തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനം പകർച്ചവ്യാധികളുടെയും പനിയുടെയും പിടിയിലമർന്നിരിക്കുകയാണ്. ചികിത്സയ്ക്കായി എത്തുന്നവരെ നോക്കാൻ സർക്കാർ ആശുപത്രികളിൽ മതിയായ ഡോക്ടർമരോ മറ്റു സ്റ്റാഫുകളോ ഇല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത് സർക്കാർ ഗൗരവത്തോടെ കാണമെന്നും അടിയന്തിര നടപടി സ്വീകരികണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷറഫ് ആവശ്യപ്പെട്ടു.

സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന സാധാരണ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ സ്വകാര്യ ആശുപത്രികളെ സമീപിക്കണമെന്ന അവസ്ഥയാണുള്ളത്. 1962 ലെ ജനസംഖ്യാനുപാതികമായി തയ്യാറാക്കിയ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ആശുപത്രികളിൽ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നത്. സംസ്ഥാനത്തെ 61 ആശുപത്രികളിൽ അത്യാഹിത വിഭാഗം പോലും പ്രാർത്തിക്കുന്നില്ലെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. ഡോക്ടർമാർ ഉൾപ്പെടെ മതിയായ ജീവനക്കാരെ നിയമിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാവാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സ സൗകര്യങ്ങളൊരുക്കാൻ ഗവൺമെന്റ് മുന്നോട്ടു വരണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.