- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൃശ്യവിസ്മയങ്ങളിൽ പുതിയ മാനങ്ങൾ തീർക്കാൻ 'എപിക' ആനിമേഷൻ 3 ഡി സ്റ്റുഡിയോ; ഏരീസ് ഗ്രൂപ്പിന്റെ പുതിയ സംരംഭം ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: ഏരീസ്പ്ലക്‌സ് തിയറ്റർ സമുച്ചയത്തിനു പിന്നാലെ ദൃശ്യവിസ്മയങ്ങളിൽ പുതിയ മാനങ്ങൾ തീർക്കാനായി ഏരീസ് ഗ്രൂപ്പിന്റെ എപിക ആനിമേഷൻ സ്റ്റുഡിയോ. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഇന്റർനാഷണലിന്റെ പുതിയ സംരംഭമായ 'എപിക' ആനിമേഷൻ, വിഎഫ്എക്‌സ്, 3 ഡി സ്റ്റുഡിയോ ടെക്‌നോപാർക്കിലാണ് പ്രവർത്തനം ആരംഭിച്ചത്. ടെക്‌നോപാർക്ക് മൂന്
തിരുവനന്തപുരം: ഏരീസ്പ്ലക്‌സ് തിയറ്റർ സമുച്ചയത്തിനു പിന്നാലെ ദൃശ്യവിസ്മയങ്ങളിൽ പുതിയ മാനങ്ങൾ തീർക്കാനായി ഏരീസ് ഗ്രൂപ്പിന്റെ എപിക ആനിമേഷൻ സ്റ്റുഡിയോ. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഇന്റർനാഷണലിന്റെ പുതിയ സംരംഭമായ 'എപിക' ആനിമേഷൻ, വിഎഫ്എക്‌സ്, 3 ഡി സ്റ്റുഡിയോ ടെക്‌നോപാർക്കിലാണ് പ്രവർത്തനം ആരംഭിച്ചത്.
ടെക്‌നോപാർക്ക് മൂന്നാം ഘട്ടത്തിലെ ഗംഗ കെട്ടിട സമുച്ചയത്തിലാണ് എപിക പ്രവർത്തനം തുടങ്ങിയത്. ഓഫീസ് ഉദ്ഘാടനം റവന്യൂ മന്ത്രി അടൂർ പ്രകാശ് നിർവഹിച്ചു. എപിക സ്റ്റുഡിയോടൊപ്പം ആരംഭിക്കുന്ന ആനിമേഷൻ അക്കാദമിയായ 'എപിക അക്കാദമിയുടെ' ഉദ്ഘാടനം മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബി എംഎൽഎ നിർവഹിച്ചു.
16,000 ചതുരശ്ര അടി സ്ഥലമാണ് കമ്പനി ഏറ്റെടുത്തിട്ടുള്ളത്. 2 ഡി, 3 ഡി ആനിമേഷൻ ഉള്ളടക്ക വികസനം, 3 ഡി കണ്ടന്റ് പരിവർത്തനം, വിഷ്വൽ ഇഫക്ട്‌സ് തുടങ്ങിയവയാണ് കമ്പനിയുടെ പ്രവർത്തന മേഖല. 2 ഡി, 3 ഡി ആനിമേഷൻ, എഡിറ്റിങ്, ഓഡിയോ എഞ്ചിനീയറിങ്, വിഎഫ്എക്‌സ് പാഠ്യ പദ്ധതികൾ ഉൾപ്പെടുത്തിയ അതിനൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ 3 ഡി സ്റ്റീരിയോസ്‌കോപിക് ഫിലിം അക്കാദമി അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്.
ആനിമേഷൻ മേഖലയിൽ ഇന്ത്യയിൽ നിന്നും ലോക നിലവാരമുള്ള പ്രതിഭകളെ സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചുള്ളതാണ് അക്കാദമി എന്ന് ഏരീസ് ഗ്രൂപ്പ് ചെയന്മാൻ സോഹൻ റോയ് പറഞ്ഞു. സിനിമ, പോസ്റ്റ് പ്രൊഡക്ഷൻ മേഖലയിൽ ഏരീസ് വിസ്മയാ മാക്‌സും, സിനിമ പ്രദർശനത്തിൽ ലോക നിലവാരമുള്ള തീയേറ്ററുകൾ എന്ന ഉദ്ദേശത്തോടെ ഏരീസ് എസ്എൽ, പ്ലക്‌സും ഏറ്റെടുത്ത് വികസിപ്പിച്ച ഏരീസ് ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് ടെക്‌നോപാർക്കിലെ 'എപിക സ്റ്റുഡിയോ'.
264 ജീവനക്കാരാണ് തുടക്കത്തിൽ ജോലിയിലുള്ളതെന്നും രണ്ടാം ഘട്ടത്തിലേക്ക് എത്തുമ്പോൾ 3000 പേർക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നും എപിക മാനേജിങ് ഡയറക്ടർ ജീമോൻ പുല്ലേലി അറിയിച്ചു. അമേരിക്ക, ഫിൻലാൻഡ്, ചൈന, ഇറ്റലി, യുഎഇ തുടങ്ങിയ സ്ഥലങ്ങളിൽ കമ്പനിക്ക് വിപണന കേന്ദ്രങ്ങൾ ഉണ്ട്. അമേരിക്ക, കാനഡ, യൂറോപ്പ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് കമ്പനിയുടെ വ്യവസായ മേഖല. കൂടുതൽ വിവരങ്ങൾക്ക്: 09846330500