- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഹോമങ്ങളും പൂജാദികർമങ്ങളും നടത്തുന്നതിലൂടെ മനുഷ്യസമൂഹത്തിന്റെ ബോധം ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും; പൂജാദികാര്യങ്ങൾ മനുഷ്യനു നന്മയുണ്ടാക്കും'; സിപിഎം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആധ്യാത്മിക പ്രഭാഷണം വിവാദമാകുന്നു; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് എംഎൽഎമാരെ വിമർശിച്ച പിണറായി വിജയനും ഗുരുവായൂരിൽ വഴിപാട് കഴിച്ച കടകംപള്ളിയെ വിമർശിച്ച കോടിയേരി ബാലകൃഷ്ണനും ജയരാജന്റെ വിവാദ പ്രസംഗത്തിൽ എന്ത് നിലപാടെടുക്കുമെന്ന ആകാംഷയിൽ പാർട്ടി പ്രവർത്തകർ
കാസർഗോഡ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂർ ക്ഷേത്രദർശനവിവാദത്തിനു പിന്നാലെ സിപിഎം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആധ്യാത്മിക പ്രഭാഷണം വീണ്ടും ചർച്ചയാകുന്നു. ക്ഷേത്രത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണർവുണ്ടാക്കുമെന്നും അനുഷ്ഠാനങ്ങൾക്കു ശാസ്ത്രീയവശമുണ്ടെന്നുമാണു ജയരാജന്റെ 'വെളിപാട്'. ഇതിനെതിരം പാർട്ടി സമ്മേളനങ്ങളിൽ വിമർശനം ആരംഭിച്ചിട്ടുണ്ട്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് എംഎൽഎമാരെ വിമർശിച്ച പിണറായി വിജയനും ഗുരുവായൂരിൽ വഴിപാട് കഴിച്ച കടകംപള്ളിയെ വിമർശിച്ച കോടിയേരി ബാലകൃഷ്ണനും ഈ വിഷയത്തിൽ എന്ത് അഭിപ്രായം സ്വീകരിക്കുമെന്ന ആകാഷയിലാണ് പാർട്ടി പ്രവർത്തകർ. കാസർഗോഡ് വേങ്ങക്കോട്ട് പെരുങ്കളിയാട്ട വേദിയിൽ പ്രസംഗിക്കവേയാണു ജയരാജൻ ക്ഷേത്രദർശനം സംബന്ധിച്ച പുതിയ കാഴ്ചപ്പാട് അവതരിപ്പിച്ചത്. ഹോമങ്ങളും പൂജാദികർമങ്ങളും നടത്തുന്നതിലൂടെ മനുഷ്യസമൂഹത്തിന്റെ ബോധം ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും. പൂജാദികാര്യങ്ങൾ മനുഷ്യനു നന്മയുണ്ടാക്കുമെന്നും ജയരാജൻ പറഞ്ഞു. ജയരാജന്റേത് തികച്ചും ഒരു പുരോഹിതന്റെ വ
കാസർഗോഡ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂർ ക്ഷേത്രദർശനവിവാദത്തിനു പിന്നാലെ സിപിഎം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആധ്യാത്മിക പ്രഭാഷണം വീണ്ടും ചർച്ചയാകുന്നു. ക്ഷേത്രത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണർവുണ്ടാക്കുമെന്നും അനുഷ്ഠാനങ്ങൾക്കു ശാസ്ത്രീയവശമുണ്ടെന്നുമാണു ജയരാജന്റെ 'വെളിപാട്'. ഇതിനെതിരം പാർട്ടി സമ്മേളനങ്ങളിൽ വിമർശനം ആരംഭിച്ചിട്ടുണ്ട്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് എംഎൽഎമാരെ വിമർശിച്ച പിണറായി വിജയനും ഗുരുവായൂരിൽ വഴിപാട് കഴിച്ച കടകംപള്ളിയെ വിമർശിച്ച കോടിയേരി ബാലകൃഷ്ണനും ഈ വിഷയത്തിൽ എന്ത് അഭിപ്രായം സ്വീകരിക്കുമെന്ന ആകാഷയിലാണ് പാർട്ടി പ്രവർത്തകർ.
കാസർഗോഡ് വേങ്ങക്കോട്ട് പെരുങ്കളിയാട്ട വേദിയിൽ പ്രസംഗിക്കവേയാണു ജയരാജൻ ക്ഷേത്രദർശനം സംബന്ധിച്ച പുതിയ കാഴ്ചപ്പാട് അവതരിപ്പിച്ചത്. ഹോമങ്ങളും പൂജാദികർമങ്ങളും നടത്തുന്നതിലൂടെ മനുഷ്യസമൂഹത്തിന്റെ ബോധം ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും. പൂജാദികാര്യങ്ങൾ മനുഷ്യനു നന്മയുണ്ടാക്കുമെന്നും ജയരാജൻ പറഞ്ഞു. ജയരാജന്റേത് തികച്ചും ഒരു പുരോഹിതന്റെ വാക്കുകളാണെന്നായിരുന്നു അദ്ദേഹത്തിനുശേഷം പ്രസംഗിച്ച മുസ്ലിം ലീഗ് എംഎൽഎ: എൻ.എ. നെല്ലിക്കുന്നിന്റെ അഭിപ്രായം. ജയരാജന്റെ പ്രസംഗം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരുന്നു. ദൈവവിശ്വാസം സംബന്ധിച്ചുള്ള സിപിഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് ബിജെപി ആരേപിച്ചിരുന്നു.
നേരത്തേ ഗുരുവായൂർ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി വഴിപാട് കഴിച്ച മന്ത്രി കടകംപള്ളിക്കെതിരേ സംസ്ഥാനസമിതിയിൽ റിപ്പോർട്ട് അവതരിപ്പിച്ചതു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു. വിവാദം ഒഴിവാക്കാൻ മന്ത്രി സ്വയം ശ്രമിക്കേണ്ടിയിരുന്നെന്നും അദ്ദേഹത്തിന്റെ നടപടി പാർട്ടിയിലും പുറത്തും വിമർശനത്തിന് ഇടയാക്കിയെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ഐഷാപോറ്റിയും എം.എം. മോനായിയും എംഎൽഎമാരായി ദെവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ വിമർശിച്ചതാകട്ടെ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനായിരുന്നു.
വിശ്വാസസംബന്ധമായ വിഷയങ്ങളിൽ നേതാക്കൾക്കും പ്രവർത്തകർക്കും സിപിഎമ്മിൽ വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. ജാതി-മത-വിശ്വാസസംബന്ധമായ കാര്യങ്ങൾ പൊതുമധ്യത്തിൽ പ്രോത്സാഹിപ്പിക്കരുതെന്നാണു പാർട്ടി നിലപാട്. കടകംപള്ളിക്കു താക്കീതു നൽകിയ നേതൃത്വം, ക്ഷേത്രവിചാരത്തിന്റെ കാര്യത്തിൽ ജയരാജനെ ഒഴിവാക്കിയാൽ ചോദ്യങ്ങളുയരും. ഗുരുവായൂർ വിഷയത്തിൽ കടകംപള്ളിയെ പരസ്യമായി പിന്തുണച്ചു ബിജെപി. രംഗത്തെത്തിയിരുന്നു. കുട്ടികൾപോലും പറയാൻ മടിക്കുന്ന വിഡ്ഢിത്തങ്ങളുണ്ട് എന്നതാണ് ഇ.പി. ജയരാജന്റെ പ്രസംഗത്തെ നിലപാടില്ലായ്മയ്ക്കപ്പുറം പരിഹാസ്യമാക്കുന്നത്. ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ മനുഷ്യന്റെ കർമശേഷി വർധിപ്പിക്കുമെന്നു ഭൂമിമലയാളത്തിലുള്ളവർ ഇക്കാലത്തു പറയില്ല. ക്ഷേത്രവിശ്വാസികൾക്ക് ഉൾപ്പെടെ ജീവിതത്തെക്കുറിച്ചു പ്രാഥമികമായി ചില യുക്തിബോധങ്ങളുണ്ട്.
എന്നാൽ ക്ഷേത്രമാണ് അവസാനത്തെ അഭയകേന്ദ്രമെന്നു ചിത്രീകരിക്കാൻ 1400 വർഷം മുമ്പുള്ള അനുഷ്ഠാനങ്ങൾ എന്നും മറ്റും സിപിഎം. കേന്ദ്ര കമ്മിറ്റി അംഗം കെട്ടുകഥകൾ ഉണ്ടാക്കുന്നു. ഇതാണ് അങ്ങേയറ്റത്തെ അവസരവാദം. വിഡ്ഢിത്തം പറയാൻ ഏതു മനുഷ്യനും അവകാശമുണ്ട്. എന്നാൽ, അതു പൊതുപ്രവർത്തകർ ചെയ്യുമ്പോൾ പ്രതിലോമപരതയും സംസ്‌കാരവിരുദ്ധതയുമുണ്ട്. അങ്ങനെയൊരു പ്രസംഗത്തിന്റെ കാര്യത്തിൽ വിശദീകരണം നൽകേണ്ടത് ഇ.പി. ജയരാജനാണ്. അതിനുശേഷം പ്രതികരിക്കാം. പത്രങ്ങളിൽ വന്നതുപോലെയാണോ ഇ.പി ജയരാജൻ പ്രസംഗിച്ചതെന്ന് ആദ്യമറിയട്ടെയെന്നായിരുന്നു സിപിഎം. കാസർഗോഡ് മുൻ ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്റെ പ്രതികരണം