- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ മന്ത്രി പുത്രൻ ഇപി ജയരാജന്റെ മകനോ? പ്രചരിക്കുന്നത് സ്വപ്നാ സുരേഷും ഇപി ജയരാജന്റെ മകനും ചേർന്നുള്ള ചിത്രം; സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പാറി നടക്കുന്ന ചിത്രം മോർഫ് ചെയതതല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകാനിരിക്കുന്നത് രാഷ്ട്രീയ ഭൂകമ്പം; മന്ത്രിയുടേയും മകന്റേയും പ്രതികരണം കാത്ത് മലയാളികൾ; കെടി ജലീലിനും ബിനീഷ് കോടിയേരിക്കും പിന്നാലെ പുതുശ്ശേരി കോറോത്ത് ജയ്സണും വിവാദങ്ങളിൽ; സ്വർണ്ണ കടത്തിൽ വീണ്ടും ട്വിസ്റ്റിന് സാധ്യത
തിരുവനന്തപുരം: ആ മന്ത്രി പുത്രൻ ഇപി ജയരാജന്റെ മകനോ? സ്വപ്നാ സുരേഷുമായി ചേർന്ന് നിൽക്കുന്നത് ജയരാജന്റെ മകനാണെന്ന തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ലൈഫ് മിഷനിൽ മന്ത്രി പുത്രനും കമ്മീഷൻ കിട്ടിയെന്ന് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയെ സാധൂകരിക്കും വിധമാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ചിത്രം അത്ര വ്യക്തമല്ല. ഈ ചിത്രത്തിന്റെ ആധികാരികത സ്ഥിരീകരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളും തയ്യാറുമല്ല. ഏതായാലും രാഷ്ട്രീയ കോളിളക്കമായി ഈ ചിത്രം മാറുമെന്നാണ് സൂചന.
പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ജയരാജന്റെ മകനാണ്. തിരുവനന്തപുരത്തെ ഹോട്ടലിൽ എടുത്തതാണ് ഈ ഫോട്ടോ എന്നാണ് പ്രചരണം. എന്നാൽ ഇത് മോർഫ് ചെയ്തതാണോ എന്ന് വ്യക്തവുമല്ല. ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരിൽ സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയുടെ മകനും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജൻസികൾക്കു സൂചന ലഭിച്ചുവെന്നാണ് മനോരമ റിപ്പോർട്ട്. സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമാണ് ലഭിച്ചത്. ഇത് കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്. താമസിയാതെ ഈ മന്ത്രി പുത്രനേയും ചോദ്യം ചെയ്യുമെന്നും പറയുന്നു. ഈ വാർത്തയ്ക്ക് പിന്നാലെയാണ് ഈ ചിത്രം പ്രചരിക്കാൻ തുടങ്ങിയത്. ചിത്രത്തിലുള്ളത് ജയരാജന്റെ മകനാണ്. എന്നാൽ ഇത് കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് വ്യക്തമല്ല.
തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിൽ വച്ചുള്ളതാണ് ചിത്രങ്ങളെന്നും വിവരം ലഭിച്ചു. ഇതു പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് മന്ത്രിപുത്രനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നുമാണു വിവരമെന്ന് റിപ്പോർട്ട് ചെയ്യുന്നത് മനോരമായണ്. ലൈഫ് മിഷൻ ഇടപാടിൽ കമ്മിഷനായി 4 കോടി രൂപ കൈമറിഞ്ഞതിൽ പ്രമുഖ പങ്ക് ഈ ആൾക്ക് ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മന്ത്രി ആരെന്ന് വ്യക്തമാക്കുന്നുമില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ പ്രചരിച്ചത്.
മന്ത്രി ദുബായിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപായിരുന്നത്രെ ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. ആദ്യം ഇവർക്കു കൈമറിഞ്ഞ 2 കോടിയിൽ 30 ലക്ഷം ഈ മൂന്നാമനു നൽകാമെന്നായിരുന്നുവത്രെ വാഗ്ദാനം. ഇതു പക്ഷേ, മന്ത്രിപുത്രൻ ലംഘിച്ചതോടെയാണ് ചിത്രങ്ങൾ പുറത്തേക്കു പോയത്. ഇതിൽ ചിലത് അന്വേഷണ സംഘത്തിനും കിട്ടിയെന്നാണ് സൂചനയെന്നും മനോരമ വിശദീകരിച്ചിരുന്നു. ലൈഫ് മിഷൻ ഇടപാടിൽ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്ന് അന്വേഷണ സംഘം കരുതുന്നു. കണ്ണൂരിൽ ഒരു പ്രമുഖ റിസോർട്ടിന്റെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. സ്വർണക്കടത്തു കേസിൽ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്സ് എന്ന വീസ സ്റ്റാംപിങ് ഏജൻസിയുടെ ഡയറക്ടർക്കും ഈ റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്നാണു വിലയിരുത്തൽ. ഏതായാലും കണ്ണൂരിലെ മന്ത്രിയിലേക്കാണ് മനോരമ വാർത്തയുടെ സൂചനകൾ പോകുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്സ് സൊല്യൂഷൻസുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നൽകിയത്. ബിനീഷ് കോടിയേരിക്കും യുഎഎഫ്എക്സ് സൊല്യൂഷൻസ് ഡയറക്ടർമാരുമായി അടുത്ത സൗഹൃദമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്ക് കടക്കാൻ യുഎഎഫ്എക്സ് സൊല്യൂഷൻസ് സൗകര്യമൊരുക്കിയതായും സംശയമുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്സ്മെന്റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്റെ വ്യവസായ സംരഭങ്ങളിൽ നിക്ഷേപമുണ്ടെന്നാണ് സിപിഎം നേതാക്കൾക്കിടയിലെ സംസാരമെന്നും ജയ്ഹിന്ദ് ടിവി വാർത്ത കൊടുത്തിരുന്നു.
സുജാതൻ ഡയറക്ടറായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്സൺ ആണെന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. പാർട്ടി ശക്തികേന്ദ്രമായ ആന്തൂർ മുനിസിപ്പാലിറ്റിയാലണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. പത്തേക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനത്തിന്റെ നിർമ്മാണം പരിസ്ഥിതിക്ക് ദോഷം വരുന്ന നിലയിൽ കുന്നിടിച്ചായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർമാരായ അരുൺ വർഗീസ്, ടി അമീർ കണ്ണ് റാവുത്തർ എന്നിവരുമായി ബിനീഷ് കോടിയേരിക്കും അടുത്തബന്ധം ഉണ്ട്. യുഎഎഫ്എക്സ് സൊല്യൂഷൻസിൽ ഡയറക്ടറല്ലെങ്കിലും ബിനീഷിന് സ്ഥാപനത്തിൽ നിക്ഷേപം ഉള്ളതായാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബിനീഷിന്റെ ചോദ്യം ചെയ്യൽ. കോൺസുലേറ്റ് വഴി നയതന്ത്ര ബാഗേജിന്റെ മറവിൽ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന മൊഴി. ഇത്തരത്തിൽ കൊണ്ടുവരുന്ന ബാഗേജുകൾ നേരേ യു.എ.എഫ്.എക്സ് ഓഫീസിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം.
പല രൂപത്തിലാണ് സ്വർണം ഇത്തരത്തിൽ കടത്തിയിരുന്നത്. ഏറ്റവും ഒടുവിൽ കടത്തിയത് വാതിൽ പിടിയുടെ രൂപത്തിലായിരുന്നു. പലരൂപത്തിൽ വരുന്ന സ്വർണം യു.എ.എഫ്.എക്സ് ഓഫീസിൽ സൂക്ഷിച്ച ശേഷമാണ് ഉചിതമായ സമയം നോക്കി വേർതിരിച്ചെടുക്കുന്നതും തിരുവനന്തപുരത്ത് തന്നെയുള്ള പണിശാലയിലേക്ക് കൊണ്ടുപോകുന്നതും അവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കടത്തുന്നതും. സന്ദീപ് നായർ, സ്വപ്ന എന്നിവർക്ക് നിർണ്ണായക സ്വാധീനമായിരുന്നു ഈ സ്ഥാപനത്തിലെന്നാണ് എൻ.ഐ.എ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
വീസ സ്റ്റാംപിങ് കരാർ യുഎഎഫ്എക്സിനു നേടിക്കൊടുത്തതിന്റെ കമ്മിഷൻ പണമാണ് ബാങ്ക് ലോക്കറിൽ നിന്നു കണ്ടെത്തിയതെന്നു സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്തു കേസ് 3 കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കുന്നത്. കസ്റ്റംസ്, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 3 ഏജൻസികളുടെയും പക്കൽ മന്ത്രിപുത്രന് സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരമെന്നും മനോരമ വാർത്തയിൽ പറയുന്നു.
നയതന്ത്ര സ്വർണക്കടത്തും മതഗ്രന്ഥങ്ങളടങ്ങിയ ബാഗേജ് കടത്തിയതുമായ സംഭവങ്ങളിലെ സമാനതകൾ മുൻനിർത്തിയാണു ജലീലിനെ ഇ.ഡി. ചോദ്യം ചെയ്തത്. പ്രേട്ടോക്കോൾ ഓഫീസറുടെ അനുമതിയില്ലാതെ നയതന്ത്ര പാഴ്സൽ സംവിധാനം ഉപയോഗിക്കുന്നതു കള്ളക്കടത്തായാണു പരിഗണിക്കുന്നത്. കോൺസുലേറ്റ് ജനറലിന്റെ പേരിലാണു പാഴ്സൽ എത്തിയത്. കസ്റ്റംസ് ക്ലിയറൻസ് ഏജന്റാണു പാഴ്സൽ സ്വീകരിക്കുന്നത്. അതിനായി 81,000 രൂപ അടയ്ക്കുകയും ചെയ്തു. അതിനു മുമ്പ് വന്ന പാഴ്സലുകൾക്കു 10,000 രൂപയിൽ താഴെയാണ് അടച്ചിരുന്നത്. ദുബായ് കോൺസുലേറ്റ് നേരിട്ടാണു മതഗ്രന്ഥങ്ങൾ നൽകിയതെന്നാണു മന്ത്രി ജലീൽ അവകാശപ്പെടുന്നത്. എന്നാൽ, കോൺസുലേറ്റ് ഇത്തരത്തിൽ ഒരുരാജ്യത്തും മതഗ്രന്ഥങ്ങൾ വിതരണം ചെയ്യാറില്ലെന്ന് അധികൃതർ എൻ.ഐ.എയോട് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ അറ്റാഷെ ഇക്കാര്യത്തിൽ വ്യക്തിതാത്പര്യമെടുത്തോയെന്നും അന്വേഷിക്കുന്നു.
കഴിഞ്ഞ മാർച്ചിലെത്തിയ പാഴ്സലുകൾ ജൂൺ 18-നാണ് കോൺസുലേറ്റിന്റെ രണ്ട് വാഹനങ്ങളിൽ മന്ത്രി ജലീലിന്റെ വകുപ്പിനു കീഴിലുള്ള സി-ആപ്റ്റിൽ എത്തിച്ചത്. തുടർന്ന് സി-ആപ്റ്റിന്റെ അടച്ചുപൂട്ടിയ വാഹനത്തിൽ മലപ്പുറത്തേക്ക്. ഇടയ്ക്കു മൂവാറ്റുപുഴയിൽ ചില പായ്ക്കറ്റുകൾ ഇറക്കിയതായും സൂചനയുണ്ട്. ബംഗളുരുവിലേക്കും പായ്ക്കറ്റുകൾ കടത്തി. സി-ആപ്റ്റിന്റെ വാഹനത്തിൽ സർക്കാർ ഡ്രൈവറെ ഒഴിവാക്കി പുറത്തുനിന്നുള്ളയാളെ നിയോഗിച്ചത് എന്തിനെന്നും ഇ.ഡി. സംശയിക്കുന്നു. പാഴ്സലുകൾ വാഹനത്തിൽ അയച്ചശേഷം സി-ആപ്റ്റ് ഡയറക്ടറായിരുന്ന എം. അബദുൾ റഹ്മാനെ എൽ.ബി.എസ്. ഡയറക്ടറായി നിയമിച്ചതിനു പിന്നിലും ദുരൂഹതയുണ്ട്. കഴിഞ്ഞ ജൂലൈ 23-നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. മതഗ്രന്ഥത്തിന്റെ പേരിൽ രാജ്യത്തു മുമ്പും ഇത്തരം കള്ളക്കടത്തുകൾ നടന്നിട്ടുണ്ട്. സ്വർണത്താളുകളുടെ രൂപത്തിലും ഗ്രന്ഥത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിലിയുരത്തൽ. ഇതു തന്നെ സംസ്ഥാന സർക്കാരിന് തലവേദനായണ്.
ഇതിന് പുറമേയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷിനേയും ഇഡി സംശയ മുനയിൽ നിർത്തുന്നത്. ഇതിന് പിന്നാലെയാണ് മറ്റൊരു മന്ത്രി പുത്രൻ കൂടി വിവാദത്തിലേക്ക വരുന്നത്.
മറുനാടന് മലയാളി ബ്യൂറോ