മുംബൈ: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണ വാർത്തയിൽ കായിക മന്ത്രി ഇപി ജയരാജൻ നടത്തിയ അനുശോചനത്തിലെ അബദ്ധം അന്തർദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായിരുന്നു. മലയാളി മറന്നുവെങ്കിലും സംഭവം ഇപ്പോൾ ബോളിവുഡ് സിനിമയിലെ രംഗമായി മാറിയിരിക്കുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'മുക്കബാസ്' കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചുവരുന്നത്.

ഒരു ദേശീയമാധ്യമത്തിൽ വന്ന മന്ത്രി ജയരാജിന്റെ വാർത്ത ബോളിവുഡിലെ പ്രശസ്ത സംവിധായകൻ അനുരാഗ് കാശ്യപ് പങ്കുവച്ചത് വലിയൊരു പൊട്ടിച്ചിരിയോടെ. എന്നാൽ ആ ചരിയിൽ ഇപി യുടെ അമളി ബോളിവുഡിലേക്ക് എത്തുമെന്ന് ആരും കരുതി കാണില്ല. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'മുക്കബാസ്' കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്.

ഈ ചിത്രത്തിലെ ഒരു രംഗത്തിലാണ് ജയരാജന് പറ്റിയ അബന്ധം ഉൾകൊള്ളുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിൽ തന്നെ എല്ലാവർക്കും ഈ രംഗം കാണാം. ഉത്തർപ്രദേശിലാണ് കഥ നടക്കുന്നത്. ബോക്‌സിങ് ചാമ്പൻഷിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതാണ് മന്ത്രി. അദ്ദേഹം സംസ്ഥാനത്തെ പ്രതിഭകളായ കായികതാരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്.' നമ്മുടെ നാട് ധ്യാൻ ചന്ദിന്റെ നാടാണ്. മുഹമ്മദ് കൈഫിന്റെ നാടാണ്. മുഹമ്മദ് അലിയുടെ നാടാണ്...' അപ്പോൾ മന്ത്രിക്ക് അരിലികിരുന്ന ഒരാൾ അദ്ദേഹത്തെ പതുക്കെ തിരുത്തുന്നു. മന്ത്രി പറയുന്നു; 'ക്ഷമിക്കണം. മുഹമ്മദലി കേരളത്തിൽ നിന്നുള്ള ആളാണ് എന്നാണ് ട്രെയിലറിലുള്ള ദൃശ്യങ്ങൾ.

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി മരിച്ചപ്പോൾ അന്നത്തെ കായികമന്ത്രിയായിരുന്ന ഇ.പി ജയരാജൻ ഒരു ചാനലിൽ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചിരുന്നു. സ്വർണം നേടി കേരളത്തിന്റെ പ്രശസ്തി വാനോളം ഉയർത്തിയെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.