്ചു പ്രതിപക്ഷം തന്നെ വേട്ടയാടിയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
വ്യവസായ മേഖല തകർച്ച നേരിടുന്ന സമയത്താണ് താൻ ചുമതല ഏറ്റെടുത്തതെന്ന് പറഞ്ഞ ജയരാജൻ പൊതുമേഖല സ്ഥാപനങ്ങളിൽ ധൂർത്തും അഴിമതിയും അരങ്ങു തകർക്കുകയാണെന്നും കൂട്ടിച്ചേർത്തു. പൊതുമേഖല സ്ഥാപനങ്ങൾ തട്ടിയെടുക്കാൻ പോലും ശ്രമമുണ്ടായതായി അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ താൻ നിലപാടെടുത്തെന്നും ഇതേത്തുടർന്ന് സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും ജയരാജൻ പറഞ്ഞു. ഇതിൽ അസ്വസ്ഥരായവരാണ് തനിയ്‌ക്കെതിരെ തിരിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് ചില മാഫിയകൾ തനിയ്‌ക്കെതിരെ വാർത്തകൾ വിടുകയായിരുന്നെന്നും 12 ദിവസം തന്നെ മാദ്ധ്യമങ്ങൾ വേട്ടുയാടുകയായിരുന്നെന്നും ജയരാജൻ ആരോപിച്ചു. വ്യവസായ മന്ത്രിയെന്ന നിലയിൽ കേരളത്തിന്റെ വ്യവസായ വളർച്ചയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു തന്റെ പ്രവർത്തനങ്ങളെന്നും ഇതിനായി എടുത്ത നടപടികളിൽ അസ്വസ്ഥരായവരാണ് തനിയ്‌ക്കെതിരെ പ്രവർത്തിച്ചതെന്നും രാജിക്ക് ശേഷം ജയരാജൻ വിശദീകരണവുമായി എത്തിയിരുന്നു. വ്യവസായ വകുപ്പിൽ നടത്തിയ നിയമനങ്ങൾ ചട്ടവിരുദ്ധമല്ലെന്നും ജയരാജൻ നിയമസഭയിൽ പറഞ്ഞു. ചട്ടങ്ങൾ അനുസരിച്ച് വിജിലൻസ് പരിശോധനയ്ക്ക് ശേഷമായിരുന്നു നിയമനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
പൂജാ അവധിക്കായി പിരിഞ്ഞ നിയമസഭ ഇന്നാണ് പുനരാരംഭിച്ചത്. ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജൻ രണ്ടാം നിരയിലാണ് ഇരുന്നത്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനു സമീപമായിരുന്നു ജയരാജന്റെ സ്ഥാനം. ഇപ്പോൾ എ.കെ.ബാലനാണ് ആ ഇരിപ്പിടത്തിൽ ഇരിക്കുന്നത്.